FLASH NEWS
Breaking News
അമിത് ഷായുടെ വെല്ലുവിളി ഏറ്റെടുത്തെന്ന് പിണറായി വിജയൻ
India

“ഗുജറാത്ത് തെ​ര​ഞ്ഞെ​ടു​പ്പ് തീ​യ​തി പ്രഖ്യാപനം ഒ​ഴി​വാ​ക്കി​യ​ത് മോ​ദി​യു​ടെ സ​ന്ദ​ർ​ശ​നം നിശ്ചയിച്ചിരുന്നതിനാൽ”

Thursday, Oct 12, 2017,19:47 IST By മെട്രൊ വാർത്ത A A A

ന്യൂ​ഡ​ൽ​ഹി: ഹി​മാ​ച​ൽ പ്ര​ദേ​ശി​നൊ​പ്പം ഗു​ജ​റാ​ത്ത് നി​യ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​നു​ള്ള തീ​യ​തി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ പ്ര​ഖ്യാ​പി​ക്കാ​തി​രു​ന്ന​തി​ന് പി​ന്നി​ൽ രാ​ഷ്ട്രീ​യ ചരടുവലികൾ നടന്നിട്ടുണ്ടെന്ന് റിപ്പോർട്ട്. അടുത്തയാഴ്ച പ്രധാനമന്ത്രി ന​രേ​ന്ദ്ര മോ​ദി​ ഗു​ജ​റാ​ത്ത് സന്ദർശിക്കാൻ തീരുമാനിച്ചിട്ടുള്ളതു കൊണ്ടാണ് ക​മ്മി​ഷ​ൻ തെ​ര​ഞ്ഞെ​ടു​പ്പ് തീ​യ​തി പ്ര​ഖ്യാ​പി​ക്കു​ന്ന​തി​ൽ​ നി​ന്ന് പി​ൻ​മാ​റി​യ​തെ​ന്ന് ഒരു ദേശീയമാധ്യമം റിപ്പോർട്ട് ചെയ്തു.

അടുത്ത തിങ്കളാഴ്ച (ഒക്‌റ്റോബർ 16) ​ഗു​ജ​റാ​ത്ത് സന്ദർശിക്കാൻ പ്ര​ധാ​ന​മ​ന്ത്രി തീരുമാനിച്ചിരുന്നു. എന്നാൽ തെ​ര​ഞ്ഞെ​ടു​പ്പ് തീ​യ​തി ഇതിനോടകം പ്ര​ഖ്യാ​പി​ച്ചാ​ൽ ഗു​ജ​റാ​ത്തി​ലും പെ​രു​മാ​റ്റ​ച്ച​ട്ടം നി​ല​വി​ൽ വ​രും. ഇ​തോടെ തെ​ര​ഞ്ഞെ​ടു​പ്പ് മു​ന്നി​ൽ​ക്ക​ണ്ടുള്ള വാ​ഗ്ദാ​ന​ങ്ങ​ൾ ന​ൽ​കു​ന്ന​തി​ന് ബി​ജെ​പി​ക്കും മോ​ദി​ക്കും വി​ല​ങ്ങുതടിയാകും. ഇ​ത് ഒ​ഴി​വാ​ക്കാ​നാ​ണു തീ​യ​തി പ്ര​ഖ്യാ​പി​ക്കാ​തെ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​ഷ​ൻ പിന്മാറിയതെന്ന് പേ​രു വെ​ളി​പ്പെ​ടു​ത്താ​ത്ത മു​ൻ മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​ഷ​ണ​ർ ആ​രോ​പി​ച്ചു.

ആ​റു മാ​സ​ത്തി​നു​ള്ളി​ൽ ഒ​ന്നി​ച്ചു​വ​രു​ന്ന തെ​ര​ഞ്ഞെ​ടു​പ്പു​ക​ൾ സാധാരണയായി ഒ​രുമിച്ച് തന്നെയാണ് തെരഞ്ഞെടുപ്പ് കമ്മിഷന്‍ പ്രഖ്യാപിക്കാറുള്ളത്. ഇതുവരെ പിൻതുടർന്നിട്ടുള്ള നടപ്പുരീതികൾ ക​മ്മി​ഷ​ൻ ത​ക​ർ​ത്തുകളഞ്ഞെ​ന്നും അ​ദ്ദേ​ഹം കു​റ്റ​പ്പെ​ടു​ത്തി.

ന​വം​ബ​ർ ഒ​ൻപ​തി​നാ​ണു ഹി​മാ​ച​ൽ പ്ര​ദേ​ശി​ൽ തെ​ര​ഞ്ഞെ​ടു​പ്പ് നടക്കുക. ഒ​റ്റ​ഘ​ട്ട​മാ​യി ന​ട​ത്തു​ന്ന തെ​ര​ഞ്ഞെ​ടു​പ്പ് തീ​യ​തി പ്ര​ഖ്യാ​പി​ച്ച​തോ​ടെ ഇവിടെ പെ​രു​മാ​റ്റ​ച​ട്ടം നി​ല​വി​ൽ​വ​ന്നു. അതെസമയം, ഡി​സം​ബ​ർ 18നു ​മു​ൻപ് തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ത്തു​മെ​ന്നു മാ​ത്ര​മാ​ണ് മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പു ക​മ്മി​ഷ​ണ​ർ എ.​കെ.​ജ്യോ​തി വ്യക്തമാക്കിയത്.