FLASH NEWS
Breaking News
ഗുജറാത്തിലും ഹിമാചലിലും ബിജെപി അധികാരത്തിലേക്ക്
World

ഫ്രഞ്ച് പ്രസിഡന്‍റ് ഡിസംബറിൽ ഇന്ത്യ സന്ദര്‍ശിക്കും

Thursday, Oct 12, 2017,13:25 IST By സ്വന്തം ലേഖകൻ A A A

ന്യൂഡല്‍ഹി: മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവേല്‍ മക്രോണ്‍ ഡിസംബര്‍ രണ്ടാം വാരം ഇന്ത്യയിലെത്തും. ഫ്രാന്‍സിന്റെ എക്കാലത്തെയും പ്രായം കുറഞ്ഞ പ്രസിഡന്റ് ഇന്ത്യയിലെത്തുന്നത്. 39 വയസ്സുള്ള മക്രോണ്‍ കഴിഞ്ഞ മെയിലാണ് ഫ്രാന്‍സിന്റെ പ്രസിഡന്റായി സ്ഥാനമേറ്റത്. ഡിസംബര്‍ എട്ട് മുതല്‍ 10 വരെ മക്രോണ്‍ ഇന്ത്യയിലുണ്ടാകുമെന്ന് ഇന്ത്യയിലെ ഫ്രാന്‍സ് അംബാസഡര്‍ അലക്‌സാണ്ട്രെ സ്ലീഗര്‍ പറഞ്ഞു. ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം വികസിപ്പിക്കുന്നതിനും സാമ്പത്തിക സഹകരണം മെച്ചപ്പെടുത്തുന്നതിനുമാണ് സന്ദര്‍ശനത്തിലൂടെ പ്രധാനമായും ലക്ഷ്യമിടുന്നത്. നവീകരണ ഊര്‍ജ മേഖലകളുമായി ബന്ധപ്പെട്ട പദ്ധതികള്‍, സ്മാര്‍ട്ട് സിറ്റി ചര്‍ച്ച ചെയ്യുമെന്ന് സ്ലീഡര്‍ അറിയിച്ചു.