FLASH NEWS
Breaking News
അമിത് ഷായുടെ വെല്ലുവിളി ഏറ്റെടുത്തെന്ന് പിണറായി വിജയൻ
India

ഏ​ക സി​വി​ൽ കോ​ഡി​ന്‍റെ ക​ര​ട് സ​മ​ർ​പ്പി​ച്ചു

Friday, Oct 13, 2017,11:04 IST By മെട്രൊ വാർത്ത A A A

ന്യൂ​ഡ​ൽ​ഹി: മ​ത​ലിം​ഗ വ്യ​ത്യാ​സ​മി​ല്ലാ​തെ എ​ല്ലാ​വ​ര്‍ക്കും തു​ല്യ​ത ക​ല്‍പ്പി​യ്ക്കു​ന്ന ഏ​കീ​കൃ​ത സി​വി​ൽ കോ​ഡി​ന്‍റെ ക​ര​ട് രൂ​പം നി​യ​മ​ക​മ്മി​ഷ​ന് മു​ന്നി​ൽ സ​മ​ർ​പ്പി​ച്ചു. പ്രോ​ഗ്ര​സീ​വ് യു​ണി​ഫോം സി​വി​ല്‍ കോ​ഡ് എ​ന്ന പേ​രി​ല്‍ രാ​ജ്യ​ത്ത് ഏ​കീ​കൃ​ത സി​വി​ല്‍ കോ​ഡ് ന​ട​പ്പാ​ക്കാ​നാ​ണ് ശു​പാ​ർ​ശ. നി​യ​മ ക​മ്മി​ഷ​ന്‍ രൂ​പീ​ക​രി​ച്ച എ​ട്ടം​ഗ സ​മി​തി​യാ​ണ് ക​മ്മി​ഷ​ന്‍ ചെ​യ​ര്‍മാ​ന്‍ ജ​സ്റ്റി​സ് ബി.​എ​സ് ചൗ​ഹാ​ന് റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ച്ച​ത്.

ടി.​എം ക്യ​ഷ്ണ, എ​സ്.​ഇ​ർ​ഫാ​ൻ ഹ​ബീ​ബ്, മു​കു​ൾ കേ​ശ​വ​ൻ, ദു​ഷ്യ​ന്ത് നി​ല​ഞ്ച​ന റോ​യ്, ഗു​ൽ പ​ന​ഗ്‌ എ​ന്നി​വ​രാ​യി​രു​ന്നു സ​മി​തി അം​ഗ​ങ്ങ​ൾ
ഏ​കീ​കൃ​ത സി​വി​ല്‍ കോ​ഡ് ന​ട​പ്പാ​ക്കാ​ന്‍ രാ​ജ്യം സ​ജ്ജ​മാ​യോ എ​ന്ന് പ​രി​ശോ​ധി​യ്ക്കു​ക​യും അ​തി​നാ​യു​ള്ള ശു​പാ​ര്‍ശ​ക​ള്‍ സ​മ​ര്‍പ്പി​ക്കാ​നാ​ണ് സ​മി​തി​ക്ക് നി​ർ​ദേ​ശം ന​ൽ​കി​യി​രു​ന്ന​ത്. ഒ​രു വ​ര്‍ഷ​ത്തോ​ളം പ​ഠ​ന​ങ്ങ​ള്‍ക്കും ച​ര്‍ച്ച​ക​ള്‍ക്കും ഒ​ടു​വി​ലാ​ണ് റി​പ്പോ​ര്‍ട്ട് ത​യാ​റാ​ക്കി​യ​ത്.
വി​വാ​ഹ​ത്തി​നും സ്വ​ത്ത​വ​കാ​ശ​ത്തി​നും വ്യ​ത്യ​സ്ത നി​യ​മ​ങ്ങ​ള്‍ രാ​ജ്യ​ത്ത് നി​ല​നി​ല്‍ക്കു​ന്ന​ത് വ​ലി​യ സാ​മൂ​ഹ്യ വി​പ​ത്തു​ക​ള്‍ക്ക് കാ​ര​ണ​മാ​കു​ന്ന​താ​യും സ​മി​തി റി​പ്പോ​ര്‍ട്ടി​ല്‍ വി​ല​യി​രു​ത്തു​ന്നു.
നി​യ​മ ക​മ്മി​ഷ​ന്‍ റി​പ്പോ​ര്‍ട്ട് പ​രി​ശോ​ധി​ച്ച ശേ​ഷം ശു​പാ​ര്‍ശ​ക​ള്‍ സ​ഹി​തം കേ​ന്ദ്ര​സ​ര്‍ക്കാ​രി​ന് കൈ​മാ​റും. കേ​ന്ദ്ര​സ​ർ​ക്കാ​ർ ഏ​കീ​കൃ​ത സി​വി​ല്‍ കോ​ഡ് ന​ട​പ്പാ​ക്കു​ന്ന കാ​ര്യ​ത്തി​ല്‍ അ​ന്തി​മ തീ​രു​മാ​ന​മ​ടു​ക്കു​ക.