FLASH NEWS
Breaking News
അമിത് ഷായുടെ വെല്ലുവിളി ഏറ്റെടുത്തെന്ന് പിണറായി വിജയൻ
India

ശശികല വീണ്ടും പരപ്പന അഗ്രഹാര ജയിലിലേക്ക്

Thursday, Oct 12, 2017,13:16 IST By സ്വന്തം ലേഖകൻ A A A

ചെന്നൈ: പരോള്‍ കാലാവധി അവസാനിച്ചത്തിന് തുടര്‍ന്ന് അണ്ണാ ഡിഎംകെ നേതാവ് വി.കെ. ശശികല വീണ്ടും ബെംഗളൂരുവിലെ പരപ്പന അഗ്രഹാര ജയിലിലേക്ക് തിരിച്ചു. അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ ശിക്ഷിക്കപ്പെട്ട് ജയിലില്‍ കിടന്നിരുന്ന ശശികലയ്ക്ക് ഈ മാസം ആറിനാണ് കോടതി പരോള്‍ അനുവദിച്ചത്. അഞ്ച് ദിവസമായിരുന്നു ശശികലയുടെ പരോള്‍ കാലാവധി. കരള്‍ സംബന്ധമായ രോഗത്തെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ഭര്‍ത്താവ് നടരാജനെ കാണാനാണ് പരോള്‍ അനുവദിച്ചിരുന്നത്. രാഷ്ട്രീയ നേതാക്കളെ കാണാനോ പൊതുപരിപാടികളില്‍ പങ്കെടുക്കാനോ ശശികലയ്ക്ക് അനുമതി ഉണ്ടായിരുന്നില്ല.