FLASH NEWS
Breaking News
ജിഷ വധക്കേസിൽ അമിറുൾ ഇസ്‌ലാം കുറ്റക്കാരൻ, ശിക്ഷ നാളെ വിധിക്കും
India

രാഹുലിന്‍റെ പ്രസ്താവനയുടെ മുനയൊടിക്കാന്‍ സുഷമ സ്വരാജിനെ രംഗത്തിറക്കാന്‍ ബിജെപി

Thursday, Oct 12, 2017,10:02 IST By സ്വന്തം ലേഖകൻ A A A

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ പ്രസ്താവനയുടെ മുനയൊടിക്കാന്‍ വിദേശമന്ത്രിയും മുതിര്‍ന്ന നേതാവുമായ സുഷമ സ്വരാജിനെ ഗുജറാത്തില്‍ രംഗത്തിറക്കാന്‍ ബിജെപി ആലോചിക്കുന്നു. ഗുജറാത്ത് സന്ദര്‍ശനത്തിനിടെ, വനിതകള്‍ക്കായി സംഘടിപ്പിച്ച യോഗത്തിലാണ് രാഹുല്‍ ആര്‍എസ്എസിനെ രൂക്ഷമായി വിമര്‍ശിച്ചിരുന്നത്. ആര്‍എസ്എസിലോ അതിന്റെ ശാഖകളിലോ ഷോര്‍ട്സിന്റെ ഏതെങ്കിലും സ്ത്രീകളെ കണ്ടിട്ടുണ്ടോ എന്നായിരുന്നു രാഹുലിന്റെ ചോദ്യം. ഇതിനെതിരെ ആര്‍എസ്എസും ബിജെപിയും രംഗത്തിയിരുന്നു.

തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി 14ന് സുഷമ അഹമ്മദാബാദിലെത്തും. മഹിള ടൗണ്‍ഹാള്‍ എന്ന പേരില്‍ അതെദിവസം സ്ത്രീകളുമായി ബിജെപി സംവാദം സംഘടിപ്പിച്ചിട്ടുണ്ട്. ഇതിന്റെ നേതൃത്വം സുഷമ സ്വരാജിനായിരിക്കും. ആര്‍എസ്എസ് ബന്ധം തുറന്നു പറയുന്ന സുഷമയെ രംഗത്തിറക്കി രാഹുലിന്റെ പ്രസ്താവനയുടെ മുനയൊടിക്കാനണ് ബിജെപി ആലോചിക്കുന്നത്.

മുതിര്‍ന്ന നേതാവെന്ന നിലയില്‍ സുഷമയ്ക്ക് സംസ്ഥാനത്ത് ചലനം സൃഷ്ടിക്കാനാകും എന്നാണ് പാര്‍ട്ടിയുടെ കണക്കുകൂട്ടല്‍. മുന്‍ മുഖ്യമന്ത്രിയും വനിതാ നേതാവുമായ ആനന്ദി ബെന്‍ പട്ടേലിന് അത്ര നല്ല പ്രതിച്ഛായയല്ല സംസ്ഥാനത്ത് ഉള്ളത്. ഓരോ മണ്ഡലത്തിലും അഞ്ചംഗ വനിതാ സംഘത്തെയാണ് കോണ്‍ഗ്രസ് വീടുകള്‍ കയറിയിറങ്ങി വോട്ടുപിടിക്കാനായി നിയോഗിച്ചിട്ടുള്ളത്.

തെരഞ്ഞെടുപ്പ് കമ്മീഷന്റെ കണക്കുപ്രകാരം 2012 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് 1,81,43,660 സ്ത്രീ വോട്ടര്‍മാരാണ് ഉള്ളത്. ഈ വര്‍ഷത്തെ നിയമസഭാ തെരഞ്ഞെടുപ്പില്‍ 2,07,00,000 ലധികം സ്ത്രീകള്‍ വോട്ടു രേഖപ്പെടുത്തുമെന്നാണ് കണക്ക്.