FLASH NEWS
Breaking News
അമിത് ഷായുടെ വെല്ലുവിളി ഏറ്റെടുത്തെന്ന് പിണറായി വിജയൻ
India

ബ്ലൂ വെയ്ല്‍ പോലുള്ള ഗെയിമുകളുടെ വ്യാപനം തടയണമെന്ന് കേന്ദ്രസര്‍ക്കാരിനോട് സുപ്രീംകോടതി

Friday, Oct 13, 2017,17:03 IST By സ്വന്തം ലേഖകൻ A A A

ന്യൂഡല്‍ഹി: ബ്ലൂ വെയ്ല്‍ പോലുള്ള കൊലപാതകി ഗെയ്മുകളുടെ വ്യാപനം തടയുന്നതിന് ആവശ്യമായ നടപടികളെടുക്കാന്‍ കേന്ദ്രസര്‍ക്കാറിന് സുപ്രീംകോടതിയുടെ നിര്‍ദേശം. ഇത്തരത്തില്‍ തടസങ്ങള്‍ സൃഷ്ടിക്കുന്നതിന് വിദഗ്ധ സമിതിയെ നിയോഗിക്കണമെന്ന് സുപ്രീകോടതി നിര്‍ദ്ദേശിച്ചു.

ഗെയിമുകളെ പ്രോത്സാഹിപ്പിക്കുന്ന തരത്തിലുള്ള ഹര്‍ജികള്‍ പരിഗണിക്കരുതെന്നും ഹൈക്കോടതികള്‍ക്ക് ബെഞ്ച് നിര്‍ദേശം നല്‍കി. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ നാലാംഗബെഞ്ചാണ് കേസ് പരിഗണിച്ചത്. ബ്ലൂവെയ്ല്‍ ഗെയിമിന്റെ നിരോധനം ആവശ്യപ്പെട്ട് തമിഴ്‌നാട് സ്വദേശിയാണ് സുപ്രീംകോടതിയെ സമീപിച്ചത്.
ബ്ലൂവെയ്ലിന്റെ ലിങ്കുകള്‍ വ്യാപിക്കുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് ലഭിച്ച ഹര്‍ജിയില്‍ ഫെയ്‌സ്ബുക്, ഗൂഗിള്‍, യാഹൂ എന്നിവയോടു ഡല്‍ഹി ഹൈക്കോടതി ഓഗസ്റ്റ് 22ന് അഭിപ്രായം തേടിയിരുന്നു. ഗെയിം നിരോധിക്കണമെന്ന് മദ്രാസ് ഹൈക്കോടതി സെപ്റ്റംബര്‍ നാലിന് തമിഴ്‌നാട്, കേന്ദ്ര സര്‍ക്കാരുകളോട് നിര്‍ദേശിച്ചിരുന്നു. ഈ ഉത്തരവ് നടപ്പാക്കാന്‍ ഡല്‍ഹി ഹൈക്കോടതിയും ആവശ്യപ്പെട്ടു.