FLASH NEWS
Breaking News
അമിത് ഷായുടെ വെല്ലുവിളി ഏറ്റെടുത്തെന്ന് പിണറായി വിജയൻ
kerala

വിദ്യാലയങ്ങളിൽ സമരം ചെയ്യുന്ന കുട്ടികളെ പിരിച്ചുവിടാമെന്ന് ഹൈക്കോടതി

Friday, Oct 13, 2017,12:52 IST By മെട്രൊ വാർത്ത A A A

കൊച്ചി: സംസ്ഥാനത്തെ വിദ്യാലയങ്ങളിൽ ധർണയും പട്ടിണി സമരവും സത്യഗ്രഹവും അനുവദനീയമല്ലെന്നും അങ്ങിനെ ചെയ്യുന്നവരെ പുറത്താക്കാമെന്നും ഹൈക്കോടതി. വിദ്യാർഥികൾ പഠിക്കാനാണ് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ വരുന്നതെന്നും അല്ലാതെ രാഷ്ട്രീയ പ്രവർത്തനത്തില്ലെന്നും കോടതി അഭിപ്രായപ്പെട്ടു.

രാഷ്ട്രീയ പ്രവർത്തനവും വിദ്യാഭ്യാസവും ഒന്നിച്ച് പോകില്ല. വിദ്യാർത്ഥികൾ പഠിക്കാനാണ് സ്ഥാപനങ്ങളിൽ പോകുന്നത്. രാഷ്ട്രീയ പ്രവർത്തനത്തില്ല. രാഷ്ട്രീയ പ്രവർത്തനം നടത്താനാണെങ്കിൽ പഠനം നിർത്തി പോകണം. കോളേജിനകത്തോ പരിസരത്തോ സമരപന്തലും പിക്കറ്റിങ്ങും അനുവദിക്കരുത്. ഇക്കാര്യം പൊലീസ് ശ്രദ്ധിക്കണം.

കോളേജ് അധികൃതർ ആവശ്യപ്പെട്ടാൽ ക്യാംപസിൽ സമാധാനം ഉറപ്പാക്കാൻ പൊലിസ് ഇടപെടണമെന്നും കോടതി നിർദേശിച്ചു. പൊന്നാനി എം.ഇ.എസ് കോളേജിലെ വിദ്യാർത്ഥി സമരവുമായി ബന്ധപ്പെട്ട ഹർജിയിലാണ് കോടതിയുടെ സുപ്രധാനമായ ഉത്തരവ്.