FLASH NEWS
Breaking News
അമിത് ഷായുടെ വെല്ലുവിളി ഏറ്റെടുത്തെന്ന് പിണറായി വിജയൻ
Business

സംസ്ഥാനത്ത് ദീപാവലിക്ക് ശബ്ദമേറിയ പടക്കങ്ങള്‍ പൊട്ടിക്കുന്നത് നിരോധിച്ചു

Friday, Oct 13, 2017,13:51 IST By മെട്രൊ വാർത്ത A A A

തിരുവനന്തപുരം: ദീപാവലി ആഘോഷങ്ങളിൽ ശബ്ദമേറിയ പടക്കം പൊട്ടിക്കുന്നതിന് സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡിന്‍റെ നിയന്ത്രണം. ശബ്ദം 125 ഡെസിബലില്‍ കൂടുതലുള്ള പടക്കങ്ങളുടെ വില്‍പ്പനയും ഉപയോഗവും നിരോധിച്ചു.

രാത്രി 10നും രാവിലെ 6നും ഇടയില്‍ ശബ്ദമുണ്ടാക്കുന്ന പടക്കങ്ങള്‍ ഉപയോഗിക്കരുത്. ഇതോടെ കൂട്ടിക്കെട്ടിയ പടക്കങ്ങള്‍, മാലപ്പടക്കങ്ങള്‍, ഏറുപടക്കങ്ങള്‍ തുടങ്ങിയവ ഉപയോഗിക്കുന്നത് ശിക്ഷാർഹമായി.

ആശുപത്രികള്‍, കോടതികള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ആരാധനാലയങ്ങള്‍ എന്നിവയുടെ 100 മീറ്റര്‍ പരിസരത്തും ഇടുങ്ങിയ സ്ഥലങ്ങളിലും പടക്കങ്ങള്‍ പൊട്ടിക്കാന്‍ പാടില്ല. ശബ്ദമുണ്ടാക്കുന്ന പടക്കങ്ങള്‍ക്ക് പകരമായി വര്‍ണ്ണപ്പൊലിമയും പ്രകാശം പരത്തുന്നതുമായ പടക്കങ്ങള്‍ ഉപയോഗിക്കണമെന്ന് മലിനീകരണ നിയന്ത്രണ ബോര്‍ഡ് അറിയിച്ചു.