FLASH NEWS
Breaking News
അമിത് ഷായുടെ വെല്ലുവിളി ഏറ്റെടുത്തെന്ന് പിണറായി വിജയൻ
kerala

ശബരിമല സ്ത്രീ​ പ്ര​വേ​ശ​നം: ഹർജി ഭരണഘടനാ ബെഞ്ചിന് വി​ട്ടു

Friday, Oct 13, 2017,11:23 IST By മെട്രൊ വാർത്ത A A A

ന്യൂ​ഡ​ൽ​ഹി: ശ​ബ​രി​മ​ല​യി​ലെ സ്ത്രീ​ പ്ര​വേ​ശ​നവുമായി ബന്ധപ്പെട്ട ഹർജി സു​പ്രീം​കോ​ട​തി ഭ​ര​ണ​ഘ​ട​നാ ബെ​ഞ്ചി​ന്‍റെ പ​രി​ഗ​ണ​ന​യ്ക്കു വി​ട്ടു. ചീ​ഫ് ജ​സ്റ്റീ​സ് ദീ​പ​ക് മി​ശ്ര​ അധ്യക്ഷനായ ബെ​ഞ്ചാ​ണ് സ്ത്രീ​ ​പ്ര​വേ​ശ​ന​ത്തി​ന്‍റെ സാ​ധു​ത​ക​ൾ പ​രി​ശോ​ധി​ക്കാ​ൻ അ​ഞ്ചം​ഗ ഭ​ര​ണ​ഘ​ട​നാ ബെ​ഞ്ച് രൂ​പീ​ക​രി​ക്കാ​ൻ ഉ​ത്ത​ര​വി​ട്ട​ത്.

ശ​ബ​രി​മ​ലയിൽ എ​ല്ലാ വി​ഭാ​ഗം സ്ത്രീ​ക​ളെ​യും പ്ര​വേ​ശി​പ്പി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ഇ​ന്ത്യ​ൻ യം​ഗ് ലോ​യേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ ന​ൽ​കി​യ ഹ​ർ​ജി​യി​ലാ​ണ് സു​പ്രിം​കോ​ട​തിയുടെ നടപടി. കേ​സി​ൽ ദേ​വ​സ്വം ബോ​ർ​ഡി​ന്‍റെ​യും സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ​യും വി​വി​ധ സം​ഘ​ട​ന​ക​ളു​ടെ​യും ഭാ​ഗം കോ​ട​തി പ​രി​ശോ​ധി​ച്ചി​രു​ന്നു. പ​ത്തി​നും അ​ൻപ​തി​നും ഇ​ട​യി​ൽ പ്രാ​യ​മു​ള്ള സ്ത്രീ​ക​ളെ പ്ര​വേ​ശി​പ്പി​ക്ക​രു​തെ​ന്ന നി​ല​പാ​ടാ​ണ് ദേ​വ​സ്വം ബോ​ർ​ഡ് അ​റി​യി​ച്ചി​രി​ക്കു​ന്ന​ത്. എ​ന്നാ​ൽ സ്ത്രീ​ക​ൾ​ക്കു പ്ര​വേ​ശ​നം ന​ൽ​കു​ന്ന​തി​നെ അ​നു​കൂ​ലി​ച്ച് സ​ർ​ക്കാ​ർ കോ​ട​തി​യി​ൽ സ​ത്യ​വാ​ങ്മൂ​ലം സ​മ​ർ​പ്പി​ച്ചി​രു​ന്നു.

അതേസമയം, ശ​​ബ​രി​മ​ല​യി​ൽ സ്ത്രീ​ക​ളെ പ്ര​വേ​ശി​പ്പി​ക്കാ​തി​രി​ക്കു​ന്ന​തി​നു ഭ​ര​ണ​ഘ​ട​നാ സാ​ധു​ത​യു​ണ്ടോ, ക്ഷേ​ത്ര പ്ര​വേ​ശ​ന ച​ട്ട​ങ്ങ​ളി​ൽ ഇ​തി​ന് അ​നു​വ​ദി​ക്കു​ന്നു​ണ്ടോ, സ്ത്രീ​ക​ൾ​ക്കു വി​ല​ക്കേ​ർ​പ്പെ​ടു​ത്തു​ന്ന​ത് ലിം​ഗ വി​വേ​ച​ന​ത്തി​ന്‍റെ പ​രി​ധി​യി​ൽ വ​രു​ന്നു​ണ്ടോ, മൗ​ലി​കാ​വ​കാ​ശ​ത്തി​ന്‍റെ ലം​ഘ​ന​മു​ണ്ടാ​കു​ന്നു​ണ്ടോ എ​ന്നി​ങ്ങ​നെ​യു​ള്ള അ​ഞ്ചു വി​ഷ​യ​ങ്ങ​ളാ​ണ് ഭ​ര​ണ​ഘ​ട​നാ ബെ​ഞ്ചി​ന്‍റെ പ​രി​ഗ​ണ​ന​യ്ക്കു വ​രു​ന്ന​ത്. കേ​സി​ൽ എ​ന്നു വാ​ദം കേ​ൾ​ക്കു​മെ​ന്നു കോ​ട​തി വ്യ​ക്ത​മാ​ക്കി​യി​ട്ടി​ല്ല.