FLASH NEWS
Breaking News
അമിത് ഷായുടെ വെല്ലുവിളി ഏറ്റെടുത്തെന്ന് പിണറായി വിജയൻ
kerala

വയനാട് ചുരത്തില്‍ പാര്‍ക്കിങ്ങിന് നിരോധനം

Friday, Oct 13, 2017,16:40 IST By സ്വന്തം ലേഖകൻ A A A

കോഴിക്കോട്: വയനാട് ചുരത്തില്‍ വാഹനങ്ങള്‍ നിര്‍ത്തുന്നതിന് നിരോധനം. കോഴിക്കോട് വയനാട് ജില്ലകളിലെകലക്റ്റര്‍മാരും ജനപ്രതിനിധികളും ചേര്‍ന്ന യോഗത്തിന്റേതാണ് തീരുമാനം. ചുരത്തില്‍ വാഹനങ്ങള്‍ നിര്‍ത്തിയിട്ടു മാലിന്യങ്ങള്‍ നിക്ഷേപിക്കുന്നതു പതിവായതോടെയാണു നിരോധനം വന്നത്. കൂടാതെ വളവുകളില്‍ വാഹനങ്ങള്‍ നിര്‍ത്തിയിടുന്നത് മൂലം അപകടങ്ങള്‍ സംഭവിക്കുന്നതായും കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. നിരോധനം നവംബര്‍ ഒന്ന് മുതല്‍ നിലവില്‍ വരും. നിരോധനം നിലവില്‍ വന്നാല്‍ വൈത്തിരി ഭാഗത്ത് വാഹനങ്ങള്‍ നിര്‍ത്തിയിടേണ്ടി വരും. ചുരം നവീകരിക്കാനും സിസിടിവി ക്യാമറകള്‍ സ്ഥാപിക്കാനും വൈദ്യുതീകരിക്കാനും ധാരണയായിട്ടുണ്ട്.