FLASH NEWS
Breaking News
ശശീന്ദ്രന്‍റെ മന്ത്രിസ്ഥാനം: തീരുമാനം എൽഡിഎഫിന് വിട്ട് സിപിഎം
kerala

ഹർത്താലിനെതിരെ ഹൈക്കോടതി: ചെന്നിത്തല വിശദീകരണം നൽകണം

Thursday, Oct 12, 2017,16:06 IST By മെട്രൊ വാർത്ത A A A

കൊച്ചി:കേന്ദ്രസംസ്ഥാന സർക്കാരുകൾക്കെതിരെ 16 നന് യുഡിഎഫ് പ്രഖ്യാപിച്ച ഹർത്താലിൽ പ്രതിപക്ഷ നേതാവ് വിശദീകരണം നൽകണമെന്ന് ഹൈക്കോടതി. ഹർത്താലിനെ ചോദ്യം ചെയ്ത് സമർപ്പിച്ച ഹർജി പരിഗണിക്കുമ്പോഴാണ് ചെന്നിത്തലയ്ക്ക് നോട്ടീസ് അയക്കാൻ കോടതി തീരുമാനിച്ചത്.

ഹർത്താൽ പ്രഖ്യാപിക്കുമ്പോൾ ജനങ്ങൾക്ക് ഭയവും ആശങ്കയും ഉണ്ട്. ജനങ്ങളുടെ സഞ്ചാരസ്വാതന്ത്ര്യത്തിന് തടസം വരുന്ന ഹർത്താലുകൾ കാരണം ഉണ്ടാകുന്ന ഭയാശങ്കകൾ നീക്കാൻ സർക്കാർ നടപടി എടുക്കണം. ആവശ്യമായ സുരക്ഷ നൽകണമെന്നും കോടതി ആവശ്യപ്പെട്ടു.