FLASH NEWS
Breaking News
ഹാദിയ കേസിൽ സംസ്ഥാന സർക്കാർ അഭിഭാഷകനെ മാറ്റി
India

മധ്യപ്രദേശ് സര്‍ക്കാര്‍ പെട്രോള്‍- ഡീസല്‍ നികുതി കുറച്ചു

Friday, Oct 13, 2017,16:17 IST By സ്വന്തം ലേഖകൻ A A A

ഭോപ്പാല്‍: മധ്യപ്രദേശ് സര്‍ക്കാര്‍ പെട്രോള്‍, ഡീസല്‍ നികുതി കുറച്ചു. കൂടാതെ പെട്രോളിനും ഡീസലിനും ചുമത്തിയിരുന്ന പ്രത്യേക സെസും പിന്‌വലിക്കാന് സര്‍ക്കാര്‍ തീരുമാനിച്ചു. പെട്രോളിന് മൂന്ന് ശതമാനവും ഡീസലിന് അഞ്ച് ശതമാനവും നികുതിയാണ് ഇളവ് വരുത്തിയിരിക്കുന്നത്. 1.50 രൂപയായിരുന്നു സംസ്ഥാനത്തിന്റെ പ്രത്യേക സെസ്. പുതുക്കിയ നിരക്കുകള്‍ ഇന്ന് അര്‍ധരാത്രി നിലവില്‍ വരും.

മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാനുമായി ധനമന്ത്രി ജയന്ത് മാലിയ നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് നികുതിയും സെസും കുറയ്ക്കാന്‍ തീരുമാനിച്ചത്. പെട്രോള്‍ നികുതി 31 ശതമാനത്തില്‍ നിന്ന് 28 ആയും ഡീസല്‍ നികുതി 27 ശതമാനത്തില്‍ നിന്ന് 22 ആയുമാണ് കുറയുന്നതെന്നും ധനമന്ത്രി പറഞ്ഞു. നികുതി കുറവിലൂടെ സംസ്ഥാനത്തിന് 1000 കോടി രൂപയുടെ വരുമാന നഷ്ടമാണ് കണക്കാക്കുന്നതെന്നും ഇതോടെ പെട്രോള്‍ വിലയില് 1.70 രൂപയും ഡീസല്‍ വിലയില്‍ നാല് രൂപയും കുറയുമെന്നും ധനമന്ത്രി പറഞ്ഞു.
മുന്‍പ് ഗുജറാത്ത്, മഹാരാഷ്ട്ര, ഹിമാചല്‍പ്രദേശ് എന്നീ സംസ്ഥാനങ്ങളും കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദേശത്തെ തുടര്‍ന്ന് നികുതി കുറച്ചിരുന്നു.