FLASH NEWS
Breaking News
സുവര്‍ണ ചകോരം പാലസ്തീന്‍ ചിത്രമായ വജാബിന്
kerala

പി.ടി. ചാക്കോയെ തേജോവധം ചെയ്തവര്‍ സരിതയുടെ വെളിപ്പെടുത്തലോടെ ഒളിച്ചിരിക്കുകയാണെന്ന് പി.സി. ജോര്‍ജ്

Friday, Oct 13, 2017,15:00 IST By സ്വന്തം ലേഖകൻ A A A

കൊച്ചി: പി.ടി. ചാക്കോയെ തേജോവധം ചെയ്തവര്‍ ഇന്നു സരിതയുടെ വെളിപ്പെടുത്തലോടെ മാളത്തില്‍ ഒളിച്ചിരിക്കുകയാണെന്നു പി.സി. ജോര്‍ജ് എംഎല്‍എ. ‘പീച്ചി സംഭവമെന്നു’ പേരിട്ടു നാടിനും കര്‍ഷകര്‍ക്കുംവേണ്ടി പൊതുജീവിതമുഴിഞ്ഞുവച്ച പി.ടി. ചാക്കോയെ ഹീനമായി രഷ്ട്രീയമൃഗങ്ങള്‍ വട്ടയാടുകയായിരുന്നു. രാഷ്ട്രീയം ഉപേക്ഷിച്ച അദ്ദേഹം അപമാനഭാരത്തോടെയാണ് ഈ ലോകത്തോടു വിടപറഞ്ഞതെന്നും പി.സി. ജോര്‍ജ് ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്തു.