FLASH NEWS
Breaking News
ജിഷ വധക്കേസിൽ അമിറുൾ ഇസ്‌ലാം കുറ്റക്കാരൻ, ശിക്ഷ നാളെ വിധിക്കും
Breaking News

റിയല്‍ എസ്റ്റേറ്റ് മേഖലയേയും ജിഎസ്ടി പരിധിയില്‍ കൊണ്ടുവരും: അരുണ്‍ ജെയ്റ്റ്‌ലി

Thursday, Oct 12, 2017,10:31 IST By സ്വന്തം ലേഖകൻ A A A

വാഷിങ്ടണ്‍: റിയല്‍ എസ്റ്റേറ്റ് മേഖലയേയും ചരക്ക് സേവന നികുതിയുടെ പരിധിയില്‍ കൊണ്ടുവരുമെന്ന് ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി. ചില സംസ്ഥാനങ്ങള റിയല്‍ എസ്റ്റേറ്റ് മേഖലയെ ജിഎസ്ടിക്ക് കീഴില കൊണ്ടുവരാന നിരബന്ധിക്കുന്നുണ്ട്. ഇത് ഗൗരവമായി ചിന്തിക്കേണ്ട കാര്യം തന്നെയാണെന്നാണ് താന കരുതുന്നതെന്നും ധനമന്ത്രി പറഞ്ഞു. ഇതിന് ചില സംസ്ഥാനങ്ങള അനുകൂലമാണ് മറ്റ് ചിലര്‍ അനുകൂലവുമല്ല. അതുകൊണ്ട് തന്നെ ഇതില്‍ ഗൗരവമായി ചരച്ച നടത്തേണ്ടതുണ്ട്. വിഷയം നവംബര്‍ 9ന് ഗുവാഹാട്ടിയില്‍ നടക്കുന്ന യോഗത്തില്‍ ചര്‍ച്ച ചെയ്യുമെന്നും ജെയ്റ്റ്‌ലി പറഞ്ഞു. കഴിഞ്ഞ ദിവസം ഹാരവാര്‍ഡ് യൂണിവേഴ്‌സിറ്റിയില നടന്ന ശിലപ്പശാലയില പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ധനമന്ത്രി.

റിയല്‍ എസ്റ്റ് മേഖലയെ ജിഎസ്ടിക്ക് കീഴില്‍ കൊണ്ടുവന്നാല്‍ അത് ഭൂമിവാങ്ങുന്നവരക്ക് ഏറെ ഗുണം ചെയ്യും. കള്ളപ്പണത്തിന്റെ വലിയ തോതില്‍ വരവ് തടയാന്‍ സഹായിക്കുമെന്നും ധനമന്ത്രി പറഞ്ഞു. 12 ശതമാനമെങ്കിലും ജിഎസ്ടി റിയല്‍ എസ്റ്റേറ്റ് മേഖലയില ചുമത്താം. എന്നിരുന്നിട്ട് പോലും ഈ മേഖല ഇപ്പോള്‍ ചരക്ക് സേവന നികുതിയ്ക്ക് പുറത്താണെന്നും അദ്ദേഹം പറഞ്ഞു.
നികുതി പിരിവിന് ഏറ്റവും സാധ്യതയുള്ള മേഖലയാണ് റിയല്‍ എസ്റ്റ് മേഖലയെന്ന തിരിച്ചറിഞ്ഞതിനെ തുടരന്നാണ് ഇതിനെ ജിഎസ്ടിക്ക് കീഴില്‍ കൊണ്ടുവരുന്നത്.