FLASH NEWS
Breaking News
ഓഖി ദുരന്തം: തിരച്ചിൽ ഗോവൻ തീരത്തേക്ക് വ്യാപിപ്പിച്ചു
Cinema

ഒടിയന്‍റെ ക്ലൈമാക്‌സ് ചിത്രീകരണ ദൃശ്യങ്ങൾ പുറത്ത്

Thursday, Oct 12, 2017,13:17 IST By മെട്രൊ വാർത്ത A A A

പാലക്കാട്: മോഹൻലാലും മഞ്ജുവാര്യരും ഒന്നിക്കുന്ന ഏറ്റവും പുതിയ ബിഗ് ബജറ്റ് ചിത്രമായ ഒടിയന്‍റെ അവസാനഘട്ട ഷൂട്ടിങ് പുരോഗമിക്കുകയാണ്. 25 ദിവസം നീണ്ടുനില്‍ക്കുന്ന ക്ലൈമാക്‌സ് ഷൂട്ട് ആണ് സിനിമയുടേത്.

ഇതിനിടെ ചിത്രത്തിന്‍റെ ക്ലൈമാക്‌സ് രംഗം ചിത്രീകരിക്കുന്നതിന്‍റെ വീഡിയോ അണിയറപ്രവര്‍ത്തകര്‍ തന്നെ പുറത്തുവിട്ടു. പീറ്റര്‍ ഹെയ്ന്‍ ആക്ഷന്‍ കൊറിയോഗ്രഫി ഒരുക്കുന്നതിന്‍റെ ചെറിയ വീഡിയോ ആണ് ഫേസ്ബുക്കിലൂടെ പുറത്തുവിട്ടത്.

വാരണാസിയും പാലക്കാടുമാണ് സിനിമയുടെ പ്രധാന ലൊക്കേഷന്‍. മാണിക്യന്‍ എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ മോഹന്‍ലാല്‍ അവതരിപ്പിക്കുന്നത്. മഞ്ജു വാര്യരാണ് നായിക. തെന്നിന്ത്യയിലെ പ്രമുഖതാരമായ പ്രകാശ് രാജ് ആണ് പ്രതിനായക വേഷത്തിലെത്തുന്നത്.

പരസ്യങ്ങൾ ഒരുക്കുന്നതിൽ ശ്രദ്ധേയനായ വി.എ.ശ്രീകുമാര്‍ മേനോനാണ് ചിത്രത്തിന്‍റെ സംവിധാനം. ആശിര്‍വാദ് സിനിമാസിന്‍റെ ബാനറില്‍ ആന്‍റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മിക്കുന്നത്. ദേശീയ അവാര്‍ഡ് നേടിയ തിരക്കഥാകൃത്തും പത്രപ്രവര്‍ത്തകനുമായ ഹരികൃഷ്ണനാണ് തിരക്കഥയൊരുക്കുന്നത്.

സാബു സിറിലാണ് പ്രൊഡക്ഷന്‍ ഡിസൈന്‍. പുലിമുരുകന്‍ ഛായാഗ്രാഹകന്‍ ഷാജി കുമാര്‍ ആണ് ഒടിയന് വേണ്ടി ക്യാമറ ചലിപ്പിക്കുന്നത്. എം.ജയചന്ദ്രനാണ് സംഗീതം.