FLASH NEWS
Breaking News
അമിത് ഷായുടെ വെല്ലുവിളി ഏറ്റെടുത്തെന്ന് പിണറായി വിജയൻ
Bollywood

ഹൃ​ത്വി​ക്കി​ന്‍റെ നാ​യി​ക വാ​ണി

Friday, Oct 13, 2017,5:33 IST By മെട്രൊ വാർത്ത A A A

യ​ഷ് രാ​ജ് ഫി​ലിം​സി​ന്‍റെ ഹൃ​ത്വി​ക് റോ​ഷ​ൻ ചി​ത്രം നേ​ര​ത്തെ അ​നൗ​ൺ​സ് ചെ​യ്തതാണ്. ഹൃ​ത്വി​ക്കി​നൊ​പ്പം ടൈ​ഗ​ർ ഷ്റോ​ഫും മു​ഖ്യ ക​ഥാ​പാ​ത്ര​മാ​യി ഉ​ണ്ടാ​കു​മെ​ന്നു പ്ര​ഖ്യാ​പ​നം ഉ​ണ്ടാ​യി​രു​ന്നു. എ​ന്നാ​ൽ നാ​യി​ക​െ യ സം​ബ​ന്ധി​ച്ച് ഇ​തു​വ​രെ വാ​ർ​ത്ത​ക​ളൊ​ന്നും വ​ന്നി​രു​ന്നി​ല്ല. അ​തു​കൊ​ണ്ടു ത​ന്നെ നാ​യി​ക ആ​രാ​യി​രി​ക്കു​മെ​ന്ന ആ​കാം​ക്ഷ​യി​ലാ​യി​രു​ന്നു പ്രേ​ക്ഷ​ക​ർ. ഇ​പ്പോ​ഴി​താ ഔ​ദ്യോ​ഗി​ക പ്ര​ഖ്യാ​പ​നം വ​ന്നി​രി​ക്കു​ന്നു. വാ​ണി ക​പൂ​റാ​യി​രി​ക്കും ചി​ത്ര​ത്തി​ൽ ഹൃ​ത്വി​ക്കി​ന്‍റെ നാ​യി​ക​യാ​വു​ക.
ഹൃ​ത്വി​ക്കും ടൈ​ഗ​റും മു​ഖ്യ ക​ഥാ​പാ​ത്ര​മാ​ണെ​ങ്കി​ലും ചി​ത്ര​ത്തി​ൽ ഒ​രേ​യൊ​രു നാ​യി​ക മാ​ത്ര​മേ​യു​ള്ളൂ​വെ​ന്ന് സം​വി​ധാ​യ​ക​ൻ സി​ദ്ധാ​ർ​ഥ് ആ​ന​ന്ദ് പ​റ​യു​ന്നു.

എ​ന​ർ​ജ​റ്റി​ക്കാ​യ ഒ​രു മു​ഖ​ത്തെ​യാ​ണ് അ​ന്വേ​ഷി​ച്ചു കൊ​ണ്ടി​രു​ന്ന​ത്. അ​തു വാ​ണി​യി​ൽ ക​ണ്ടെ​ത്തി​യെ​ന്നു സം​വി​ധാ​യ​ക​ൻ പ​റ​യു​ന്നു. വാ​ണി​യു​ടെ മു​ൻ ചി​ത്ര​ങ്ങ​ളി​ലെ അ​ഭി​ന​യം വ​ള​രെ​യ​ധി​കം ന​ന്നാ​യി​രു​ന്നു. നേ​രി​ട്ടു ക​ണ്ടു സം​സാ​രി​ച്ച​പ്പോ​ൾ ത​ന്‍റെ ക​ഥാ​പാ​ത്ര​ത്തി​നു പ​റ്റി​യ ന​ടി​യാ​യി​രി​ക്കു​മെ​ന്നു ബോ​ധ്യ​പ്പെ​ട്ടു​വെ​ന്നും സി​ദ്ധാ​ർ​ഥ് പ​റ​യു​ന്നു.
സി​നി​മ​യി​ൽ ഹൃ​ത്വി​ക്കി​നും ടൈ​ഗ​റി​നു​മാ​ണ് പ്രാ​ധാ​ന്യ​മെ​ന്നു സി​ദ്ധാ​ർ​ഥ് പ​റ​യു​മ്പോ​ൾ വാ​ണി​യു​ടെ ക​ഥാ​പാ​ത്ര​ത്തെ​ക്കു​റി​ച്ച് സം​ശ​യ​ങ്ങ​ൾ ഉ​യ​രു​ന്നു​ണ്ട്. വെ​റു​മൊ​രു സാ​ന്നി​ധ്യം മാ​ത്ര​മാ​യി​രി​ക്കു​മോ വാ​ണി​യു​ടേ​തെ​ന്ന കാ​ര്യ​ത്തി​ൽ ഇ​തു​വ​രെ വ്യ​ക്ത​ത​യി​ല്ല. മാ​ത്ര​വു​മ​ല്ല യ​ഷ് രാ​ജ് ഫി​ലിം​സി​ന്‍റെ മൂ​ന്നു ചി​ത്ര​ങ്ങ​ളി​ലേ​ക്ക് വാ​ണി ക​രാ​ർ ഒ​പ്പി​ട്ടു​ട്ടു​ണ്ട്. അ​തു​കൊ​ണ്ടു ത​ന്നെ ചെ​ല​വു ചു​രു​ക്കാ​നാ​യി വാ​ണി​യെ പു​തി​യ ക​ഥാ​പാ​ത്ര​മാ​യി തെ​ര​ഞ്ഞെ​ടു​ത്ത​താ​ണോ എ​ന്ന സം​ശ​യ​വും ബോ​ളി​വു​ഡി​ൽ ഉ​യ​രു​ന്നു.