FLASH NEWS
Breaking News
പിണറായി വിജയന്‍ സന്നിധാനത്ത്
India

ഗുജറാത്തി വായിക്കാനറിയാതെ സ്ത്രീകളുടെ ശൗചാലയത്തില്‍ കയറി രാഹുല്‍ ഗാന്ധി

Thursday, Oct 12, 2017,9:45 IST By സ്വന്തം ലേഖകൻ A A A

അഹമ്മദാബാദ്: കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ ഓരോ പ്രവൃത്തിക്കും വലിയ വാര്‍ത്ത പ്രധാന്യമാണ് ലഭിക്കുന്നത്. എന്നാല്‍ ഗുജറാത്തി വായിക്കാനറിയാതെ സ്ത്രീകളുടെ ശൗചാലയത്തില്‍ കയറിയതാണ് ഇപ്പോള്‍ നവമാധ്യമങ്ങളില്‍ ചര്‍ച്ചയാകുന്നത്. കഴിഞ്ഞ ദിവസം ഗുജറാത്തിലെ ഉദ്ദേപുര്‍ ജില്ലയിലെ ഛോട്ടയിലാണ് സംഭവം നടന്നത്. നവസര്‍ജന്‍ യാത്രയില്‍ പങ്കെടുത്ത് മടങ്ങുന്നതിനിടെ രാഹുല്‍ഗാന്ധി പെട്ടെന്ന് കണ്ണില്‍പ്പെട്ട ഒരു ശൗചാലയത്തിന് അരികിലേക്ക് നീങ്ങുകയായിരുന്നു. എന്നാല്‍ അബദ്ധം മനസിലായ രാഹുല്‍ ഉടന്‍ തന്നെ തിരിച്ചിറങ്ങി. സ്ത്രീകളുടെ ശൗചാലയം എന്ന് അവിടെ ഗുജറാത്തിയില്‍ എഴുതിവെച്ചിരുന്നുവെങ്കിലും അത് വായിക്കാന്‍ രാഹുലിന് കഴിയാത്തതാണ് ശൗചാലയം മാറിക്കയറിപ്പോവാന്‍ കാരണമെന്നാണ് ബന്ധപ്പെട്ടവര്‍ പറഞ്ഞത്.

പ്രധാനമന്ത്രി നരേന്ദ്രമോദിയെയും ബിജെപി ദേശീയ അധ്യക്ഷന്‍ അമിത്ഷായെയും നര്‍മം നിറഞ്ഞ വാക്കുകളിലൂടെ വിമര്‍ശിച്ച് കഴിഞ്ഞ ദിവസം രാഹുല്‍ മാധ്യമ ശ്രദ്ധ നേടിയിരുന്നു.