FLASH NEWS
Breaking News
ബിജെപി കലാപം ഉണ്ടാക്കാൻ‌ ബോധപൂർവ്വം ശ്രമിക്കുന്നു: കോടിയേരി ബാലകൃഷ്ണൻ
India

പടക്കവില്‍പ്പന നിരോധിച്ച വിധി വർഗീയവത്കരിക്കരുതെന്ന് സുപ്രീംകോടതി

Friday, Oct 13, 2017,18:02 IST By സ്വന്തം ലേഖകൻ A A A

ന്യൂഡല്‍ഹി: പടക്കവില്‍പ്പന നിരോധിച്ചുകൊണ്ടുള്ള വിധിക്ക് വര്‍ഗീയ നിറം നല്‍കുന്നത് വേദനിപ്പിക്കുന്നുവെന്ന് സുപ്രീംകോടതി. സുപ്രീം കോടതി കഴിഞ്ഞ ദിവസമാണ് ഡല്‍ഹിയിലും സമീപ നഗരങ്ങളിലും നവംബര്‍ ഒന്നുവരെ പടക്കവില്‍പ്പന നടത്തരുതെന്ന് ഉത്തരവിട്ടത്. മലിനീകരണം കൂടുന്നതു കണക്കിലെടുത്തായിരുന്നു നടപടി.

നിരോധനത്തിനെതിരെ ഒട്ടേറെ പ്രമുഖരാണ് രംഗത്തെത്തിയത്. ഹിന്ദുക്കളുടെ ആഘോഷങ്ങള്‍ക്കു മാത്രം നിരോധനം ഏര്‍പ്പെടുത്തുന്നുവെന്നായിരുന്നു പ്രധാന വിമര്‍ശനം.

പടക്കങ്ങളില്ലാത്ത ദീപാവലി ആയിരിക്കില്ല ഇത്തവണത്തേതെന്നും ഡല്‍ഹിയില്‍ പടക്കങ്ങള്‍ വില്‍ക്കുന്നതിനു മാത്രമാണ് നിരോധനം. ഇതിനു മുന്‍പു വിറ്റിട്ടുള്ള പടക്കം പൊട്ടിക്കുന്നതിനു കുഴപ്പമില്ലെന്നും കോടതി നിരീക്ഷിച്ചു. പടക്ക നിരോധനത്തില്‍ ഇളവ് ആവശ്യപ്പെട്ട് വ്യാപാരികള്‍ നല്‍കി ഹര്‍ജി തള്ളിക്കൊണ്ടായിരുന്നു സുപ്രീംകോടതിയുടെ പരാമര്‍ശം.