FLASH NEWS
Breaking News
സെനറ്റിൽ ബഡ്ജറ്റ് പാസാക്കാനായില്ല, യുഎസ് ട്രഷറി പൂട്ടി
kerala

സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിനായി ഉമ്മന്‍ ചാണ്ടി അപേക്ഷ നല്‍കി

Thursday, Oct 12, 2017,13:34 IST By സ്വന്തം ലേഖകൻ A A A

തിരുവനന്തപുരം: സോളാര്‍ ജുഡീഷ്യല്‍ അന്വേഷണ കമ്മീഷന്‍ സര്‍ക്കാരിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് ആവശ്യപ്പെട്ട് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അപേക്ഷ നല്‍കി. ജുഡീഷ്യല്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ താനിക്കെതിരെയും മറ്റ് കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരേയും കേസെടുത്ത് സാഹചാര്യത്തിലാണ് ഉമ്മന്‍ ചാണ്ടിയുടെ നടപടി. വിവരാവകാശ നിയമം വഴി ചീഫ് സെക്രട്ടറിക്കാണ് അപേക്ഷ സമര്‍പ്പിച്ചിരിക്കുന്നത്. അന്വേഷണ കമ്മിന്റെ റിപ്പോര്‍ട്ട് പുറത്തുവിടണമെന്ന് ഉമ്മന്‍ ചാണ്ടിയും കോണ്‍ഗ്രസ് നേതാക്കളും മുന്‍പ് ആവശ്യപ്പെട്ടിരുന്നു.