FLASH NEWS
Breaking News
ഗുജറാത്തിലും ഹിമാചലിലും ബിജെപി അധികാരത്തിലേക്ക്
India

ഹർദിക് പട്ടേലിനെതിരായ കേസ് ഗുജറാത്ത് സർക്കാർ പിൻവലിച്ചു

Thursday, Oct 12, 2017,18:33 IST By മെട്രൊ വാർത്ത A A A

ഗുജറാത്ത്:ഹർദിക് പട്ടേലിനെതിരാായ കേസ് ഗുജറാത്ത് സർക്കാർ പിൻവലിച്ചു. അദേഹം ദേശിയപതാകയെ അപമാനിച്ചുവെന്ന കേസാണ് പിൻവലിച്ചത്. ഘാന്ദോരി സ്റ്റേഡിയത്തിൽ ഇന്ത്യ ദക്ഷിണാഫ്രിക്ക ക്രിക്കറ്റ് മത്സരം നടക്കാനിരിക്കെ ഹർദികിനെ പൊലിസ് തടഞ്ഞു.

തുടർന്ന് മാധ്യമപ്രവർത്തകരോട് സംസാരിക്കുന്നതിനിടയിൽ ഹർദിക് ദേശീയപതാകയിൽ ചവുട്ടിയെന്നാണ് കേസ്. രാജ്കോട്ട് കളക്ടർ വിക്രാന്ത് പാണ്ടെയാണ് ഇത് സംബന്ധിച്ചുള്ള അറിയിപ്പ് കൈ മാറിയത്.