FLASH NEWS
Breaking News
അമിത് ഷായുടെ വെല്ലുവിളി ഏറ്റെടുത്തെന്ന് പിണറായി വിജയൻ
kerala

കെപിസിസി ഭാരവാഹി പട്ടിക; യുവാക്കള്‍ക്കും സ്ത്രീകള്‍ക്കും അര്‍ഹമായ സ്ഥാനമില്ല

Thursday, Oct 12, 2017,12:16 IST By സ്വന്തം ലേഖകൻ A A A

ന്യൂഡല്‍ഹി: ഹൈക്കമാന്‍ഡ് മാനദണ്ഡങ്ങള്‍ക്ക് പുല്ല് വില നല്‍കി ഗ്രൂപ്പുകള്‍ തമ്മിലുള്ള ധാരണക്ക് അനുസരിച്ച് കെപിസിസിയുടെ പുതിയ ഭാരവാഹി പട്ടിക തയ്യാറാക്കി. യുവാക്കളെയും വനിതകളെയും പേരിന് മാത്രം ഉള്‍പ്പെടുത്തി ഗ്രൂപ്പ് വീതം വയ്പ്പിലൂടെ 282 പേരെയാണ് ഭാരവാഹി പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. പട്ടികയില്‍ 18 വനിതകളാണ് ഇടം പിടിച്ചിരിക്കുന്നത്. പട്ടികയില്‍ പുതുമുഖങ്ങള്‍ പത്ത് പേരാണ്. എല്ലാവരും 60 വയസ് പിന്നിട്ടവരാണെന്നാണ് റിപ്പോര്‍ട്ട്.

18 സ്ത്രീകള്‍ക്ക് ഇടം ലഭിച്ചപ്പോള്‍ പത്ത് പേര്‍ മാത്രമാണ് പട്ടികജാതി- വര്‍ഗ വിഭാഗങ്ങളില്‍ നിന്നുള്ളത്. കെ. മുരളീധരനുമായി ഉണ്ടായ വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ മുതിര്‍ന്ന നേതാവ് രാജ്‌മോഹന്‍ ഉണ്ണിത്താനെ പട്ടികയില്‍ നിന്ന് ഒഴിവാക്കി. വക്കം പുരുഷോത്തമനും ഇടം ലഭിച്ചില്ല.
എന്നാല്‍ മുതിര്‍ന്ന നേതാക്കളായ കെ.ശങ്കരനാരായണന്‍, എം.എം. ജേക്കബ് തുടങ്ങിയ നേതാക്കള്‍ക്ക് പുതിയ പട്ടികയില്‍ ഇടം ലഭിച്ചു. എംപി മാര്‍ നിര്‍ദ്ദേശിച്ച ചില പേരുകള്‍ സംസ്ഥാന നേതൃത്വം വെട്ടിയെന്ന പരാതിയും ഉയര്‍ന്നിട്ടുണ്ട്.
എ ഗ്രൂപ്പിനാണ് പട്ടികയില്‍ കൂടുതല്‍ അംഗങ്ങള്‍. ഐ ഗ്രൂപ്പിനെക്കാള്‍ 22 പേരെ അധികംപേരെ പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ എ ഗ്രൂപ്പിന് സാധിച്ചു. പട്ടികയെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, കെപിസിസി അധ്യക്ഷന്‍ എം.എം. ഹസന്‍ എന്നീവരെ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഡല്‍ഹിക്ക് വിളിപ്പിച്ചു.