FLASH NEWS
Breaking News
അമിത് ഷായുടെ വെല്ലുവിളി ഏറ്റെടുത്തെന്ന് പിണറായി വിജയൻ
India

ജയ്ഷായെ പ്രതിരോധിച്ച് ആര്‍എസ്എസ്; ആരോപണങ്ങള്‍ അന്വേഷിക്കാന്‍ തെളിവ് വേണം

Thursday, Oct 12, 2017,13:07 IST By സ്വന്തം ലേഖകൻ A A A

ഭോപ്പാല്‍: കേന്ദ്രത്തില്‍ നരേന്ദ്രമോദി സര്‍ക്കാര്‍ അധികാരത്തിലേറിയ ശേഷം ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ മകന്‍ ജയ് ഷായുടെ കമ്പനിയുടെ വരുമാനത്തിലൂണ്ടായ അവിശ്വസനീയമായ വളര്‍ച്ചയെണ്ടായെന്ന ആരോപണത്തെ പ്രതിരോധിച്ച് ആര്‍എസ്എസ്. ആരോപണങ്ങള്‍ക്ക് തെളിവുകളുണ്ടാവണമെന്നും എന്നാലേ അന്വേഷണത്തിന് അര്‍ഥമുണ്ടാവൂ എന്നും ആര്എസ്എസ് ജോയിന്റ് ജനറല്‍ സെക്രട്ടറി ദത്താത്രേയ ഹൊസബേല. ആര്‍ക്കെതിരെ അഴിമതി ആരോപണമുണ്ടായാല്‍ അത് തീര്‍ച്ചയായും അന്വേഷിക്കപ്പെടണം. എന്നാല്‍ ആരോപണത്തില്‍ തെറ്റ് ചെയ്തു എന്നതിന്റെ പ്രഥമ ദൃഷ്ട്യാ തെളിവ് ഉണ്ടായിരിക്കണം, ഹൊസബാലെ പറഞ്ഞു. ആരോപണം ഉന്നയിച്ചവരാണ് അത് തെളിയിക്കേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മോദി സര്‍ക്കാര്‍ അധികാരത്തിലേറിയത്തിന് ശേഷം ജയ് ഷായുടെ കമ്പനിയുടെ വരുമാനം 16000 മടങ്ങ് വര്‍ധിച്ചുവെന്ന് ദ വയര്‍ ഓണ്‍ലൈന്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിനെതുടര്‍ന്ന് ദ വയറിനെതിരെ 100 കോടിയുടെ മാനനഷ്ടക്കേസ് ജയ്ഷാ നല്‍കിയിരുന്നു.