FLASH NEWS
Breaking News
എക്സിറ്റ് പോൾ ഫലങ്ങളിൽ ബിജെപിയുടെ മുന്നേറ്റം
India

കോ​ളെ​ജ് അ​ധ്യാ​പ​ക​ർ​ക്ക് ദീ​പാ​വ​ലി സ​മ്മാ​നം 28% ശ​മ്പ​ള വ​ർ​ധ​ന

Thursday, Oct 12, 2017,10:50 IST By മെട്രൊ വാർത്ത A A A

ന്യൂ​ഡ​ൽ​ഹി: യൂ​ണി​വേ​ഴ്സി​റ്റി, കോ​ളെ​ജ് അ​ധ്യാ​പ​ക​രു​ടെ ശ​മ്പ​ള​ത്തി​ൽ 22 മു​ത​ൽ 28 ശ​ത​മാ​നം വ​രെ വ​ർ​ധ​ന ന​ൽ​കു​ന്ന ഏ​ഴാം ശ​മ്പ​ള​ക്ക​മ്മി​ഷ​ൻ ശു​പാ​ർ​ശ​ക​ൾ ന​ട​പ്പാ​ക്കാ​ൻ കേ​ന്ദ്ര മ​ന്ത്രി​സ​ഭ​യു​ടെ അ​നു​മ​തി. രാ​ജ്യ​ത്തെ 329 സം​സ്ഥാ​ന സ​ർ​വ​ക​ലാ​ശാ​ല​ക​ളി​ലും 12,912 കോ​ളെ​ജു​ക​ളി​ലു​മാ​യി ജോ​ലി ചെ​യ്യു​ന്ന ഏ​ഴ​ര ല​ക്ഷ​ത്തോ​ളം അ​ധ്യാ​പ​ക​ർ​ക്കും അ​ക്കാ​ഡ​മി​ക രം​ഗ​ത്തു പ്ര​വ​ർ​ത്തി​ക്കു​ന്ന​വ​ർ​ക്കു​മാ​ണ് ദീ​പാ​വ​ലി സ​മ്മാ​ന​മാ​യി ആ​നു​കൂ​ല്യം. കേ​ന്ദ്ര മാ​ന​വ​വി​ഭ​വ​ശേ​ഷി വി​ക​സ​ന മ​ന്ത്രി പ്ര​കാ​ശ് ജാ​വ​ഡേ​ക്ക​റാ​ണ് തീ​രു​മാ​നം പ്ര​ഖ്യാ​പി​ച്ച​ത്. 10,400 മു​ത​ൽ 49,800 രൂ​പ​വ​രെ​യാ​ണ് അ​ധ്യാ​പ​ക​ർ​ക്കു പ്ര​തി​മാ​സം വ​ർ​ധ​ന​യാ​യി ല​ഭി​ക്കു​ക.
കേ​ന്ദ്ര സ​ഹാ​യ​ത്തോ​ടെ പ്ര​വ​ർ​ത്തി​ക്കു​ന്ന ഐ​ഐ​ടി​ക​ൾ ഉ​ൾ​പ്പെ​ടെ 119 സാ​ങ്കേ​തി​ക വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളി​ലെ അ​ധ്യാ​പ​ക​ർ​ക്കും ആ​നു​കൂ​ല്യ​ങ്ങ​ൾ ല​ഭ്യ​മാ​കും.
വേ​ത​ന വ​ർ​ധ​ന കേ​ന്ദ്ര സ​ർ​ക്കാ​രി​ന് പ്ര​തി​വ​ർ​ഷം 9800 കോ​ടി​യു​ടെ അ​ധി​ക ബാ​ധ്യ​ത​യു​ണ്ടാ​ക്കു​മെ​ന്നു പ​റ​ഞ്ഞ ജാ​വ​ഡേ​ക്ക​ർ അ​ക്കാ​ഡ​മി​ക, അ​ധ്യാ​പ​ന മേ​ഖ​ല​യി​ലേ​ക്കു മി​ക​വു​റ്റ​വ​രെ ആ​ക​ർ​ഷി​ക്കു​ക​യാ​ണു സ​ർ​ക്കാ​രി​ന്‍റെ ല​ക്ഷ്യ​മെ​ന്നും വ്യ​ക്ത​മാ​ക്കി. 2016 ജ​നു​വ​രി ഒ​ന്നു മു​ത​ലാ​ണു വ​ർ​ധ​ന​യ്ക്കു പ്രാ​ബ​ല്യം.