FLASH NEWS
Breaking News
ഗുജറാത്തിലും ഹിമാചലിലും ബിജെപി അധികാരത്തിലേക്ക്
World

ഇന്ത്യയുമായി സമാധാനപരമായ ബന്ധം പുലര്‍ത്താന്‍ തങ്ങള്‍ക്ക് താല്‍പര്യമുണ്ടെന്ന് പാക് സൈനിക മേധാവി

Thursday, Oct 12, 2017,11:28 IST By സ്വന്തം ലേഖകൻ A A A

കറാച്ചി: ഇന്ത്യയുമായി സമാധാനപരമായ ബന്ധം പുലര്‍ത്താന്‍ പാകിസ്ഥാന് താല്‍പര്യമുണ്ടെന്ന് പാക് സൈനിക മേധാവി ഖമര്‍ ജാവേദ് ബജ്വ. എന്നാല്‍ ഇന്ത്യയുടെ ഭാഗത്തു നിന്ന് അങ്ങനയൊരു നീക്കം ഉണ്ടാകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയുമായി സമാധാനപരമായ ബന്ധം സ്ഥാപിക്കുന്നതിനുള്ള യഥാര്‍ഥ താല്‍പര്യം പാകിസ്ഥാന്‍ പലവട്ടം പ്രകടിപ്പിച്ചിട്ടുള്ളതാണ്. ഇന്ത്യയുടെ സഹകരണം ഉണ്ടെങ്കിലെ അതിന് സാധിക്കുയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു. ഒരുവശത്ത് യുദ്ധതല്‍പരരായ ഇന്ത്യയും മറ്റൊരുഭാഗത്ത് അസ്ഥിരാവസ്ഥയിലുള്ള അഫ്ഗാനിസ്താനുമാണുള്ളത്. ചരിത്രപരമായ കെട്ടുപാടുകളും പ്രതികൂലമായ ഏറ്റുമുട്ടലുകളും മൂലം മേഖല കലുഷിതമായിത്തന്നെ തുടരുകയാണെന്നും ബജ്വ പറഞ്ഞു.

രാജ്യത്തെ അസ്ഥിരമാക്കുന്നതിന് ശത്രുക്കള്‍ ലക്ഷ്യംവയ്ക്കുന്നത് പാകിസ്ഥാന്റെ സാമ്പത്തിക കേന്ദ്രമായ കറാച്ചിയെയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. കറാച്ചിയുടെ സാമ്പത്തികമായ പഴയ പ്രതാപത്തിലേയ്ക്ക് തിരികെ കൊണ്ടുവരാനുള്ള ശ്രമമാണ് നടത്തിവരുന്നതെന്നും ഖമര്‍ ജാവേദ് ബജ്വ പറഞ്ഞു.