FLASH NEWS
Breaking News
ശശീന്ദ്രന്‍റെ മന്ത്രിസ്ഥാനം: തീരുമാനം എൽഡിഎഫിന് വിട്ട് സിപിഎം
Crime

ആരോപണത്തിൽ ഉറച്ചു നിൽക്കുന്നു, ഉമ്മന്‍ ചാണ്ടിയ്ക്കെതിരെ കൂടുതല്‍ തെളിവുകള്‍ നൽകും: ആളൂര്‍

Thursday, Oct 12, 2017,19:06 IST By മെട്രൊ വാർത്ത A A A

കൊച്ചി: സോളാർ കേസുമായി ബന്ധപ്പെട്ട് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ഉൾപ്പെടെയുള്ളവർക്ക് എതിരായ ആരോപണങ്ങളിൽ നിന്ന് പിന്നോട്ടില്ലെന്ന് സരിത എസ്. നായരുടെ അഭിഭാഷകൻ അഡ്വ. ബി.എ.ആളൂർ. കേസിലെ ബലാത്സംഗ ആരോപണത്തിൽ ഉറച്ചുനിൽക്കുന്നതായും അദ്ദേഹം പറഞ്ഞു.

കേസിൽ ഉമ്മൻ ചാണ്ടിയ്ക്കെതിരെ ശാരീരിക ബന്ധത്തിലൂടെയല്ലാത്ത തരത്തിലുള്ള ബലാത്സംഗമാണ് ആരോപിച്ചിട്ടുള്ളത്. രഹസ്യഭാഗത്ത് സ്പർശിക്കുന്നതും അശ്ലീല ആംഗ്യങ്ങളും സംഭാഷണങ്ങളുമെല്ലാം നിയമപരമായി ബലാത്സംഗത്തിന്‍റെ പരിധിയിൽ വരും. ഇത്തരം കേസുകളിൽ മെഡിക്കൽ റിപ്പോർ‌ട്ടിന് സാധ്യതയില്ലെന്നും ആളൂർ വ്യക്തമാക്കി.

നിയമപരമായി കേസ് ശക്തമാണ്. ബലാത്സംഗ കേസായതിനാൽ, ഏറ്റവും വലിയ സാക്ഷി പരാതിക്കാരി തന്നെയാണ്. മെഡിക്കൽ റിപ്പോർട്ട് ഇല്ലെങ്കിൽ പോലും സാഹചര്യത്തെളിവുകൾ ഉണ്ട്. ബലാത്സംഗം തെളിയിക്കുന്ന കൂടുതൽ തെളിവുകൾ കോടതിയിൽ ഹാജരാക്കുമെന്നും ആളൂർ പറഞ്ഞു.