FLASH NEWS
Breaking News
അമിത് ഷായുടെ വെല്ലുവിളി ഏറ്റെടുത്തെന്ന് പിണറായി വിജയൻ
India

കോയമ്പത്തൂര്‍ വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണവേട്ട

Friday, Oct 13, 2017,17:47 IST By സ്വന്തം ലേഖകൻ A A A

കോയമ്പത്തൂര്‍: കോയമ്പത്തൂര്‍ വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണവേട്ട. ശ്രീലങ്കയില്‍ നിന്നും ഇന്ത്യയിലേക്കു കടത്താന്‍ ശ്രമിച്ച ഒന്നരകിലോ സ്വര്‍ണം പിടികൂടിയത്. ശ്രീലങ്കയില്‍ നിന്ന് വന്ന ഉബയത്തുള്ള, നൂര്‍ഫറീന, സിദ്ധിഖ് എന്നിവരില്‍ നിന്നാണു സ്വര്‍ണം പിടികൂടിയത്. ശ്രീലങ്കന്‍ എയര്‍െൈലന്‍സിലെ യാത്രക്കാരായ ഇവര്‍ ധാരാളം ആഭരണങ്ങള്‍ അണിഞ്ഞിരിക്കുന്നതു കണ്ട കസ്റ്റംസ് അധികൃതര്‍ നടത്തിയ അന്വേഷണത്തില്‍ അനധികൃതമായി സ്വര്‍ണം കടത്തിയിരിക്കുന്നതായി കണ്ടെത്തുകയായിരുന്നു.