FLASH NEWS
Breaking News
അമിത് ഷായുടെ വെല്ലുവിളി ഏറ്റെടുത്തെന്ന് പിണറായി വിജയൻ
Business

വ​മ്പ​ന്മാ​രു​ടെ ക​ളി മു​റു​കു​ന്നു, ക​മ്പ​നി​ക​ൾ​ക്ക് പൂ​ട്ട് വീ​ഴു​ന്നു

Thursday, Oct 12, 2017,11:01 IST By പി.​ബി. ബാ​ലു A A A

കൊ​ച്ചി: ടെ​ലി​ഫോ​ണ്‍ മേ​ഖ​ല​യി​ലെ പു​തി​യ മ​ത്സ​ര​ത്തി​ല്‍ പി​ടി​ച്ചു നി​ല്‍ക്കാ​ന്‍ സാ​ധി​ക്കാ​തെ ഇ​ന്ത്യ​യി​ലെ ര​ണ്ട് മൊ​ബൈ​ല്‍ ഫോ​ണ്‍ ക​മ്പ​നി​ക​ള്‍ അ​വ​രു​ടെ സേ​വ​നം അ​വ​സാ​നി​പ്പി​ക്കാ​ന്‍ ഒ​രു​ങ്ങു​ന്നു.

അ​നി​ല്‍ അം​ബാ​നി​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള റി​ല​യ​ന്‍സ് ക​മ്മ്യൂ​ണി​ക്കേ​ഷ​ന്‍, ടാ​റ്റാ ഗ്രൂ​പ്പി​ന്‍റെ ടെ​ലി ക​മ്യൂ​ണി​ക്കേ​ഷ​ന്‍ സം​രം​ഭ​മാ​യ ടാ​റ്റാ ടെ​ലി സ​ര്‍വീ​സ​സ് എ​ന്നി​വ​യാ​ണ് പ്ര​വ​ര്‍ത്ത​നം അ​വ​സാ​നി​പ്പി​ക്കു​ന്ന​ത്. ടാ​റ്റാ​യു​ടെ സ​ർ​വീ​സ് നി​ര്‍ത്തു​ന്ന​ത് സം​ബ​ന്ധി​ച്ച് ക​മ്പ​നി ത​ന്നെ ജീ​വ​ന​ക്കാ​ര്‍ക്ക് സൂ​ച​ന ന​ല്‍കി​യി​ട്ടു​ണ്ട്. എ​ന്നാ​ല്‍ റി​ല​യ​ന്‍സ് ഇ​തു​വ​രെ അ​ത്ത​ര​മൊ​രു നീ​ക്കം തു​ട​ങ്ങി​യി​ട്ടി​ല്ല. പ​ക​രം ജീ​വ​ന​ക്കാ​രു​ടെ എ​ണ്ണം വെ​ട്ടി​ച്ചു​രു​ക്കി​യി​രി​ക്കു​ക​യാ​ണ്.
ക​രാ​ര്‍ ജീ​വ​ന​ക്കാ​ര്‍ കൂ​ടാ​തെ 350 ക​മ്പ​നി ജീ​വ​ന​ക്കാ​ര്‍ ജോ​ലി ചെ​യ്തി​രു​ന്ന കേ​ര​ള മേ​ഖ​ല​യി​ല്‍ ഇ​പ്പോ​ഴു​ള്ള​ത് 42 പേ​രാ​ണ്. എ​റ​ണാ​കു​ള​ത്തെ ക​മ്പ​നി​യു​ടെ ഓ​ഫി​സും അ​ട​ച്ചു. ജീ​വ​ന​ക്കാ​ര്‍ ഏ​തു നി​മി​ഷ​വും പി​രി​ച്ചു​വി​ട​ല്‍ പ്ര​തീ​ക്ഷി​ച്ചാ​ണ് തു​ട​രു​ന്ന​ത്. അ​വ​ര്‍ക്ക് ല​ഭ്യ​മാ​യി​രി​ക്കു​ന്ന വി​വ​രം അ​നു​സ​രി​ച്ച് മാ​ര്‍ച്ച് മാ​സ​ത്തോ​ടെ ടെ​ലി​ഫോ​ണ്‍ സേ​വ​ന​ങ്ങ​ള്‍ പൂ​ര്‍ണ​മാ​യും അ​വ​സാ​നി​പ്പി​ക്കാ​നു​ള്ള നീ​ക്ക​ത്തി​ലാ​ണ് കോ​ര്‍പ്പ​റേ​റ്റ് ക​മ്പ​നി. 2002 ലാ​ണ് റി​ല​യ​ന്‍സ് ക​മ്മ്യൂ​ണി​ക്കേ​ഷ​ന്‍ പ്ര​വ​ര്‍ത്ത​നം ആ​രം​ഭി​ച്ച​ത്. ക​മ്പ​നി​യി​ല്‍ 5000 ജീ​വ​ന​ക്കാ​ര്‍ ഉ​ണ്ടെ​ന്നാ​ണ് അ​നൗ​ദ്യോ​ഗി​ക വി​വ​രം. ഇ​വ​രു​ടെ പ്ലേ​സ്മെ​ന്‍റ് സം​ബ​ന്ധി​ച്ച് തീ​രു​മാ​ന​മാ​യി​ട്ടി​ല്ല.
ടെ​ലി​കോം രം​ഗ​ത്ത് ടാ​റ്റ​യു​ടെ മു​ഖ​മാ​യി​രു​ന്ന ടാ​റ്റാ ടെ​ലി സ​ര്‍വീ​സ് 21 വ​ര്‍ഷ​ത്തെ പ്ര​വ​ര്‍ത്ത​ന​ത്തി​നു ശേ​ഷ​മാ​ണ് പൂ​ട്ടാ​നൊ​രു​ങ്ങു​ന്ന​ത്. ലാ​ന്‍ഡ് ലൈ​ന്‍ സേ​വ​നം ന​ല്‍കി 1996ല്‍ ​പ്ര​വ​ര്‍ത്ത​നം തു​ട​ങ്ങി​യ ടാ​റ്റാ ടെ​ലി സ​ര്‍വീ​സ​സ് ക​മ്പ​നി ജ​പ്പാ​നി​ലെ എ​ന്‍ഐ​ടി ഡോ​കോ​മോ​യു​മാ​യി ചേ​ര്‍ന്നാ​ണ് മൊ​ബൈ​ല്‍ രം​ഗ​ത്ത് സ​ജീ​വ​മാ​യ​ത്.
ഡോ​കോ​മോ​യു​ടെ പി​ന്മാ​റ്റ​മാ​ണ് ത​ക​ര്‍ച്ച​യ്ക്ക് ആ​ക്കം​കൂ​ട്ടി​യ​ത്. നി​ല​വി​ല്‍ 30,000 കോ​ടി രൂ​പ​യി​ലേ​റെ​യാ​ണ് ക​മ്പ​നി​യു​ടെ ക​ട​ബാ​ധ്യ​ത. മൊ​ബൈ​ല്‍ സ​ര്‍വീ​സ് മ​റ്റേ​തെ​ങ്കി​ലും ക​മ്പ​നി​ക്ക് വി​ല്‍ക്കാ​ന്‍ ടാ​റ്റ ശ്ര​മം ന​ട​ത്തി​യെ​ങ്കി​ലും അ​ത് ഫ​ലം ക​ണ്ടി​ല്ല. ക​മ്പ​നി​യി​ലെ 5000ത്തി​ലേ​റെ വ​രു​ന്ന ജീ​വ​ന​ക്കാ​രി​ല്‍ കു​റേ​പ്പേ​രെ ടാ​റ്റ​യു​ടെ ത​ന്നെ മ​റ്റു സ്ഥാ​പ​ന​ങ്ങ​ളി​ലെ​ടു​ക്കും. ബാ​ക്കി​യു​ള്ള​വ​ര്‍ സ്വ​യം വി​ര​മി​ക്കേ​ണ്ടി​വ​രും. അ​ടു​ത്ത​വ​ര്‍ഷം മാ​ര്‍ച്ച് 31നു ​മു​മ്പ് പി​രി​ഞ്ഞു​പോ​ക​ണ​മെ​ന്നു കാ​ണി​ച്ച് ക​മ്പ​നി നോ​ട്ടീ​സ് ന​ല്‍കി​യി​ട്ടു​ണ്ട്.
പി​ടി​ച്ചു നി​ല്‍ക്കു​ന്ന​തി​നു​വേ​ണ്ടി ന​ട​ത്തി​യ ല​യ​ന നീ​ക്ക​ങ്ങ​ള്‍ നി​യ​മ​പ്ര​ശ്ന​ത്തി​ല്‍ കു​ടു​ങ്ങി​യ​തോ​ടെ​യാ​ണ് ര​ണ്ടു കൂ​ട്ട​രും പ്ര​വ​ര്‍ത്ത​നം നി​ര്‍ത്താ​നു​ള്ള ന​ട​പ​ടി​ക​ള്‍ തു​ട​ങ്ങി​യ​ത്. റി​ല​യ​ന്‍സ് ക​മ്മ്യൂ​ണി​ക്കേ​ഷ​ന്‍, എ​യ​ര്‍സെ​ല്‍, എം​ടി​എ​സ് എ​ന്നി​വ​ര്‍ ഒ​ന്നി​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ളാ​ണ് ആ​രം​ഭി​ച്ച​ത്. അ​തി​ലേ​ക്ക് ടാ​റ്റാ​യെ​ക്കൂ​ടി എ​ത്തി​ക്കാ​നാ​യി​രു​ന്നു ശ്ര​മം. ല​യ​നം സാ​ധ്യ​മാ​യി​രു​ന്നെ​ങ്കി​ല്‍ 2ജി, 3​ജി, 4ജി ​ലൈ​സ​ന്‍സു​ക​ള്‍ കൈ​വ​ശ​മു​ള്ള ബൃ​ഹ​ദ്ക​മ്പ​നി​യാ​യി ഈ ​കൂ​ട്ടു​കെ​ട്ട് മാ​റി​യേ​നെ.
ട​വ​റു​ക​ളും ഒ​പ്ടി​ക്ക​ല്‍ ഫൈ​ബ​ര്‍ കേ​ബി​ളു​ക​ളും ഉ​ള്‍പ്പെ​ടെ വി​ല്‍ക്കാ​ന്‍ നേ​ര​ത്തെ റി​ല​യ​ന്‍സ് തീ​രു​മാ​നി​ച്ചി​രു​ന്നു. ക​ട​ബാ​ധ്യ​ത തീ​ര്‍ക്കാ​ന്‍ മ​റ്റൊ​രു ക​മ്പ​നി​യ്ക്ക് വി​ല്‍ക്കാ​നാ​ണ് തീ​രു​മാ​ന​മെ​ന്നാ​ണ് അ​റി​യി​ച്ചി​രു​ന്ന​ത്. അ​തി​നി​ടെ​യി​ലാ​ണ് ല​യ​ന​ത്തി​ലൂ​ടെ ഇ​ന്ത്യ​ന്‍ ടെ​ലി ക​മ്യൂ​ണി​ക്കേ​ഷ​ന്‍ രം​ഗ​ത്ത് വീ​ണ്ടും ച​ല​ന​ങ്ങ​ള്‍ സ​ജീ​വ​മാ​യ​ത്. അ​തു നി​ല​ച്ച​തോ​ടെ ക​മ്പ​നി പി​ന്മാ​റു​ക​യാ​യി​രു​ന്നു, പ​ഴ​യ​തു​പോ​ലെ വി​ല്‍പ്പ​ന​യ്ക്കാ​വും ഇ​നി സാ​ധ്യ​ത.