FLASH NEWS
Breaking News
അമിത് ഷായുടെ വെല്ലുവിളി ഏറ്റെടുത്തെന്ന് പിണറായി വിജയൻ
India

ആരുഷി വധക്കേസ്: മാതാപിതാക്കൾ കുറ്റക്കാരല്ലെന്ന് അലഹബാദ് കോടതി

Thursday, Oct 12, 2017,17:10 IST By മെട്രൊ വാർത്ത A A A

അലഹബാദ്: ആരുഷിവധക്കേസിൽ തൽവാർ ദമ്പതികൾ കുറ്റക്കാരല്ലെന്ന് അലഹബാദ് ഹൈക്കോടതി റദ്ദാക്കി.ദന്തഡോക്‌ടർമാരായ രാജേഷ് തൽവാറിനെയും ഭാര്യ നുപൂർ തൽവാറിനെയും സംശയത്തിന്‍റെ ആനുകൂല്ല്യം നൽകിയാണ് ഹൈക്കോടതി വെറുതെ വിട്ടത്. ഇവർക്കെതിരായ ആരോപണം തെളിയിക്കുന്നതിൽ സിബിഐ പരാജയപ്പെട്ടുവെന്നും ബി.കെ നാരായണ എം.കെ മിശ്ര എന്നിവരടങ്ങിയ ബഞ്ച് വ്യക്തമാക്കി.

2008 മേയ് 16 നാണ് ആരുഷിയെ സ്വന്തം വീട്ടിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. രണ്ടു ദിവസത്തിന് ശേഷം ടെറസിന്‍റെ മുകളിൽ നിന്ന് വീട്ടുജോലിക്കാരാനായ ഹേംരാജിന്‍റെ മൃതദേഹവും കണ്ടെത്തി.  ആദ്യം ഉത്തർപ്രദേശ് പൊലീസ് അന്വേഷിച്ച കേസ് പിന്നീട് ക്രൈംബ്രാഞ്ചിന് കൈ മാറുകയായിരുന്നു. സിബിഐ രണ്ട് സംഘങ്ങളായാണ് കേസ് അന്വേഷിച്ചത്.