FLASH NEWS
Breaking News
അമിത് ഷായുടെ വെല്ലുവിളി ഏറ്റെടുത്തെന്ന് പിണറായി വിജയൻ
World

ജപ്പാന് സമീപം ചരക്കുകപ്പല്‍ മുങ്ങി; 11 ഇന്ത്യക്കാരെ കാണാതായി

Friday, Oct 13, 2017,19:04 IST By സ്വന്തം ലേഖകൻ A A A

ടോക്യോ: ജപ്പാന് സമീപം ചരക്കുകപ്പല്‍ മുങ്ങി 11 ഇന്ത്യക്കാരെ കാണാതായി. 15 പേരെ ജപ്പാന്‍ കോസ്റ്റ് ഗാര്ഡ് രക്ഷപ്പെടുത്തി. ഹോങ്കോങ് ആസ്ഥാനമായ എമറാള്ഡ് സ്റ്റാര്‍ എന്ന കപ്പലാണ് അപകടത്തില്‍പ്പെട്ടത്. കപ്പലില്‍ ഇരുപത്തിയാറ് ഇന്ത്യന്‍ തൊഴിലാളികള്‍ ജോലി ചെയ്യുന്നുണ്ട്. ഇതില്‍ പതിനഞ്ച് പേരെ രക്ഷപ്പെടുത്തി. ഇ​ന്തോ​നേ​ഷ്യ​യി​ൽ​നി​ന്നും ചൈ​ന​യി​ലേ​ക്കു പോ​കു​ക​യാ​യി​രു​ന്ന ച​ര​ക്ക് ക​പ്പ​ലാ​ണ് അ​പ​ക​ട​ത്തി​ൽ​പെ​ട്ട​ത്. പ്രദേശത്ത് മൂന്ന് കപ്പലുകള്‍ രക്ഷാപ്രവര്‍ത്തനത്തിനായി അയക്കുമെന്ന് അധികൃതര്‍ അറിയിച്ചു.