FLASH NEWS
Breaking News
അമിത് ഷായുടെ വെല്ലുവിളി ഏറ്റെടുത്തെന്ന് പിണറായി വിജയൻ
Sports

കേരളവും പറയുന്നു; കാറ്റലൂണിയ സ്പെ​യ്ന​ല്ല

Thursday, Oct 12, 2017,10:50 IST By മെട്രൊ വാർത്ത A A A

“Catalonia is not Spain’’ ഇ​ങ്ങ​നെ ഒ​രു വാ​ച​കം ക​ണ്ട​ത് ബാ​ഴ്സ​ലോ​ണ​യു​ടെ ഹോം ​ഗ്രൗ​ണ്ടാ​യ ക്യാം​പ് നൂ​വി​ല​ല്ല. ഫി​ഫ അ​ണ്ട​ർ 17 ലോ​ക​ക​പ്പ് ഗ്രൂ​പ്പ് ഡി ​മ​ത്സ​ര​ങ്ങ​ൾ ന​ട​ക്കു​ന്ന ക​ലൂ​ർ ജ​വ​ഹ​ർ​ലാ​ൽ നെ​ഹ്‌​റു സ്റ്റേ​ഡി​യ​ത്തി​ലാ​ണ്. ഗ്രൂ​പ്പ് ഡി​യി​ൽ സ്പെ​യ്ൻ – നൈ​ജ​ർ മ​ത്സ​ര​ത്തി​ലാ​ണ് കൗ​തു​ക​മു​ണ​ർ​ത്തി​യ ബാ​ന​ർ ഉ​യ​ർ​ന്ന​ത്.
സ്റ്റേ​ഡി​യം മ​ഞ്ഞ​ക​ട​ലാ​യ ബ്ര​സീ​ൽ- സ്പെ​യ്ൻ ആ​ദ്യ​മ​ത്സ​രി​ത്തി​നും ബാ​ന​റു​ക​ളേ​ന്തി അ​വ​രു​ണ്ടാ​യി​രു​ന്നു. ഹി​ത​പ​രി​ശോ​ധ​ന​യി​ൽ കാ​റ്റ​ലൂ​ണി​യ​യെ പി​ന്താ​ങ്ങു​ന്ന ബാ​ഴ്സ​ലോ​ണ ആ​രാ​ധ​ക​രാ​ണ് ബാ​ന​റു​മാ​യി സ്റ്റേ​ഡി​യ​ത്തി​ൽ നി​റ​ഞ്ഞ​ത്. സ്പെ​യ്ൻ ടീ​മി​ല്‍ ക​ളി​ക്കു​ന്ന ബാ​ഴ്സ​ലോ​ണ​യു​ടെ യൂ​ത്ത് ടീ​മി​ലെ താ​ര​ങ്ങ​ളാ​യ ഏ​ബെ​ല്‍ റൂ​യി​സ്, യു​വാ​ന്‍ മി​റാ​ന്‍ഡ, സെ​ര്‍ജി​യോ ഗോ​മ​സ്, മ​ത്തേ​യോ ജോ​മി എ​ന്നി​വ​രു​ടെ ചി​ത്ര​ങ്ങ​ളും ബാ​ന​റി​ൽ പ്ര​ദ​ർ​ശി​പ്പി​ച്ചു. കോ​ഴി​ക്കോ​ട് കേ​ന്ദ്ര​മാ​ക്കി പ്ര​വ​ർ​ത്തി​ക്കു​ന്ന് ഫെ​യ്സ്ബു​ക്ക് കൂ​ട്ടാ​യ്മ​യാ​യ “കൂ​ളെ​സ് ഒ​ഫ് കേ​ര​ള’​യാ​ണ് സ്പെ​യ്ൻ ടീ​മി​ൽ ക​ളി​ക്കു​ന്ന കാ​റ്റ​ലൂ​ണി​യ​ൻ താ​ര​ങ്ങ​ൾ​ക്ക് പി​ന്തു​ണ​യു​മാ​യെ​ത്തി​യ​ത്.
സ്പെ​യി​ന്‍-​കാ​റ്റ​ലൂ​ണി​യ വി​ഷ​യ​ത്തി​ല്‍ എ​ഫ്.​സി. ബാ​ഴ്സ​ലോ​ണ​യു​ടെ രാ​ഷ്ട്രീ​യം പി​ന്താ​ങ്ങു​കൊ​ണ്ടാ​ണ് ഇ​ത്ത​ര​ത്തി​ൽ പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ച​തെ​ന്ന് ആ​രാ​ധ​ക​ർ പ​റ​ഞ്ഞു. ഫെ​യ്സ്ബു്ക്കി​ൽ പ​രി​ചി​ത​രാ​യ ബാ​ഴ്സ ആ​രാ​ധ​ക​രാ​ണ് കൂ​ളെ​സ് ഒ​ഫ് കേ​ര​ള​യ്ക്ക് രൂ​പം ന​ൽ​കി​യ​ത്. 2015ൽ ​രൂ​പീ​ക​രി​ച്ച പേ​ജി​ന് നി​ല​വി​ൽ 65,000ത്തി​ൽ കൂ​ടു​ത​ൽ ഫോ​ളോ​വേ​ഴ്സ് ഉ​ണ്ട്.