FLASH NEWS
Breaking News
അമിത് ഷായുടെ വെല്ലുവിളി ഏറ്റെടുത്തെന്ന് പിണറായി വിജയൻ
kerala

കായൽ കയ്യേറിയെന്ന റിപ്പോർട്ട്: കളക്റ്റർ അനുപമക്കെതിരെ തോമസ് ചാണ്ടി

Friday, Oct 13, 2017,12:31 IST By മെട്രൊ വാർത്ത A A A

ആലപ്പുഴ: ജില്ലാ കളക്റ്റര്‍ ടി.വി. അനുപമയ്‌ക്കെതിരെ മന്ത്രി തോമസ് ചാണ്ടി രംഗത്തെത്തി. കായല്‍ കയ്യേറിയാണ് റിസോര്‍ട്ട് നിര്‍മ്മിച്ചതെന്ന കളക്റ്ററുടെ റിപ്പോര്‍ട്ട് തെറ്റാണെന്ന് തോമസ് ചാണ്ടി പറഞ്ഞു. ഉദ്യോഗസ്ഥര്‍ നല്‍കിയ വിവരങ്ങള്‍ മാത്രമേ കളക്റ്റര്‍ക്കുള്ളു. അതനുസരിച്ചാണ് റിപ്പോര്‍ട്ട് നല്‍കിയത്. അതുകൊണ്ടു തന്നെ കളക്റ്ററുടെ റിപ്പോര്‍ട്ട് അന്തിമമല്ലെന്നും മന്ത്രി പറഞ്ഞു. ആരോപണങ്ങള്‍ തെറ്റാണെന്ന് തെളിയും വരെ തനിക്ക് വിശ്രമമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം, ചാണ്ടിയെ പിന്തുണച്ചു കൊണ്ട് എന്‍.സി.പി ദേശീയ ജനറല്‍ സെക്രട്ടറി പ്രഫുല്‍ പട്ടേല്‍ രംഗത്തെത്തി. തെളിവുകള്‍ ഉണ്ടെങ്കില്‍ പുറത്തു വരട്ടെയെന്നും, അല്ലാതെ വെറും ആരോപണങ്ങളുടെയും പത്രവാര്‍ത്തകളുടെയും പേരില്‍ ഒരാളെ ക്രൂശിക്കരുതെന്നും പ്രഫുല്‍ പട്ടേല്‍ പറഞ്ഞു