FLASH NEWS
Breaking News
അമിത് ഷായുടെ വെല്ലുവിളി ഏറ്റെടുത്തെന്ന് പിണറായി വിജയൻ
Breaking News

ടിപി വധക്കേസില്‍ ഒത്തുതീര്‍പ്പുണ്ടായിട്ടില്ലെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍

Thursday, Oct 12, 2017,12:46 IST By സ്വന്തം ലേഖകൻ A A A

കോട്ടയം: വി.ടി. ബല്‍റാമിന് തള്ളി മുന്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. തന്റെ അറിവില്‍ ടി.പി. ചന്ദ്രശേഖരന്‍ വധക്കേസ് അന്വേഷണത്തില്‍ ഒത്തുതീര്‍പ്പുണ്ടായിട്ടില്ലെന്നും അതിനെക്കുറിച്ച് അറിവുള്ളവര്‍ പറയട്ടെയെന്നും തിരുവഞ്ചൂര്‍ വ്യക്തമാക്കി. ടി.പി. വധക്കേസിലെ ഗൂഢാലോചനക്കാരും പിടിയിലായിട്ടുണ്ട്. അന്വേഷണം പൂര്‍ണമായില്ലെന്നു പറയുന്നത് ശരിയല്ലെന്നും തിരുവഞ്ചൂര്‍ കൂട്ടിച്ചേര്‍ത്തു. കോട്ടയത്ത് മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.

അതെസമയം, സോളാര്‍ കേസില്‍ സര്‍ക്കാരിന്റെത് ആസൂത്രിത നീക്കമാണ്. മുഖ്യമന്ത്രിയെ സഹായിച്ചെന്നാണു തനിക്കെതിരായ കേസ്. ഈ ആരോപണത്തില്‍ കാര്യമില്ല. എല്ലാ മന്ത്രിമാരും മുഖ്യമന്ത്രിയോട് കൂറു കാണിക്കുമെന്നും തിരുവഞ്ചൂര്‍ പറഞ്ഞു.
ടി.പി. ചന്ദ്രശേഖരന്‍ വധ ഗൂഡാലോചനക്കേസ് നേരാംവണ്ണം അന്വേഷിച്ച് മുന്നോട്ടുകൊണ്ടുപോകാതെ ഇടക്കുവെച്ച് ഒത്തുതീര്‍പ്പുണ്ടാക്കിയതിന് കിട്ടിയ പ്രതിഫലമാണ് സോളാര്‍ കേസെന്ന് വി.ടി. ബല്‍റാം ഫെയ്‌സ്ബുക്ക് പോസ്റ്റിട്ടിരുന്നു.