FLASH NEWS
Breaking News
എക്സിറ്റ് പോൾ ഫലങ്ങളിൽ ബിജെപിയുടെ മുന്നേറ്റം
Cinema

ലവ കുശ​യു​മാ​യി ഗി​രീ​ഷ് മ​നോ

Friday, Oct 13, 2017,5:44 IST By ശ്രീ​ജി​ത്ത് കൃ​ഷ്ണ​ൻ A A A

ബി​കോം സി​ഐ​ഡി ദാ​സ​ന്‍റേ​യും പ്രീ​ഡി​ഗ്രി സി​ഐ​ഡി വി​ജ​യ​ന്‍റേ​യും കു​റ്റാ​ന്വേ​ഷ​ണം മ​ല​യാ​ളി​യെ ഏ​റെ ചി​രി​പ്പി​ച്ചി​ട്ടു​ണ്ട്. മോ​ഹ​ൻ​ലാ​ൽ – ശ്രീ​നി​വാ​സ​ൻ കു​റ്റാ​ന്വേ​ഷ​ണ​കൂ​ട്ടു​കെ​ട്ടി​ന്‍റെ, മ​ല​യാ​ള സി​നി​മ​യി​ലെ മു​ൻ​ഗാ​മി​ക​ൾ പ്രേം​ന​സീ​റും അ​ടൂ​ർ​ഭാ​സി​യു​മാ​ണ്. ഇ​ത്ത​രം കൂ​ട്ടു​കെ​ട്ടി​ലേ​ക്കു​ള്ള പു​തി​യ ക​ട​ന്നു​വ​ര​വു കു​റി​ച്ചു ക​ഴി​ഞ്ഞി​രി​ക്കു​ന്നു ഗി​രീ​ഷ് മ​നോ എ​ന്ന സം​വി​ധാ​യ​ക​ൻ, ല​വ കു​ശ എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ. സൂ​പ്പ​ർ​ഹി​റ്റാ​യ നീ ​കൊ ഞാ ​ചാ എ​ന്ന സി​നി​മ​യ്ക്കു ശേ​ഷം ഗി​രീ​ഷ് സം​വി​ധാ​നം ചെ​യ്യു​ന്ന ല​വ കു​ശ ന​ർ​മ്മ​ത്തി​ൽ ചാ​ലി​ച്ച അ​ന്വേ​ഷ​ണ​ക​ഥ​യാ​ണ്. ത്രി​ല്ല​ർ സ്വ​ഭാ​വ​മു​ള്ള സ്പൈ ​കോ​മ​ഡി​യാ​ണ് പു​തി​യ ചി​ത്ര​മെ​ന്നു പ​റ​യു​ന്നു സം​വി​ധാ​യ​ക​ൻ ഗി​രീ​ഷ് മ​നോ. നീ​ര​ജ് മാ​ധ​വും അ​ജു വ​ർ​ഗീ​സു​മാ​ണ് മ​ല​യാ​ളി​യെ ചി​രി​പ്പി​ക്കു​ന്ന കു​റ്റാ​ന്വേ​ഷ​ണം തു​ട​ങ്ങി​ക്ക​ഴി​ഞ്ഞി​രി​ക്കു​ന്നു.

വ്യ​ത്യ​സ്ത​ത​യാ​ർ​ന്ന സി​നി​മ​യൊ​രു​ക്ക​ണ​മെ​ന്ന മോ​ഹ​മാ​ണ് ഗി​രീ​ഷി​നെ ല​വ കു​ശ​യു​ടെ ക​ഥ​യി​ലേ​ക്ക് എ​ത്തി​ച്ച​ത്. ന​ട​ൻ നീ​ര​ജ് മാ​ധ​വി​ന്‍റെ കൈ​യി​ലൊ​രു ക​ഥ​യു​ണ്ടെ​ന്നു പ​റ​ഞ്ഞ​ത് അ​ജു വ​ർ​ഗീ​സാ​ണ്. ക​ഥ കേ​ട്ട​പ്പോ​ൾ ഏ​റെ ഇ​ഷ്ട​മാ​യി. അ​തു ത​ന്നെ സി​നി​മ​യാ​ക്കാ​ൻ തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നെ​ന്നു ഗി​രീ​ഷ് പ​റ​യു​ന്നു. തി​ര​ക്ക​ഥ പൂ​ർ​ത്തി​യാ​യ​പ്പോ​ൾ കേ​ന്ദ്ര ക​ഥാ​പാ​ത്ര​ത്തെ ബി​ജു മേ​നോ​ൻ ത​ന്നെ അ​വ​ത​രി​പ്പി​ക്ക​ണ​മെ​ന്നു തീ​രു​മാ​നി​ച്ചു. അ​ദ്ദേ​ഹ​ത്തി​ന് അ​ഭി​ന​യി​ച്ചു ഫ​ലി​പ്പി​ക്കാ​നു​ള്ള എ​ല്ലാ ഘ​ട​ക​ങ്ങ​ളും ആ ​ക​ഥാ​പാ​ത്ര​ത്തി​ലു​ണ്ട്. അ​ദ്ദേ​ഹ​ത്തി​നും ക​ഥ ഇ​ഷ്ട​മാ​യ​പ്പോ​ൾ ല​വ കു​ശ എ​ന്ന സി​നി​മ പി​റ​ക്കു​വാ​നു​ള്ള സാ​ഹ​ച​ര്യം ഒ​രു​ങ്ങു​ക​യാ​യി​രു​ന്നു.

പൊ​ലീ​സാ​കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന ര​ണ്ടു പേ​ർ. എ​ന്നാ​ൽ പൊ​ലീ​സ് ആ​കാ​നു​ള്ള ശാ​രീ​രി​ക യോ​ഗ്യ​ത​ക​ളോ, ബു​ദ്ധി​യോ ര​ണ്ടു പേ​ർ​ക്കു​മി​ല്ല. ഇ​ത്ത​ര​ത്തി​ലു​ള്ള ര​ണ്ടു പേ​രു​ടെ ക​ഥ വ​ള​രെ ര​സ​ക​ര​മാ​യി ന​ർ​മ്മ​ത്തി​ൽ ചാ​ലി​ച്ചു പ​റ​ഞ്ഞി​രി​ക്കു​ക​യാ​ണ് ല​വ കു​ശ​യി​ലൂ​ടെ. ഈ ​ര​ണ്ടു പേ​ർ വ​ള​രെ നി​ർ​ണ്ണാ​യ​ക​മാ​യ ഒ​രു സാ​ഹ​ച​ര്യ​ത്തി​ൽ ബി​ജു മേ​നോ​ന്‍റെ ക​ഥാ​പാ​ത്ര​ത്തെ ക​ണ്ടു​മു​ട്ടു​ക​യാ​ണ്. ബി​ജു മേ​നോ​ന്‍റേ​ത് ഗ​സ്റ്റ് റോ​ളാ​ണെ​ന്നു പ​ല​രും തെ​റ്റി​ദ്ധ​രി​ച്ചി​ട്ടു​ണ്ട്. എ​ന്നാ​ൽ ത്രൂ ​ഔ​ട്ട് ക​ഥാ​പാ​ത്ര​മാ​ണ് അ​ദ്ദേ​ഹ​ത്തി​ന്‍റേ​തെ​ന്നു പ​റ​യു​ന്നു സം​വി​ധാ​ക​ൻ. വ​ള​രെ​യ​ധി​കം പ്രൊ​ഫ​ഷ​ണ​ലി​സം പ്ര​ക​ടി​പ്പി​ക്കു​ന്ന അ​ഭി​നേ​താ​വാ​ണ് ബി​ജു മേ​നോ​ൻ. ഈ ​ചി​ത്ര​ത്തി​നു വേ​ണ്ടി വ​ണ്ണം കു​റ​യ്ക്കു​ന്ന​തു​ൾ​പ്പെ​ടെ​യു​ള്ള കാ​ര്യ​ങ്ങ​ൾ ചെ​യ്തി​രു​ന്നു. ക​ഥാ​പാ​ത്ര​ത്തെ സ്വാ​ഭാ​വി​ക​മാ​യി അ​വ​ത​രി​പ്പി​ക്കാ​നു​ള്ള എ​ല്ലാ ശ്രമങ്ങളും അ​ദ്ദേ​ഹ​ത്തി​ന്‍റെ ഭാ​ഗ​ത്തു നി​ന്നു​ണ്ടാ​യി​ട്ടു​ണ്ടെ​ന്നും ഗി​രീ​ഷ് പ​റ​യു​ന്നു.
പ്ര​ശ​സ്ത സം​വി​ധാ​യ​ക​രാ​യ ലാ​ൽ ജോ​സ്, ശ്യാ​മ​പ്ര​സാ​ദ് എ​ന്നി​വ​രു​ടെ സം​വി​ധാ​ന സ​ഹാ​യി​യാ​യി​രു​ന്നു ഗി​രീ​ഷ്. നീ ​കൊ ഞാ ​ചാ എ​ന്ന ചി​ത്ര​ത്തി​നു ശേ​ഷം വ​ള​രെ വ്യ​ത്യ​സ്ത​ത​യു​ള്ള ക​ഥ​യ്ക്കു വേ​ണ്ടി​യു​ള​ള കാ​ത്തി​രി​പ്പാ​യി​രു​ന്നു. എ​ന്താ​യാ​ലും കാ​ത്തി​രി​പ്പ് വെ​റു​തെ​യാ​യി​ല്ല, മ​ല​യാ​ള​സി​നി​മ​യി​ലെ പു​തി​യ കു​റ്റാ​ന്വേ​ഷ​ണ​കൂ​ട്ടു​കെ​ട്ടി​നെ പ്രേ​ക്ഷ​ക​ർ സ്വീ​ക​രി​ച്ചു ക​ഴി​ഞ്ഞു.

ഒ​രു ഇ​ട​വേ​ള​യ്ക്കു ശേ​ഷം, മ​ല​യാ​ള​ത്തി​ലൊ​രു​ങ്ങി​യ സ്പൈ ​കോ​മ​ഡി ചി​ത്ര​മെ​ന്ന വി​ശേ​ഷ​ണ​ത്തോ​ടെ​യാ​ണ് ല​വ കു​ശ തി​യ​റ്റ​റു​ക​ളി​ൽ എ​ത്തി​യ​ത്. ന​ട​ൻ നീ​ര​ജ് മാ​ധ​വ് ആ​ദ്യ​മാ​യി തി​ര​ക്ക​ഥ​യൊ​രു​ക്കി​യ ല​വ കു​ശ പൂ​ർ​ണ്ണ​മാ​യും ന​ർ​മ​ത്തി​ൽ പൊ​തി​ഞ്ഞ ആ​ഖ്യാ​ന​ശൈ​ലി​യാ​ണ് അ​വ​ലം​ബി​ച്ചി​രി​ക്കു​ന്ന​ത്. പ്രേം​ന​സീ​ർ – അ​ടൂ​ർ​ഭാ​സി, മോ​ഹ​ൻ​ലാ​ൽ – ശ്രീ​നി​വാ​സ​ൻ കൂ​ട്ടു​കെ​ട്ടി​നെ അ​നു​സ്മ​രി​പ്പി​ക്കു​ന്ന കു​റ്റാ​ന്വേ​ഷ​ണ കോ​മ​ഡി ശൈ​ലി​യി​ലാ​ണ് സി​നി​മ ചെ​യ്യാ​ൻ ശ്ര​മി​ച്ചി​രി​ക്കു​ന്ന​ത്. ചി​ത്ര​ത്തി​ന്‍റെ ടീ​സ​റും പാ​ട്ടു​ക​ളും ഹി​റ്റാ​യി​രു​ന്നു. എ​ന്നാ​ൽ ആ ​പ്ര​തീ​ക്ഷ എ​ത്ര​ത്തോ​ളം കാ​ത്തു സൂ​ക്ഷി​ക്കാ​ൻ സി​നി​മ​യ്ക്കാ​യി എ​ന്ന​തി​ൽ സം​ശ​യ​മു​ണ്ട്.

ചെ​ന്നൈ​യി​ൽ മ​ദ്യം വാ​ങ്ങു​ന്ന​തി​നി​ട​യി​ൽ ക​ണ്ടു​മു​ട്ടു​ന്ന ര​ണ്ടു പേ​രി​ൽ നി​ന്നാ​ണ് ക​ഥ​യു​ടെ തു​ട​ക്കം. പി​ന്നീ​ട് അ​വ​രു​ടെ നാ​ട്ടി​ലേ​ക്കു​ള്ള ട്രെ​യ്ൻ യാ​ത്ര​യി​ലു​ണ്ടാ​കു​ന്ന സം​ഭ​വ​ങ്ങ​ളി​ൽ നി​ന്നും ക​ഥ വി​ക​സി​ക്കു​ന്നു. ല​വ, കു​ശ എ​ന്ന ക​ഥാ​പാ​ത്ര​ങ്ങ​ളെ നീ​ര​ജ് മാ​ധ​വും അ​ജു വ​ർ​ഗീ​സും അ​വ​ത​രി​പ്പി​ച്ചി​രി​ക്കു​ന്നു. ജെ. ​കെ എ​ന്ന മു​ഖ്യ ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ച്ച ബി​ജു മേ​നോ​ൻ പ​തി​വു പോ​ലെ മി​ക​ച്ച അ​ഭി​ന​യം കാ​ഴ്ച​വ​ച്ചു. ക​ഥ​യു​ടെ ഗ​തി നി​ർ​ണ്ണ​യി​ക്കു​ന്ന​തു ബി​ജു മേ​നോ​ന്‍റെ ക​ഥാ​പാ​ത്ര​മാ​ണ്.
സാ​ധാ​ര​ണ ക​ണ്ടു​പ​രി​ച​യി​ച്ചൊ​രു ക​ഥ സ​സ്പെ​ൻ​സും, മ​ന​സി​ലാ​കു​ന്ന ട്വി​സ്റ്റു​ക​ളും ചേ​ർ​ത്ത് കോ​മ​ഡി​യി​ൽ പൊ​തി​ഞ്ഞെ​ടു​ത്ത് അ​വ​ത​രി​പ്പി​ച്ചി​രി​ക്കു​ന്നു. പ​ല സ്ഥ​ല​ങ്ങ​ളി​ലും കോ​മ​ഡി ര​സ​ക​ര​മാ​ണെ​ങ്കി​ലും ചി​ല​യി​ട​ങ്ങ​ളി​ൽ ക​ല്ലു​ക​ടി​യാ​യി അ​നു​ഭ​വ​പ്പെ​ടു​ന്നു​ണ്ട്.

സി​നി​മ​യു​ടെ ദൈ​ർ​ഘ്യം കൂ​ടു​ത​ലാ​യ​ത് അ​ൽ​പ്പം മു​ഷി​പ്പി​ക്കു​ന്നു​ണ്ട്. ദീ​പ്തി സ​തി​യാ​ണ് ചി​ത്ര​ത്തി​ലെ നാ​യി​കാ​പ്രാ​ധാ​ന്യ​മു​ള്ള ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ച്ചി​രി​ക്കു​ന്ന​ത്. ചെ​ന്നൈ​യി​ൽ നി​ന്നും ആ​രം​ഭി​ക്കു​ന്ന ക​ഥ, പ​ല സ്ഥ​ല​ങ്ങ​ളി​ലൂ​ടെ ക​ട​ന്നു പോ​കു​ന്നു. എ​ന്നാ​ൽ റോ​ഡ് മൂ​വി ശൈ​ലി​യി​ല​ല്ല ചി​ത്രം ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. കോ​മ​ഡി​ക്കു പ്രാ​ധാ​ന്യം കൊ​ടു​ത്താ​ണ് ചി​ത്രം ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്.
നീ ​കൊ ഞാ ​ച എ​ന്ന ചി​ത്ര​ത്തി​നു ശേ​ഷം ഗി​രീ​ഷ് മ​നോ ചെ​യ്യു​ന്ന സി​നി​മ​യാ​ണ് ല​വ കു​ശ.

എ​ല്ലാ​ത്ത​രം പ്രേ​ക്ഷ​ക​രെ​യും ല​ക്ഷ്യം വ​യ്ക്കു​ന്ന സി​നി​മ​യാ​ണി​ത്. ഗോ​പി സു​ന്ദ​റി​ന്‍റെ പ​ശ്ചാ​ത്ത​ല​സം​ഗീ​ത​ം ചില സീനുകളെ ഉയർത്തി ക്കൊണ്ടു വരാൻ സഹായകമായി. പ്ര​കാ​ശ് വേ​ലാ​യു​ധ​ന്‍റെ ഛായാ​ഗ്ര​ഹ​ണ​വും മി​ക​ച്ചു നി​ന്നു. ഒ​രു മെ​ക്സി​ക്ക​ൻ അ​പാ​ര​ത​യ്ക്കു ശേ​ഷം പ്ര​കാ​ശ് വേ​ലാ​യു​ധ​ൻ ക്യാ​മ​റ ച​ലി​പ്പി​ക്കു​ന്ന ചി​ത്ര​മാ​ണ് ല​വ കു​ശ. ഏ​റെ പു​തു​മ​ക​ളൊ​ന്നും അ​വ​കാ​ശ​പ്പെ​ടാ​നി​ല്ലാ​തെ, ത​മാ​ശ നി​റ​ച്ച ചി​ത്ര​മാ​യ ല​വ കു​ശ, പ്ര​തീ​ക്ഷ​ക​ളൊ​ന്നു​മി​ല്ലാ​തെ തി​യ​റ്റ​റി​ൽ എ​ത്തി​യാ​ൽ ആ​സ്വ​ദി​ക്കാ​വു​ന്ന ചി​ത്ര​മാ​ണ്.