FLASH NEWS
Breaking News
ചലച്ചിത്രതാരം ശ്രീദേവി അന്തരിച്ചു
kerala

സോളാർ കമ്മീഷൻ റിപ്പോർട്ട് രാഷ്‌ട്രീയപരമായും നിയമപരമായും നേരിടും: ചെന്നിത്തല

Thursday, Oct 12, 2017,15:25 IST By മെട്രൊ വാർത്ത A A A

തിരുവനന്തപുരം: സോളാർ കമ്മീഷൻ പരിധികൾ മറി കടന്നെന്നും സർക്കാർ  നീക്കത്തെ യുഡിഎഫ് ഒറ്റക്കെട്ടായി നേരിടുമെന്നും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല.  രാഷ്ട്രീയനേതാക്കന്മാരെ ഒഴിവാക്കി കേസ് അട്ടിമറിച്ചുവെന്ന് ആരും കമ്മീഷന് മൊഴി കൊടുത്തിട്ടില്ല. സർക്കാർ സംവിധാനം ദുരുപയോഗപ്പെടുത്തിയെന്ന്  കണ്ടെത്താൻ സോളാർ കമ്മീഷനായിട്ടില്ല.

കമ്മീഷൻ റിപ്പോർ‌ട്ട് പൂർണ്ണമായും പ്രസിദ്ധീകരിക്കാൻ സർക്കാർ തയാറാകണം. സർക്കാരിന് താൽപ്പര്യമുള്ള ചില ഭാഗങ്ങൾ അടർത്തിയെടുത്ത് പ്രചരിപ്പിച്ച മുഖ്യമന്ത്രി അവകാശലംഘനം നടത്തി . സോളാർ കമ്മീഷൻ റിപ്പോർട്ട് രാഷ്ട്രയപരമായും നിയമപരമായും നേരിടും.വഞ്ചിക്കപ്പെട്ട ഒരു ഉപഭോക്താവും കമ്മീഷന് മുന്നിൽ മൊഴി നൽകിയിട്ടില്ലെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു