FLASH NEWS
Breaking News
കോൺഗ്രസ് അധ്യക്ഷനായി രാഹുൽ ചുമതലയേറ്റു

ടു ​സ്റ്റാ​ർ ഹോ​ട്ട​ലി​ന് ബാ​ർ ന​ൽ​കാ​നാ​വി​ല്ല

Friday, Oct 13, 2017,11:55 IST By മെട്രൊ വാർത്ത A A A

കൊ​ച്ചി: ത്രീ ​സ്റ്റാ​ർ മു​ത​ലു​ള്ള ഹോ​ട്ട​ലു​ക​ൾ​ക്ക് മാ​ത്രം ബാ​ർ ലൈ​സ​ൻ​സ് അ​നു​വ​ദി​ക്കാ​മെ​ന്ന​ത് സ​ർ​ക്കാ​രി​ന്‍റെ ന​യ​തീ​രു​മാ​ന​മാ​ണെ​ന്നും ടൂ ​സ്റ്റാ​ർ മു​ത​ൽ താ​ഴേ​ക്കു​ള്ള ഹോ​ട്ട​ലു​ക​ൾ​ക്ക് ബാ​ർ അ​നു​വ​ദി​ക്കാ​നാ​വി​ല്ലെ​ന്നും സം​സ്ഥാ​ന സ​ർ​ക്കാ​ർ ഹൈ​ക്കോ​ട​തി​യി​ൽ വ്യ​ക്ത​മാ​ക്കി. ത്രീ ​സ്റ്റാ​ർ മു​ത​ലു​ള്ള ഹോ​ട്ട​ലു​ക​ൾ​ക്ക് മാ​ത്രം ബാ​ർ അ​നു​വ​ദി​ക്കു​ന്ന പു​തി​യ മ​ദ്യ​ന​യ​ത്തെ ചോ​ദ്യം ചെ​യ്ത് കേ​ര​ള ബാ​ർ ഹോ​ട്ട​ൽ​സ് അ​സോ​സി​യ​ഷ​ന്‍റെ ഹ​ർ​ജി​യി​ൽ നി​കു​തി വ​കു​പ്പ് അ​ണ്ട​ർ സെ​ക്ര​ട്ട​റി എ​സ്. മു​ര​ളി​യാ​ണ് ഇ​തു വ്യ​ക്ത​മാ​ക്കി സ​ത്യ​വാ​ങ്മൂ​ലം ന​ൽ​കി​യ​ത്.
2002 ൽ ​ബാ​ർ ലൈ​സ​ൻ​സ് ത്രീ ​സ്റ്റാ​ർ മു​ത​ലു​ള്ള ഹോ​ട്ട​ലു​ക​ൾ​ക്കാ​യി പ​രി​മി​ത​പ്പെ​ടു​ത്തി​യ​പ്പോ​ൾ സു​പ്രീം കോ​ട​തി ആ ​ഭേ​ദ​ഗ​തി ശ​രി​വ​ച്ചി​രു​ന്നു. പി​ന്നീ​ട് 2014 ൽ ​ബാ​ർ ലൈ​സ​ൻ​സ് ഫൈ​വ് സ്റ്റാ​ർ ഹോ​ട്ട​ലു​ക​ൾ​ക്ക് മാ​ത്ര​മാ​ക്കി​യ​പ്പോ​ൾ ഇ​തും ശ​രി​വ​ച്ചു. ഈ ​വി​ഷ​യം പ​ഠി​ക്കാ​ൻ നി​യോ​ഗി​ച്ച ഏ​കാം​ഗ ക​മ്മി​ഷ​നും ത്രീ ​സ്റ്റാ​ർ ഹോ​ട്ട​ൽ മു​ത​ലു​ള്ള​വ​യ്ക്ക് ലൈ​സ​ൻ​സ് ന​ൽ​കി​യാ​ൽ മ​തി​യെ​ന്ന് നി​ർ​ദേ​ശി​ച്ചി​രു​ന്നു. ഈ ​റി​പ്പോ​ർ​ട്ടും അ​ബ്കാ​രി മേ​ഖ​ല​യി​ലെ മ​റ്റു വി​ഷ​യ​ങ്ങ​ളും പ​രി​ഗ​ണി​ച്ചാ​ണ് 2017 ജൂ​ൺ 23 ന് ​സ​ർ​ക്കാ​ർ ഭേ​ദ​ഗ​തി കൊ​ണ്ടു​വ​ന്ന​ത്. 2014 മാ​ർ​ച്ച് 31 ന് ​ബാ​ർ ലൈ​സ​ൻ​സ് ഉ​ണ്ടാ​യി​രു​ന്ന ത്രീ ​സ്റ്റാ​ർ മു​ത​ലു​ള്ള ഹോ​ട്ട​ലു​ക​ൾ​ക്കാ​ണ് ബാ​ർ ലൈ​സ​ൻ​സ് അ​നു​വ​ദി​ക്കാ​ൻ തീ​രു​മാ​നി​ച്ച​ത്. മ​ദ്യ​വ്യാ​പാ​രം മൗ​ലി​കാ​വ​കാ​ശ​മ​ല്ലെ​ന്ന് സു​പ്രീം കോ​ട​തി​യും വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്. ഹ​ർ​ജി​ക്കാ​ർ ത്രീ ​സ്റ്റാ​ർ മു​ത​ലു​ള്ള ഹോ​ട്ട​ലു​ട​മ​ക​ള​ല്ല. ടൂ ​സ്റ്റാ​ർ മു​ത​ൽ താ​ഴേ​ക്കു​ള്ള ഹോ​ട്ട​ലു​ക​ൾ​ക്ക് 2002 ൽ ​ത​ന്നെ ബാ​ർ ലൈ​സ​ൻ​സ് ന​ൽ​കേ​ണ്ടെ​ന്ന് വ​ന്നെ​ങ്കി​ലും സ്റ്റാ​ർ പ​ദ​വി ഉ​യ​ർ​ത്താ​ൻ സ​മ​യം ന​ൽ​കി 2010 വ​രെ ഇ​വ​ർ​ക്ക് ബാ​ർ ലൈ​സ​ൻ​സ് അ​നു​വ​ദി​ച്ചി​രു​ന്നു. എ​ന്നാ​ൽ ഇ​ത്ത​രം ലൈ​സ​ൻ​സ് നി​ല​നി​ൽ​ക്കി​ല്ലെ​ന്ന് 2010 ലെ ​സി.​എ.​ജി റി​പ്പോ​ർ​ട്ടി​ൽ ചൂ​ണ്ടി​ക്കാ​ട്ടി. ഇ​തും ക​ണ​ക്കി​ലെ​ടു​ത്താ​ണ് സ​ർ​ക്കാ​രി​ന്‍റെ ന​യ​തീ​രു​മാ​നം. ന​യ തീ​രു​മാ​ന​ങ്ങ​ളി​ൽ കോ​ട​തി​യു​ടെ ഇ​ട​പെ​ട​ലി​ന് പ​രി​മി​തി​ക​ളു​ണ്ട്. ഹ​ർ​ജി​ക്കാ​ർ എ​ക്സൈ​സ് ക​മ്മി​ഷ​ണ​ർ​ക്ക് നി​വേ​ദ​നം ന​ൽ​കി​യെ​ങ്കി​ലും ച​ട്ട​വി​രു​ദ്ധ​മാ​യി ക​മ്മി​ഷ​ണ​ർ​ക്ക് ഒ​ന്നും ചെ​യ്യാ​നാ​വി​ല്ല. ത്രീ ​സ്റ്റാ​റി​നു താ​ഴെ ആ​ർ​ക്കും ബാ​ർ ലൈ​സ​ൻ​സ് അ​നു​വ​ദി​ച്ചി​ട്ടി​ല്ല എ​ന്ന​തി​നാ​ൽ ഇ​തി​ൽ വി​വേ​ച​ന​മു​ണ്ടെ​ന്ന ആ​രോ​പ​ണം ശ​രി​യ​ല്ലെ​ന്നും- സ​ത്യ​വാ​ങ്മൂ​ല​ത്തി​ൽ പ​റ​യു​ന്നു.