FLASH NEWS
Breaking News
കോൺഗ്രസ് അധ്യക്ഷനായി രാഹുൽ ചുമതലയേറ്റു
India

റോഹിങ്ക്യന്‍ പ്രശ്‌നം പരിഗണിക്കുന്നത് സുപ്രീംകോടതി നവംബര്‍ 21ലേക്ക് മാറ്റി

Friday, Oct 13, 2017,15:30 IST By സ്വന്തം ലേഖകൻ A A A

ന്യൂഡല്‍ഹി: റോഹിങ്ക്യന്‍ അഭയാര്‍ഥി വിഷയം പരിഗണിക്കുന്നത് സുപ്രീംകോടതി നവംബര്‍ 21ലേക്ക് മാറ്റിവച്ചു. അടിയന്തര സാഹചര്യം ഉണ്ടായാല്‍ റോഹിങ്ക്യകള്‍ക്ക് കോടതിയെ സമീപിക്കാമെന്നും കോടതി നിര്‍ദേശിച്ചു. റോഹിങ്ക്യകള്‍ക്ക് മാനുഷിക പരിഗണന നല്‍കണമെന്നും സുപ്രീംകോടതി നിര്‍ദേശിച്ചു. നിഷ്‌കളങ്കരായ സ്ത്രീകളുടെയും കുട്ടികളുടെയും അവസ്ഥ കണ്ടില്ലെന്ന് നടിക്കാനാകില്ലെന്നും അവരുടെ രാജ്യസുരക്ഷയും അവകാശങ്ങളും മാനിക്കണമെന്നും കോടതി വ്യക്തമാക്കി.

അതെസമയം, റോഹിങ്ക്യന്‍ പ്രശ്‌നത്തില്‍ യുഎന്നില്‍ അമെരിക്ക നിലപാട് ശക്തമാക്കിയിരുന്നു. ആയിരക്കണക്കിന് റോഹിങ്ക്യകളുടെ പലായനത്തിന് കാരണക്കാരായ മ്യാന്‍മര്‍ സുരക്ഷ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് അമേരിക്കന്‍ അംബാസിഡര്‍ നിക്കി ഹാലെ ആവശ്യപ്പെട്ടു. ഇതാദ്യമായാണ് വിഷയത്തില്‍ അമെരിക്ക നടപടി ആവശ്യപ്പെടുന്നത്.