FLASH NEWS
Breaking News
എക്സിറ്റ് പോൾ ഫലങ്ങളിൽ ബിജെപിയുടെ മുന്നേറ്റം
kerala

സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ ആശങ്ക പ്രകടിപ്പിച്ച് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ്

Friday, Oct 13, 2017,18:47 IST By സ്വന്തം ലേഖകൻ A A A

ന്യൂഡല്‍ഹി: സോളാര്‍ ജുഡീഷ്യല്‍ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ ആശങ്ക പ്രകടിപ്പിച്ച് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ്. സംസ്ഥാനത്തെ നേതാക്കള്‍ കൂട്ടത്തോടെ സോളാര്‍ കേസില്‍ ഉള്‍പ്പെട്ടതില്‍ ഹൈക്കമാന്‍ഡിന് ആശങ്ക ഉളവാക്കുന്നുവെന്ന് രാഹുല്‍ ഗാന്ധി വ്യക്തമാക്കിയതായാണ് സൂചന. കോണ്‍ഗ്രസിന് വലിയ വെല്ലുവിളിയാണ് കേസ് എന്നാണ് രാഹുല്‍ ഗാന്ധിയുടെ വിലയിരുത്തല്‍. എങ്ങനെ പ്രശ്നം നേരിടണമെന്ന് അറിയിക്കാനും രാഹുല്‍ നേതാക്കളോട് പറഞ്ഞു. വിഷയത്തില്‍ തല്‍ക്കാലം നിലപാട് അറിയിക്കാനില്ലെന്ന നിലപാടാണ് ഹൈക്കമാന്‍ഡ് കൈക്കൊണ്ടിരിക്കുന്നത്.

സോളാര്‍ കേസ് അടക്കം വിഷയങ്ങള്‍ കോണ്‍ഗ്രസ് ഉപാധ്യക്ഷനുമായി ചര്‍ച്ച ചെയ്തെന്ന് കെപിസിസി പ്രസിഡന്റ് എം.എം. ഹസന്‍ കൂടിക്കാഴ്ചയ്ക്ക് പിന്നാലെ വ്യക്തമാക്കി. ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും രാഹുലിനെ കണ്ടിരുന്നു. അദ്ദേഹത്തിന്റെ നിര്‍ദേശങ്ങള്‍ കെപിസിസി രാഷ്ട്രീയകാര്യ സമിതി ചര്‍ച്ച ചെയ്യുമെന്നും തീരുമാനങ്ങള്‍ രാഹുലിനെ അറിയിക്കുമെന്നും ഹസന്‍ പറഞ്ഞു.

വിഷയത്തില്‍ എ.കെ. ആന്റണി അടക്കമുള്ളവരുടെ നിലപാട് രാഹുല്‍ഗാന്ധി ആരായുമെന്നാണ് സൂചന. അദ്ദേഹത്തിന്റെ നിലപട് വിഷയത്തില്‍ നിര്‍ണായകമാവുമെന്നും വിലയിരുത്തിരുന്നു. സോളാര്‍ കേസ് കോണ്‍ഗ്രസിനെതിരെ ദേശീയതലത്തില്‍ പ്രചാരണ ആയുധമാക്കാന്‍ സാധ്യതയുണ്ടെന്നും ഹൈക്കമാന്‍ഡ് വിലയിരുത്തിയിരുന്നു.ദേശീയ തലത്തില്‍ രാഹുല്‍ഗാന്ധി മോഡിക്കെതിരെ നടത്തുന്ന പ്രചരണങ്ങളെ പിടിച്ചുകെട്ടാന്‍ കേരളത്തിലെ വിഷയം ധാരാളമെന്നതാണ് ബിജെപിയുടെ നയം.