FLASH NEWS
Breaking News
അമിത് ഷായുടെ വെല്ലുവിളി ഏറ്റെടുത്തെന്ന് പിണറായി വിജയൻ
Scie & Tech

സൂപ്പർടെലിസ്കോപ്പുകൾ

Friday, Oct 13, 2017,5:11 IST By എൻ.അജിത്കുമാർ A A A

മ​നു​ഷ്യ​നേ​ത്രം ഒ​രു സ​ങ്കീ​ര്‍ണ്ണ യ​ന്ത്ര​മാ​ണെ​ങ്കി​ലും ജ്യോ​തി​ശാ​സ്ത്ര​ത്തി​ലെ അ​ന​ന്ത​സാ​ധ്യ​ത​ക​ള്‍ തി​ര​യു​ന്ന​തി​ന് തീ​രെ അ​പ​ര്യാ​പ്ത​മാ​ണ്. ഗ്ര​ഹ​ങ്ങ​ളും ന​ക്ഷ​ത്ര​ങ്ങ​ളു​മെ​ല്ലാം മ​നു​ഷ്യ​നേ​ത്ര​ത്തി​ന് എ​ത്തി​പ്പെ​ടാ​ന്‍ ക​ഴി​യു​ന്ന​തി​ലും അ​പ്പു​റ​മാ​ണ്. അ​തു​മാ​ത്ര​മ​ല്ല ശൂ​ന്യാ​കാ​ശ​ത്തെ സ​ങ്കീ​ര്‍ണ്ണ സാ​ഹ​ച​ര്യ​ങ്ങ​ള്‍ പ​ല​പ്പോ​ഴും വി​ദൂ​ര​ന​ക്ഷ​ത്ര​ങ്ങ​ളു​ടെ​യും ഗ്ര​ഹ​ങ്ങ​ളു​ടെ​യും അ​യ​ഥാ​ര്‍ത്ഥ​മാ​യ ചി​ത്ര​മാ​ണ് ഭൂ​മി​യി​ല്‍ നി​ന്ന് നി​രീ​ക്ഷി​ക്കു​ന്ന ഒ​രാ​ള്‍ക്ക് ന​ല്‍കു​ക. ഏ​താ​ണ്ട് പ​തി​ന​ഞ്ചാം നൂ​റ്റാ​ണ്ടു​വ​രെ ന​ഗ്ന​നേ​ത്രം മാ​ത്ര​മേ മ​നു​ഷ്യ​നെ ആ​കാ​ശ​നി​രീ​ക്ഷ​ണ​ത്തി​നു സ​ഹാ​യി​ച്ചി​രു​ന്നു​ള്ളൂ. 1609 ലാ​ണ് ഗ​ലീ​ലി​യോ ഗ​ലീ​ലി ദൂ​ര​ദ​ര്‍ശി​നി ഉ​പ​യോ​ഗി​ച്ച് ആ​ദ്യ​മാ​യി ആ​കാ​ശ​നി​രീ​ക്ഷ​ണം ന​ട​ത്തി​യ​ത്. ഇ​ന്ന് വി​വി​ധ​ത​രം ദൂ​ര​ദ​ര്‍ശി​നി​ക​ള്‍ ആ​കാ​ശ​നി​രീ​ക്ഷ​ണ​ത്തി​ന് ഉ​പ​യോ​ഗി​ക്കു​ന്നു. ജ്യോ​തി​ശാ​സ്ത്ര​ജ്ഞ​ന്‍റെ ഭൂ​മി​യി​ല്‍ നി​ന്നു​ള്ള നി​രീ​ക്ഷ​ണ പ​രി​മി​തി​ക​ള്‍ മ​റി​ക​ട​ക്കാ​ന്‍ ബ​ഹി​രാ​കാ​ശ​ത്ത് സ്ഥാ​പി​ച്ചി​ട്ടു​ള്ള ഒ​പ്ടി​ക്ക​ല്‍ ടെ​ല​സ്കോ​പ്പു​ക​ളും ഇ​ന്ന് സ​ഹാ​യി​ക്കു​ന്നു. ദൃ​ശ്യ​പ്ര​കാ​ശ​ത്തി​ലും മ​റ്റ് വി​ദ്യു​ത്കാ​ന്തി​ക ത​രം​ഗ​ങ്ങ​ളി​ലു​മൊ​ക്കെ പ്ര​വ​ര്‍ത്ത​ന​ക്ഷ​മ​മാ​യ ഭൂ​ത​ല​ബ​ഹി​രാ​കാ​ശ ദൂ​ര​ദ​ര്‍ശി​നി​ക​ളും ഇ​ന്ന് വാ​ന​നി​രീ​ക്ഷ​ണ​ത്തി​ന് സ​ഹാ​യി​ക്കു​ന്നു. ആ​കാ​ശ​ത്തി​ന്‍റെ അ​ന​ന്ത വി​സ്മ​യ​ങ്ങ​ളെ നി​രീ​ക്ഷി​ക്കാ​നാ​യി മ​നു​ഷ്യ​ര്‍ നി​ര്‍മ്മി​ച്ച​തും പൂ​ര്‍ത്തി​യാ​ക്കി​ക്കൊ​ണ്ടി​രി​ക്കു​ന്ന​തു​മാ​യ പ്ര​ധാ​ന ദൂ​ര​ദ​ര്‍ശി​നി​ക​ളെ പ​രി​ച​യ​പ്പെ​ടു​ത്തു​ക​യാ​ണി​വി​ടെ.
ഹ​ബി​ള്‍ ടെ​ല​സ്കോ​പ്പ്
1990 ഏ​പ്രി​ല്‍ 24നാ​ണ് ഹ​ബി​ള്‍ ടെ​ല​സ്കോ​പ്പ് ശൂ​ന്യാ​കാ​ശ ര​ഹ​സ്യ​ങ്ങ​ള്‍ തേ​ടി ഭൂ​മി​യി​ല്‍ നി​ന്ന് യാ​ത്ര​യാ​യ​ത്. മ​നു​ഷ്യ​നും ആ​കാ​ശ​ക്കാ​ഴ്ച​ക​ള്‍ക്കും ഇ​ട​യി​ല്‍ വലി​യൊ​രു ത​ട​സ​മാ​യി നി​ന്ന ഭൂ​മി​യു​ടെ അ​ന്ത​രീ​ക്ഷ​ത്തെ മ​റി​ക​ട​ന്ന് പ്ര​പ​ഞ്ച​ത്തി​ലേ​ക്ക് നോ​ക്കാ​നു​ള്ള തെ​ളി​ഞ്ഞ ക​ണ്ണു​ക​ള്‍ മ​നു​ഷ്യ​ന് ന​ല്‍കി​യ​ത് ഹ​ബി​ള്‍ ടെ​ല​സ്കോ​പ്പാ​ണ്.
ലേ​മാ​ന്‍ സ്പി​റ്റ്സ​റി​ന്‍റെ ആ​ശ​യം
ഇ​രു​പ​താം നൂ​റ്റാ​ണ്ടി​ന്‍റെ ആ​ദ്യ​ദ​ശ​ക​ങ്ങ​ളി​ല്‍ ല​ഭ്യ​മാ​യ, ഭൂ​മി​യി​ല്‍ സ്ഥാ​പി​ച്ചി​രു​ന്ന ദൂ​ര​ദ​ര്‍ശി​നി​ക​ള്‍ക്ക് വി​ദൂ​ര​മാ​യ ഗാ​ല​ക്സി​ക​ളെ കാ​ണു​ക അ​സാ​ധ്യ​മാ​യി​രു​ന്നു. അ​ത്ത​രം ദൂ​ര​ദ​ര്‍ശി​നി​ക​ളി​ലൂ​ടെ ല​ഭി​ക്കു​ന്ന ചി​ത്ര​ങ്ങ​ള്‍ക്ക് യ​ഥാ​ര്‍ത്ഥ്യ​വു​മാ​യി ഒ​രു ബ​ന്ധ​വു​മി​ല്ലാ​യി​രു​ന്നു. വ​ള​രെ​ക്കാ​ല​ങ്ങ​ളോ​ളം ഒ​രു ഗാ​ല​ക്സി​യെ നോ​ക്കി​യി​രു​ന്നാ​ല്‍ കി​ട്ടു​ന്ന ചി​ത്ര​ങ്ങ​ള്‍ ത​ന്നെ പ​ല​പ്പോ​ഴും ചെ​റി​യ​കു​ത്തു​ക​ളും പൊ​ട്ടു​ക​ളും മാ​ത്ര​മാ​യി​രി​ക്കും. ഈ ​സാ​ഹ​ച​ര്യ​ത്തെ നേ​രി​ടാ​ന്‍ ശൂ​ന്യാ​കാ​ശ​ത്ത് ഒ​രു ടെ​ലസ്കോ​പ്പ് സ്ഥാ​പി​ച്ചാ​ല്‍ മ​തി എ​ന്ന ആ​ശ​യം ആ​ദ്യം പ​റ​ഞ്ഞ​ത് അ​മേ​രി​ക്ക​ന്‍ ഭൗ​തി​ക​ശാ​സ്ത്ര​ജ്ഞ​നാ​യ ലേ​മാ​ന്‍ സ്പി​റ്റ്സ​ര്‍ ആ​ണ്.
1946ല്‍ ​ലേ​മാ​ന്‍ സ്പി​റ്റ്സ​ര്‍ എ​ഴു​തി​യ Astronomical advantages of an extraterrestrial observatory എ​ന്ന പ്ര​ബ​ന്ധ​ത്തി​ലാ​ണ് ഈ ​ആ​ശ​യം അ​ദ്ദേ​ഹം മു​ന്നോ​ട്ടു വ​ച്ച​ത്. ഇ​തു പ്രാ​വ​ര്‍ത്തി​ക​മാ​ക്കാ​നാ​യി അ​മേ​രി​ക്ക​യി​ലെ നാ​ഷ​ണ​ല്‍ അ​ക്കാ​ദ​മി ഓ​ഫ് സ​യ​ന്‍സ് മു​ന്നോ​ട്ടു വ​ന്നു. സ്പേ​സ് ടെ​ല​സ്കോ​പ്പ് വി​ക​സി​പ്പി​ക്കാ​നു​ള്ള പ്രോ​ജ​ക്റ്റിന്‍റെ ചു​മ​ത​ല ലേ​മാ​നെ ത​ന്നെ അ​വ​ര്‍ ഏ​ല്പി​ച്ചു. 1962ല്‍ ​തു​ട​ങ്ങി​യ ഇ​തി​നാ​യു​ള്ള ശ്ര​മം പൂ​ര്‍ത്തി​യാ​യ​ത് 1990 ഏ​പ്രി​ല്‍ 24 നാ​ണ്. ഹ​ബി​ള്‍ ടെ​ല​സ്കോ​പ്പ് അ​ന്നാ​ണ് ഭ്ര​മ​ണ​പ​ഥ​ത്തി​ലെ​ത്തി​യ​ത്.
എ​ന്നാ​ല്‍ പെ​ര്‍ക്കി​ങ് എ​ല്‍മ​ര്‍ എ​ന്ന ക​മ്പ​നി​യു​ണ്ടാ​ക്കി​യ ടെ​ല​സ്കോ​പ്പി​ന്‍റെ പ്ര​ധാ​ന ക​ണ്ണാ​ടി​ക്കു​ണ്ടാ​യ ത​ക​രാ​ര്‍ കാ​ര​ണം ഹ​ബി​ള്‍ ടെ​ല​സ്കോ​പ്പ​യ​ച്ച ചി​ത്ര​ങ്ങ​ള്‍ക്ക് തെ​ളി​ച്ച​ക്കു​റ​വു​ണ്ടാ​യി. ഇ​തെ​ങ്ങ​നെ പ​രി​ഹ​രി​ക്കു​മെ​ന്ന് ശാ​സ്ത്ര​ലോ​കം ത​ല പു​ക​ഞ്ഞാ​ലോ​ചി​ച്ചു. ഭൂ​മി​യി​ല്‍ നി​ന്നും അ​ഞ്ഞൂ​റ്റി എ​ഴു​പ​തു​കി​ലോ​മീ​റ്റ​ര്‍ അ​ക​ല​ത്തി​ലൂ​ടെ ഭൂ​മി​യെ ചു​റ്റു​ന്ന ഹ​ബി​ള്‍ ടെ​ല​സ്കോ​പ്പി​നെ പി​ന്തു​ട​ര്‍ന്ന് പി​ടി​ച്ച് ക​ണ്ണാ​ടി ഉ​ര​ച്ച് ശ​രി​യാ​ക്കു​ക എ​ന്ന തീ​രു​മാ​ന​ത്തി​ല്‍ ഒ​ടു​വി​ല​വ​രെ​ത്തി. അ​ല്ലെ​ങ്കി​ല്‍ ന​ഷ്ട​മാ​കു​ന്ന അ​ന്ന​ത്തെ 400 മി​ല്യ​ന്‍ ഡോ​ള​ര്‍ ചെ​ല​വും മ​നു​ഷ്യാ​ധ്വാ​ന​വും ആ​ലോ​ചി​ക്കാ​ന്‍ പോ​ലും വ​യ്യാ​ത്ത​താ​യി​രു​ന്നു.
സീ​റോ ഗ്രാ​വി​റ്റിയി​ല്‍ ചെ​ന്ന് നി​ന്ന് ക​ണ്ണാ​ടി ഉ​ര​ച്ച് ശ​രി​യാ​ക്കാ​ന്‍ പ​രി​ശീ​ല​നം ന​ല്‍കി​യ എ​ഞ്ചി​നീ​യ​ര്‍മാ​ര്‍ 1993ല്‍ ​ഡി​സ്ക​വ​റി എ​ന്ന ബ​ഹി​രാ​കാ​ശ​പേ​ട​ക​ത്തി​ല്‍ ഹ​ബി​ള്‍ടെ​ല​സ്കോ​പ്പി​നെ പി​ന്തു​ട​ര്‍ന്ന് പി​ടി​ച്ചു. കേ​ടു​പാ​ടു​ക​ള്‍ തീ​ര്‍ത്തു. പു​തി​യ ക്യാ​മ​റ​യും ഹ​ബി​ളി​ല്‍ ഘ​ടി​പ്പി​ച്ചാ​ണ് ആ ​സം​ഘം തി​രി​കെ​പ്പോ​ന്ന​ത്. 1997, 1999, 2002, 2009 വ​ര്‍ഷ​ങ്ങ​ളി​ലും ശൂ​ന്യാ​കാ​ശ പേ​ട​ക​ങ്ങ​ളി​ല്‍ പോ​യി എ​ന്‍ജി​നീ​യ​ര്‍മാ​ര്‍ ഹ​ബി​ള്‍ ടെ​ല​സ്കോ​പ്പി​ല്‍ കാ​ലാ​നു​സൃ​ത പ​രി​ഷ്ക​ര​ണ​ങ്ങ​ൾ വ​രു​ത്തി.
അ​തു​വ​രെ മ​നു​ഷ്യ​ന്‍ കാ​ണാ​ത്ത വ​ര്‍ണ്ണ പ്ര​പ​ഞ്ച​മാ​ണ് ഹ​ബി​ള്‍ടെ​ല​സ്കോ​പ്പ് ശാ​സ്ത്ര​ജ്ഞ​ര്‍ക്കു മു​മ്പി​ല്‍ തു​റ​ന്നി​ട്ട​ത്. വി​ചി​ത്ര​ന​ക്ഷ​ത്ര​ങ്ങ​ളു​ടെ​യും വി​ചി​ത്ര​ഗാ​ല​ക്സി​ക​ളു​ടെ​യും പ​ത്തു ല​ക്ഷ​ത്തി​ല​ധി​കം ചി​ത്ര​ങ്ങ​ളാ​ണ് ഹ​ബി​ള്‍ ഭൂ​മി​യി​ലെ​ത്തി​ച്ച​ത്. പ്ര​പ​ഞ്ചം എ​ത്ര​വേ​ഗ​ത്തി​ലാ​ണ് വി​ക​സി​ക്കു​ന്ന​ത് എ​ന്ന് ക​ണ്ടെ​ത്തു​ക, ഗാ​ല​ക്സി​ക​ളു​ടെ പ​രി​ണാ​മ​ത്തെ സം​ബ​ന്ധി​ക്കു​ന്ന ആ​ധി​കാ​രി​ക അ​റി​വു​ക​ള്‍ ല​ഭ്യ​മാ​ക്കു​ക, ഗാ​ല​ക്സി​ക​ള്‍ക്കി​ട​യി​ലു​ള്ള വാ​ത​ക​മേ​ഘ​ങ്ങ​ളെ​ക്കു​റി​ച്ചു പ​ഠി​ക്കു​ക എ​ന്നീ ഹ​ബി​ളി​ന്‍റെ ല​ക്ഷ്യ​ങ്ങ​ളെ​ല്ലാം ഈ 25 ​വ​ര്‍ഷ​ങ്ങ​ള്‍ക്കു​ള്ളി​ല്‍ ഈ ​ടെ​ല​സ്കോ​പ്പ് പൂ​ര്‍ത്തി​യാ​ക്കി​ക​ഴി​ഞ്ഞു. മ​നു​ഷ്യ​ന്‍ ഇ​തു​വ​രെ കാ​ണാ​ത്ത, മ​ന​സി​ലാ​ക്കാ​ത്ത ഇ​രു​ണ്ട​ലോ​ക​ങ്ങ​ള്‍ ഇ​നി​യും ബാ​ക്കി​യാ​ണെ​ന്ന അ​റി​വാ​ണു പ്ര​ധാ​ന​മാ​യും ഹ​ബി​ള്‍ ഇ​ക്കാ​ല​ത്തി​നു​ള്ളി​ല്‍ ന​ല്‍കി​യ​ത്. പ്ര​പ​ഞ്ച​ത്തെ​ക്കു​റി​ച്ചു​ള്ള അ​റി​വി​ല്ലാ​യ്മ​ക​ള്‍ക്കു മു​ന്നി​ല്‍ വി​നീ​ത​രാ​വാ​ന്‍ ശാ​സ്ത്ര​ലോ​ക​ത്തെ പ​ഠി​പ്പി​ക്കു​ക​യാ​ണ് ഹ​ബി​ള്‍ ടെ​ല​സ്കോ​പ്പ് ചെ​യ്ത പ്ര​ധാ​ന ദൗ​ത്യം.
എ​ന്തു​കൊ​ണ്ട് സ്പേ​സ് ടെ​ല​സ്കോ​പ്പ്?
ഭൂ​മി​യി​ല്‍ നി​ന്നു​ള്ള വാ​ന​നി​രീ​ക്ഷ​ണ​ത്തി​ന് ഒ​രു​പാ​ട് പ​രി​മി​തി​ക​ളു​ണ്ട്. പ​ക​ല്‍ ന​ക്ഷ​ത്ര​നി​രീ​ക്ഷ​ണം സാ​ധ്യ​മ​ല്ല. അ​ന്ത​രീ​ക്ഷ​ത്തി​ല്‍ ത​ട്ടി വി​സ​രി​ച്ചു​വ​രു​ന്ന സൂ​ര്യ​പ്ര​കാ​ശം മ​റ്റു ന​ക്ഷ​ത്ര​ങ്ങ​ളി​ല്‍ നി​ന്നു വ​രു​ന്ന​തി​ലും തീ​ക്ഷ്ണ​മാ​യി​രി​ക്കും എ​ന്ന​താ​ണി​തു കാ​ര​ണം. രാ​ത്രി​യി​ല്‍ പോ​ലും ന​ക്ഷ​ത്ര​ങ്ങ​ളു​ടെ യ​ഥാ​ര്‍ത്ഥ ശോ​ഭ​യും വ​ര്‍ണ്ണ​വും ല​ഭി​ക്കി​ല്ല. ത​രം​ഗ​ദൈ​ര്‍ഘ്യം കു​റ​ഞ്ഞ നീ​ല, വ​യ​ല​റ്റ് എ​ന്നീ നി​റ​ങ്ങ​ള്‍ കൂ​ടു​ത​ല്‍ വി​സ​ര​ണ​ത്തി​ന് വി​ധേ​യ​മാ​കും എ​ന്ന​താ​ണ് കാ​ര​ണം. മ​റ്റു നി​റ​ങ്ങ​ള്‍ക്കും വി​സ​ര​ണ​മു​ണ്ടാ​കും. ഗാ​മാ​റേ, എ​ക്സ്റേ, അ​ള്‍ട്രാ​വ​യ​ല​റ്റ് റേ ​എ​ന്നി​വ വാ​യു​മ​ണ്ഡ​ലം ക​ട​ന്ന് ഭൂ​മി​യി​ലെ​ത്തി​ല്ല. അ​ന്ത​രീ​ക്ഷ​ത്തി​ല്‍ കാ​ര്‍മേ​ഘ​മോ പൊ​ടി​പ​ട​ല​മോ മൂ​ട​ല്‍മ​ഞ്ഞോ ഉ​ണ്ടെ​ങ്കി​ലും നി​രീ​ക്ഷ​ണം ന​ട​ക്കി​ല്ല. ന​ഗ​ര​ങ്ങ​ളി​ല്‍ മ​നു​ഷ്യ​ന്‍ സൃ​ഷ്ടി​ക്കു​ന്ന വെ​ളി​ച്ച​വും നി​രീ​ക്ഷ​ണ​ത്തി​ന് ത​ട​സ്സം സൃ​ഷ്ടി​ക്കും. ബ​ഹി​രാ​കാ​ശ​ത്ത് ഈ ​ത​ട​സ്സ​മൊ​ന്നു​മി​ല്ല.
ഓ​ര്‍മ്മി​ക്കാ​ന്‍
ആ​ദ്യ​ത്തെ മ​നു​ഷ്യ​നി​ര്‍മ്മി​ത ഉ​പ​ഗ്ര​ഹം സ്പു​ട്നി​ക്1 ഭ്ര​മ​ണ​പ​ഥ​ത്തി​ല്‍ എ​ത്തു​ന്ന​തി​നും പ​ത്തു വ​ര്‍ഷം മു​മ്പാ​ണ് ബ​ഹി​രാ​കാ​ശ​ത്ത് ഒ​രു ദൂ​ര​ദ​ര്‍ശി​നി എ​ന്ന ആ​ശ​യം ലേ​മാ​ന്‍ അ​വ​ത​രി​പ്പി​ച്ച​ത്.
ഹ​ബി​ള്‍ എ​ന്ന പേ​രി​നു പി​ന്നി​ല്‍
പ്ര​പ​ഞ്ചം വി​ക​സി​ച്ചു​കൊ​ണ്ടേ​യി​രി​ക്കു​ന്നു എ​ന്ന് ആ​ദ്യം പ​റ​ഞ്ഞ​ത് എ​ഡ്വി​ന്‍ ഹ​ബി​ള്‍ എ​ന്ന ന​ക്ഷ​ത്ര നി​രീ​ക്ഷ​ക​നാ​ണ്, 1928ല്‍. ​അ​ദ്ദേ​ഹ​ത്തി​നോ​ടു​ള്ള ബ​ഹു​മാ​ന സൂ​ച​ക​മാ​യാ​ണ് ആ​ദ്യ സ്പേ​സ്ടെ​ല​സ്കോ​പ്പി​ന് ഹ​ബി​ള്‍ ടെ​ല​സ്കോ​പ്പ് എ​ന്ന് പേ​രി​ട്ട​ത്.
ജെ​യിം​സ് വെ​ബ് സ്പേ​സ് ടെ​ല​സ്കോ​പ്പ് (JWST)
ഹ​ബി​ള്‍ സ്പേ​സ് ടെ​ല​സ്കോ​പ്പി​നു പി​ന്‍ഗാ​മി​യാ​യ ബ​ഹി​രാ​കാ​ശ ദൂ​ര​ദ​ര്‍ശി​നി​യാ​ണ് ജെ​യിം​സ് വെ​ബ് സ്പേ​സ് ടെ​ല​സ്കോ​പ്പ്. 2018ലാ​യി​രി​ക്കും ഇ​തു വി​ക്ഷേ​പി​ക്കു​ക. ഹ​ബി​ള്‍ ട​ടെ​ല​സ്കോ​പ്പി​നേ​ക്കാ​ള്‍ അ​നേ​ക മ​ട​ങ്ങ് വ​ലി​യ ടെ​ലി​സ്കോ​പ്പാ​ണി​ത്. ദൃ​ശ്യ​പ്ര​കാ​ശ​വും ഇ​ന്‍ഫ്രാ​റെ​ഡ് ത​രം​ഗ​ദൈ​ര്‍ഘ്യ​വും ഉ​പ​യോ​ഗി​ച്ചാ​ണ് ഈ ​ദൂ​ര​ദ​ര്‍ശി​നി പ്ര​പ​ഞ്ച നി​രീ​ക്ഷ​ണം ന​ട​ത്തു​ക. പ്ര​പ​ഞ്ച​ത്തി​ലെ ആ​ദ്യ​കാ​ല ന​ക്ഷ​ത്ര​ങ്ങ​ളെ​ക്കു​റി​ച്ചും ഗാ​ല​ക്സി​ക​ളു​ണ്ടാ​യി വ​ന്ന​തി​നെ​ക്കു​റി​ച്ചും വി​ല​പ്പെ​ട്ട വി​വ​രം ന​ല്‍കാ​ന്‍ ജെ​യിം​സ് വെ​ബ് സ്പേ​സ് ടെ​ല​സ്കോ​പ്പി​നു ക​ഴി​യും. ഹ​ബി​ള്‍ ടെ​ല​സ്കോ​പ്പി​നേ​ക്കാ​ള്‍ 1000 മ​ട​ങ്ങ് വ്യ​ക്ത​ത​യു​ള്ള പ്ര​പ​ഞ്ച​ചി​ത്ര​ങ്ങ​ള്‍ ഒ​പ്പി​യെ​ടു​ക്കാ​ന്‍ ടെ​ല​സ്കോ​പ്പി​നു ശേ​ഷി​യു​ണ്ട്.
പ​തി​നേ​ഴ് രാ​ജ്യ​ങ്ങ​ളു​ടെ പ​ങ്കാ​ളി​ത്ത​ത്തോ​ടെ പൂ​ര്‍ത്തി​യാ​ക്കു​ന്ന ഈ ​ബ​ഹി​രാ​കാ​ശ ദൂ​ര​ദ​ര്‍ശി​നി​യു​ടെ നി​ര്‍മ്മാ​ണ​ത്തി​ല്‍ പ്ര​ധാ​ന പ​ങ്കു​വ​ഹി​ക്കു​ന്ന​ത് നാ​സ, യൂ​റോ​പ്യ​ന്‍ സ്പേ​സ് ഏ​ജ​ന്‍സി, ക​നേ​ഡി​യ​ന്‍ സ്പേ​സ് ഏ​ജ​ന്‍സി എ​ന്നീ ബ​ഹി​രാ​കാ​ശ ഗ​വേ​ഷ​ണ​സ്ഥാ​പ​ന​ങ്ങ​ളാ​ണ്. 5 മു​ത​ല്‍ 10 വ​ര്‍ഷം വ​രെ​യാ​ണ് ദൂ​ര​ദ​ര്‍ശി​നി​യു​ടെ പ്ര​വ​ര്‍ത്ത​ന​കാ​ലം. ഏ​രി​യ​ന്‍ 5 ECA റോ​ക്ക​റ്റ് ഉ​പ​യോ​ഗി​ച്ചാ​ണ് ഇ​ത് വി​ക്ഷേ​പി​ക്കു​ക.
FAST:: ഏ​റ്റ​വും വ​ലി​യ റേ​ഡി​യോ ദൂ​ര​ദ​ര്‍ശി​നി
ലോ​ക​ത്തി​ലെ ഏ​റ്റ​വും വ​ലി​യ റേ​ഡി​യോ ദൂ​ര​ദ​ര്‍ശി​നി സ്ഥാ​പി​ത​മാ​യ​ത് ചൈ​ന​യി​ലാ​ണ്. ചൈ​ന​യി​ലെ ഗി​ഷു പ്ര​വി​ശ്യ​യി​ലെ പി​ങ്ടാ​ങ് ഗ്രാ​മ​ത്തി​ലാ​ണ് FAST പ​ണി​പൂ​ര്‍ത്തി​യാ​യി​രി​ക്കു​ന്ന​ത്. 30 ഫു​ട്ബോ​ള്‍ കോ​ര്‍ട്ടി​ന്‍റെ വ​ലു​പ്പ​മു​ണ്ട് FAST ന്‍റെ ഡി​ഷ് ആ​ന്‍റി​ന​യ്ക്ക്. Five hundred meter Aperture spherical Telescope എ​ന്നാ​ണ് FAST ന്‍റെ മു​ഴു​വ​ന്‍ പേ​ര്. 1,96,000 ച​തു​ര​ശ്ര മീ​റ്റ​റാ​ണ് ദൂ​ര​ദ​ര്‍ശി​നി​യു​ടെ ക​ള​ക്റ്റി​ങ് ഏ​രി​യ. ഇ​തു​വ​രെ ഏ​റ്റ​വും വ​ലി​യ റേ​ഡി​യോ ടെ​ല​സ്കോ​പ്പ് എ​ന്ന​റി​യ​പ്പെ​ട്ടി​രു​ന്ന അ​റേ​ബി​യാ ഒ​ബ്സ​ര്‍വേ​റ്റ​റി​യേ​ക്കാ​ള്‍ പ​ത്തു​മ​ട​ങ്ങ് ശേ​ഷി കൂ​ടു​ത​ലു​ണ്ട് ഫാ​സ്റ്റി​ന്. ചൈ​നീ​സ് അ​ക്കാ​ദ​മി ഓ​ഫ് സ​യ​ന്‍സി​ന്‍റെ ഭാ​ഗ​മാ​യ ചൈ​നീ​സ് അ​സ​ട്രോ​ണ​മി​ക്ക​ല്‍ ഒ​ബ്സ​ര്‍വേ​റ്റ​റി​യാ​ണ് ഫാ​സ്റ്റി​ന്‍റെ നി​ര്‍മ്മാ​താ​ക്ക​ള്‍.
ഹ​വാ​യ് ദ്വീ​പി​ലെ തേ​ര്‍ട്ടി മീ​റ്റ​ര്‍ ടെ​ല​സ്കോ​പ്പ്
ഹ​വാ​യ് ദ്വീ​പി​ലെ മൗ​ന കി​യ​യി​ല്‍ നി​ര​വ​ധി രാ​ജ്യ​ങ്ങ​ളു​ടെ സ​ഹ​ക​ര​ണ​ത്തി​ല്‍ സ്ഥാ​പി​ത​മാ​കു​ന്ന അ​ന്താ​രാ​ഷ്ട്ര​സം​ര​ഭ​മാ​ണ് തേ​ര്‍ട്ടി​മീ​റ്റ​ര്‍ ടെ​ല​സ്കോ​പ്പ് (TMT). ഈ ​ടെ​ല​സ്കോ​പ്പി​ന്‍റെ നി​ര്‍മ്മാ​ണ​ത്തി​ന് മു​ഖ്യ മേ​ല്‍നോ​ട്ടം വ​ഹി​ക്കു​ന്ന​ത് ചൈ​ന, ഇ​ന്ത്യ, ജ​പ്പാ​ന്‍, കാ​ന​ഡ, അ​മേ​രി​ക്ക എ​ന്നീ രാ​ജ്യ​ങ്ങ​ളാ​ണ്. ദൂ​ര​ദ​ര്‍ശി​നി​യു​ടെ മു​ഖ്യ ദ​ര്‍പ്പ​ണ​ത്തി​ന് മു​പ്പ​ത് മീ​റ്റ​ര്‍ വ്യാ​സ​മു​ള്ള​തു​കൊ​ണ്ടാ​ണ് ഇ​ത് തേ​ര്‍ട്ടി മീ​റ്റ​ര്‍ ടെ​ല​സ്കോ​പ്പ് എ​ന്ന​റി​യ​പ്പെ​ടു​ന്ന​ത്. 1.4 മീ​റ്റ​ര്‍ വ​ലി​പ്പ​മു​ള്ള ഷ​ഡ്ഭു​ജാ​കൃ​തി​യി​ലു​ള്ള 492 ദ​ര്‍പ്പ​ണ​ങ്ങ​ള്‍ കൂ​ട്ടി​യോ​ജി​പ്പി​ച്ചാ​ണ് ഇ​ത് ഉ​ണ്ടാ ക്കി​യി​രി​ക്കു​ന്ന​ത്. ദൃ​ശ്യ​പ്ര​കാ​ശം, നി​യ​ര്‍ അ​ള്‍ട്രാ​വ​യ​ല​റ്റ്, നി​യ​ര്‍ഇ​ന്‍ഫ്രാ​റെ​ഡ് വേ​വ് ബാ​ന്‍ഡു​ക​ളി​ലൊ​ക്കെ പ്ര​പ​ഞ്ച​ദൃ​ശ്യ​ങ്ങ​ള്‍ പ​ക​ര്‍ത്താ​ന്‍ ടി.​എം.​ടി യ്ക്കു ​ക​ഴി​യും.
ത​മോ​ദ്വാ​ര ര​ഹ​സ്യ​ങ്ങ​ള്‍, ശ്യാ​മ​ദ്ര​വ്യം, ന്യൂ​ട്രോ​ണ്‍ ന​ക്ഷ​ത്ര​ങ്ങ​ള്‍, ആ​ദ്യ​കാ​ല​ന​ക്ഷ​ത്ര​ങ്ങ​ളു​ടെ രൂ​പീ​ക​ര​ണം, ആ​കാ​ശ​ഗം​ഗ, ഗ്ര​ഹ​കു​ടും​ബ​ങ്ങ​ളു​ടെ പി​റ​വി, സൗ​ര​യൂ​ഥം എ​ന്നി​വ​യെ​ക്കു​റി​ച്ചു​ള്ള പ​ഠ​ന​ങ്ങ​ള്‍ക്കെ​ല്ലാം തേ​ര്‍ട്ടി മീ​റ്റ​ര്‍ ടെ​ല​സ്കോ​പ്പ് സ​ഹാ​യ​ക​ര​മാ​കും.
ചി​ലി​യി​ലെ ജ​യ​ന്‍റ്മ​ഗ​ല്ല​ന്‍ ടെ​ല​സ്കോ​പ്പ്
ചി​ലി​യി​ലെ അ​റ്റ​ക്കാ​മ മ​രു​ഭൂ​മി​യി​ലാ​ണ് ജ​യ​ന്‍റ് മെ​ഗ​ല്ല​ന്‍ ടെ​ല​സ്കോ​പ്പി​ന്‍റെ നി​ര്‍മ്മാ​ണം ന​ട​ക്കു​ന്ന​ത്. 2020 ഓ​ടെ ഇ​ത് പ്ര​വ​ര്‍ത്ത​ന​ക്ഷ​മ​മാ​കും എ​ന്ന് ക​രു​തു​ന്നു. അ​മേ​രി​ക്ക, ഓ​സ്ട്രേ​ലി​യ, ദ​ക്ഷി​ണ​കൊ​റി​യ, ബ്ര​സീ​ല്‍ എ​ന്നീ രാ​ജ്യ​ങ്ങ​ളു​ടെ സം​യു​ക്ത സം​ര​ഭ​മാ​ണ് JMT. ഏ​ഴു​ദ​ര്‍പ്പ​ണ​ങ്ങ​ള്‍ കൂ​ട്ടി​യോ​ജി​പ്പി​ച്ചു​ള്ള JMTയു​ടെ മു​ഖ്യ ദ​ര്‍പ്പ​ണ​ത്തി​ന് 24.5 മീ​റ്റ​ര്‍ വ്യാ​സ​മു​ണ്ടാ​കും. 368 ച​തു​ര​ശ്ര മീ​റ്റ​റാ​ണ് ദൂ​ര​ദ​ര്‍ശി​നി​യു​ടെ ക​ല​ക്റ്റിങ് ഏ​രി​യ. ന​ക്ഷ​ത്ര രൂ​പീ​ക​ര​ണം, ന​ക്ഷ​ത്ര​ങ്ങ​ളു​ടെ രാ​സ​ഘ​ട​ന, ഗ്യാ​ല​ക്സി​ക​ളു​ടെ രൂ​പീ​ക​ര​ണ​വും പ​രി​ണാ​മ​വും, അ​സ്ട്രോ ഫി​സി​ക്സ് തു​ട​ങ്ങി​യ മേ​ഖ​ല​ക​ളി​ലെ​ല്ലാ​മു​ള്ള പ​ഠ​ന​ത്തി​ന് ഈ ​ദൂ​ര​ദ​ര്‍ശി​നി സ​ഹാ​യ​ക​ര​മാ​കും.
ഇ​എ​ല്‍റ്റ് ദൂ​ര​ദ​ര്‍ശി​നി​യും ചി​ലി​യി​ല്‍ ത​ന്നെ
ലോ​ക​ത്ത് ഇ​ന്നു​ള്ള​തി​ല്‍ വെ​ച്ച് ഏ​റ്റ​വും വ​ലി​യ ഓ​പ്ടി​ക്ക​ല്‍ ടെ​ലി​സ്കോ​പ്പി​ന്‍റെ പ​ണി​പ്പു​ര​യി​ലാ​ണ് യൂ​റോ​പ്യ​ന്‍ സ​തേ​ണ്‍ ഒ​ബ്സ​ര്‍വേ​റ്റ​റി .15 രാ​ജ്യ​ങ്ങ​ളു​ടെ പി​ന്തു​ണ​യോ​ടെ ചി​ലി​യി​ലെ ആ​റ്റ​ക്കാ​മ മ​രു​ഭൂ​മി​യി​ലെ സെ​റോ അ​ര്‍മാ​സോ​ണ്‍ പ​ര്‍വ്വ​ത​ത്തി​ലാ​ണ് ഇ​തി​ന്‍റെ നി​ര്‍മ്മാ​ണം പു​രോ​ഗ​മി​ക്കു​ന്ന​ത്. 2022 ഓ​ടെ നി​ര്‍മ്മാ​ണം പൂ​ര്‍ത്തി​യാ​ക്കാ​നാ​ണ് ല​ക്ഷ്യ​മി​ടു​ന്ന​ത്. 39.3 മീ​റ്റ​റാ​ണ് ഇ​എ​ല്‍റ്റ് ദൂ​ര​ദ​ര്‍ശി​നി​യു​ടെ മു​ഖ്യ ദ​ര്‍പ്പ​ണ​ത്തി​ന്‍റെ വ്യാ​സം. ഭൗ​മാ​ന്ത​രീ​ക്ഷ​ത്തി​ലു​ണ്ടാ​കു​ന്ന ത​ട​സ്സ​ങ്ങ​ളെ മ​റി​ക​ട​ക്കാ​ന്‍ ക​ഴി​യു​ന്ന അ​ഡാ​പ്റ്റീ​വ് ഒ​പ്ടി​ക്സ് സാ​ങ്കേ​തി​ക​വി​ദ്യ​യാ​ണ് ദൂ​ര​ദ​ര്‍ശി​നി​യു​ടെ മു​ഖ്യ ദ​ര്‍പ്പ​ണ​ത്തി​ല്‍ പ്ര​യോ​ജ​ന​പ്പെ​ടു​ത്തു​ന്ന​ത്. ഹ​ബി​ള്‍ ടെ​ല​സ്കോ​പ്പി​ല്‍ നി​ന്നു ല​ഭി​ക്കു​ന്ന​തി​നേ​ക്കാ​ള്‍ 15 മ​ട​ങ്ങ് വ്യ​ക്ത​ത​യു​ള്ള ചി​ത്ര​ങ്ങ​ളാ​യി​രി​ക്കും ഇ​എ​ല്‍റ്റ് ത​രി​ക. സൗ​ര​യൂ​ഥ​ത്തി​ന് പു​റ​ത്തു​ള്ള ഗ്ര​ഹ​ങ്ങ​ളെ നി​രീ​ക്ഷി​ക്കു​ക, ഗ്ര​ഹ​രൂ​പീ​ക​ര​ണ​ത്തി​ന്‍റെ വി​വി​ധ​ഘ​ട്ട​ങ്ങ​ളെ​ക്കു​റി​ച്ചു​ള്ള പ​ഠ​നം. സൗ​ര​യൂ​ഥ​ത്തി​നു പു​റ​ത്തു​ള്ള ഭൗ​മ​സ​മാ​ന ഗ്ര​ഹ​ങ്ങ​ളെ ക​ണ്ടെ​ത്തു​ക, ഭൗ​മേ​ത​ര ജീ​വ​ന്‍റെ സാ​ധ്യ​ത​ക​ള​ന്വേ​ഷി​ക്കു​ക എ​ന്നി​വ​യെ​ല്ലാ​മാ​ണ് ഇ​എ​ല്‍റ്റ് പ​ദ്ധ​തി​യി​ലൂ​ടെ ല​ക്ഷ്യം വ​യ്ക്കു​ന്ന​ത്.
ലോ​ക​ത്തെ ഏ​റ്റ​വും വ​ലി​യ ഡി​ജി​റ്റ​ല്‍ ക്യാ​മ​റ​യു​മാ​യി LSST
2021 ല്‍ ​പൂ​ര്‍ത്തി​യാ​ക്കാ​ന്‍ ല​ക്ഷ്യ​മി​ടു​ന്ന മ​റ്റൊ​രു ദൂ​ര​ദ​ര്‍ശി​നി​യാ​ണ് ലാ​ര്‍ജ്ജ് സി​നോ​പ്ടി​ക് സ​ര്‍വ്വേ ടെ​ല​സ്കോ​പ്പ്. ഉ​ത്ത​ര ചി​ലി​യി​ലെ സെ​റോ​പാ​ക്ക​ണ്‍ പ​ര്‍വ്വ​ത​നി​ര​ക​ളി​ലെ എ​ല്‍പെ​നോ​ണ്‍ കൊ​ടു​മു​ടി​യി​ലാ​ണി​തി​ന്‍റെ നി​ര്‍മ്മാ​ണം പു​രോ​ഗ​മി​ക്കു​ന്ന​ത്. ലോ​ക​ത്തി​ലെ ഏ​റ്റ​വും ശ​ക്ത​മാ​യ ഡി​ജി​റ്റ​ല്‍ ക്യാ​മ​റ ഈ ​ദൂ​ര​ദ​ര്‍ശി​നി​യി​ലാ​യി​രി​ക്കും. 3.2 ഗി​ഗാ പി​ക്സ​ല്‍ ശേ​ഷി​യു​ള്ള​താ​ണീ ക്യാ​മ​റ. യു.​എ​സി​ലെ സ്ലാ​ക് നാ​ഷ​ണ​ല്‍ അ​ക്സി​ല​റേ​റ്റ​ര്‍ ല​ബോ​റ​ട്ട​റി​യാ​ണ് ഈ ​വ​മ്പ​ന്‍ ഡി​ജി​റ്റ​ല്‍ ക്യാ​മ​റ നി​ര്‍മ്മി​ക്കു​ന്ന​ത്. 2012 ല്‍ ​പ​ണി തു​ട​ങ്ങി​യ LSST 2021 ഓ​ടെ പ്ര​വ​ര്‍ത്ത​ന​ക്ഷ​മ​മാ​കു​മെ​ന്നാ​ണ് ക​രു​തു​ന്ന​ത്.
എ​ല്‍.​എ​സ്.​എ​സ് ടി​യ്ക്കു​വേ​ണ്ടി നി​ര്‍മ്മി​ക്കു​ന്ന ഈ ​വ​മ്പ​ന്‍ ഡി​ജി​റ്റ​ല്‍ ക്യാ​മ​റ ഓ​രോ വ​ര്‍ഷ​വും ര​ണ്ടു​ല​ക്ഷം (1.28 പെ​റ്റാ​ബൈ​റ്റ്സ്) പ്ര​പ​ഞ്ച ചി​ത്ര​ങ്ങ​ള്‍ ല​ഭ്യ​മാ​ക്കും. ഓ​രോ രാ​ത്രി​യി​ലും ഈ ​ക്യാ​മ​റ പ​ക​ര്‍ത്തു​ന്ന ചി​ത്ര​ങ്ങ​ള്‍ ശേ​ഖ​രി​ക്കാ​നും വി​ശ​ക​ല​നം ചെ​യ്യാ​നും 100 ടെ​റാ​ഫ്ളോ​പ്സ് ക​മ്പ്യൂ​ട്ടി​ങ് ശേ​ഷി​യും 15 പെ​റ്റാ​ബൈ​റ്റ്സ് സം​ഭ​ര​ണ​ശേ​ഷി​യു​ള്ള ക​മ്പ്യൂ​ട്ട​റും ഇ​തി​നോ​ടൊ​പ്പം സ്ഥാ​പി​ക്കും. അ​ന്ന​ന്ന് രാ​ത്രി​യി​ല്‍ ല​ഭി​ക്കു​ന്ന വി​വ​ര​ങ്ങ​ള്‍ ഗൂ​ഗി​ള്‍ അ​വ​രു​ടെ ഇ​ന്‍റ​റാ​ക്റ്റീ​വ് നെ​റ്റ് സ്കൈ​മാ​പ്പി​ലൂ​ടെ ല​ഭ്യ​മാ​ക്കി​ക്കൊ​ണ്ടി​രി​ക്കും.
ആ​കാ​ശ പ്ര​തി​ഭാ​സ​ങ്ങ​ളു​ടെ ആ​റു വ​ര്‍ണ​ങ്ങ​ളി​ലു​ള്ള ച​ല​ച്ചി​ത്രം നി​ര്‍മ്മി​ക്കു​ക, ഡാ​ര്‍ക് മാ​റ്റ​ര്‍ഡാ​ര്‍ക് എ​ന​ര്‍ജി എ​ന്നി​വ​യു​ടെ തെ​ളി​വു​ക​ള്‍ ശേ​ഖ​രി​ക്കു​ക ,ചി​ന്ന​ഗ്ര​ഹ​ങ്ങ​ള്‍കു​യ്പ​ര്‍ ബെ​ല്‍റ്റി​ലെ ദ്ര​വ്യ​പി​ണ്ഡ​ങ്ങ​ള്‍ എ​ന്നി​വ​യെ​ക്കു​റി​ച്ച് പ​ഠി​ക്കു​ക, സൂ​പ്പ​ര്‍നോ​വ പ്ര​തി​ഭാ​സ​ങ്ങ​ള്‍ ക​ണ്ടെ​ത്തു​ക എ​ന്നി​വ​യെ​ല്ലാ​മാ​ണ് എ​ല്‍.​എ​സ്.​ടി പ​ദ്ധ​തി​യു​ടെ പ്ര​ധാ​ന ല​ക്ഷ്യ​ങ്ങ​ള്‍. ത്രി​തീ​യ ദ​ര്‍പ്പ​ണം ഉ​പ​യോ​ഗി​ക്കു​ന്ന ആ​ദ്യ പ്ര​തി​ഫ​ല​ന ദൂ​ര​ദ​ര്‍ശി​നി എ​ന്ന പ്ര​ത്യേ​ക​ത​യും LSSTയ്ക്കു​ണ്ട്.
LSST നി​ങ്ങ​ള്‍ക്കും പ്ര​യോ​ജ​ന​പ്പെ​ടു​ത്താം
ലോ​ക​മെ​മ്പാ​ടും വ്യാ​പി​ച്ചു കി​ട​ക്കു​ന്ന ഇ​ന്‍റ​ര്‍നെ​റ്റ് ശൃം​ഖ​ല​യി​ലൂ​ടെ ഏ​തൊ​രാ​ള്‍ക്കും വീ​ട്ടി​ലോ ഓ​ഫീ​സി​ലോ ഇ​രു​ന്ന് LSST ഉ​പ​യോ​ഗി​ക്കാ​ന്‍ ക​ഴി​യും. ശാ​സ്ത്ര​ത്തെ കൂ​ടു​ത​ല്‍ ജ​ന​കീ​യ​മാ​ക്കു​ക എ​ന്ന​താ​ണ് ഇ​തു​കൊ​ണ്ട് ല​ക്ഷ്യം വ​യ്ക്കു​ന്ന​ത്.
ദൂ​ര​ദ​ര്‍ശിനികൾ‍ എ​വി​ടെ​യാ​ണ് സ്ഥാ​പി​ക്കു​ക
അ​ന്ത​രീ​ക്ഷ ആ​ര്‍ദ്ര​ത വ​ള​രെ കു​റ​ഞ്ഞ മ​രു​ഭൂ​മി പോ​ലെ​യു​ള്ള പ്ര​ദേ​ശ​ങ്ങ​ളി​ലാ​ണ് ദൂ​ര​ദ​ര്‍ശി​നി​ക​ള്‍ സ്ഥാ​പി​ക്കാ​ന്‍ ഏ​റ്റ​വും അ​നു​യോ​ജ്യം. എ​ല്ലാ ദി​വ​സ​ങ്ങ​ളി​ലും രാ​ത്രി​യി​ല്‍ തെ​ളി​ഞ്ഞ ആ​കാ​ശ​മു​ണ്ടാ​കും, ആ​കാ​ശ​നി​രീ​ക്ഷ​ണം അ​തു​കൊ​ണ്ട് ഫ​ല​പ്ര​ദ​മാ​കും എ​ന്ന​താ​ണു കാരണം.