FLASH NEWS
Breaking News
അഭയ കേസ്; തെളിവ് നശിപ്പിച്ചതിന് കെ.‌ടി മൈക്കിളിനെ പ്രതി ചേർത്തു
India

തോൽവി ഭയന്ന് ഗുജറാത്തിലെ തെരഞ്ഞെടുപ്പ് വൈകിപ്പിക്കുന്നു: കോൺഗ്രസ്

Thursday, Oct 12, 2017,21:52 IST By മെട്രൊ വാർത്ത A A A

ന്യൂഡൽഹി: ഗുജറാത്തിൽ തോൽ‌വി ഭയന്ന് ബിജെപി തെരഞ്ഞെടുപ്പ് വൈകിപ്പിക്കുകയാണെന്ന് കോൺഗ്രസ്. ഹിമാചൽപ്രദേശില തെരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിച്ചപ്പോൾ ഗുജറാത്ത് തെരഞ്ഞെടുപ്പ് ഡിസംബർ 18 ന് മുമ്പ് നടത്തുമെന്ന് മാത്രമാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിച്ചത്.മോദിയുടെ റാലി നടക്കേണ്ടതിന് കേന്ദ്രസർക്കാരുമായി ചേർന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ ഒത്തു കളിക്കുകയാണെന്നും ആരോപണമുണ്ട്.