FLASH NEWS
Breaking News
അമിത് ഷായുടെ വെല്ലുവിളി ഏറ്റെടുത്തെന്ന് പിണറായി വിജയൻ
India

80 കോടി വരുമാനമുണ്ടായിട്ടും കമ്പനി നഷ്ടത്തില്‍: മകൻ അഴിമതി നടത്തിയിട്ടില്ലെന്ന് അമിത് ഷാ

Friday, Oct 13, 2017,14:14 IST By മെട്രൊ വാർത്ത A A A

ന്യൂഡല്‍ഹി: മകൻ ജയ് ഷായ്ക്കെതിരെ ഉയർന്ന അഴിമതി ആരോപണങ്ങളെ പ്രതിരോധിച്ച് ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ രംഗത്തെത്തി. ജയ് ഷാ ബിസിനസില്‍ അഴിമതി നടത്തിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ജയ് ഷായുടെ ഉടമസ്ഥതയിലുള്ള കമ്പനി പിതാവായ അമിത് ഷായുടെ രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് ലാഭം കൊയ്തുവെന്ന വാര്‍ത്തകളോട് സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പ്രതികരിക്കുകയായിരുന്നു അമിത് ഷാ.

“കമ്പനിയുടെ വരുമാനം ഒരു കോടിയുണ്ടെന്ന് പറഞ്ഞാല്‍ ഒരു കോടി ലാഭമുണ്ടെന്നല്ല അര്‍ഥം. 80 കോടിയുടെ വരുമാനമുണ്ടായിരുന്നപ്പോഴും ഒന്നരക്കോടിയുടെ നഷ്മായിരുന്നു കമ്പനിക്ക്. വരുമാനത്തിന് പുറമെ ലാഭം ലഭിച്ചിട്ടില്ല. കള്ളപ്പണം വെളുപ്പിക്കല്‍ നടന്നിട്ടില്ല. എല്ലാ ഇടപാടുകളും ബാക്ക് അക്കൗണ്ടുകള്‍ മുഖാന്തിരമാണ് നടത്തിയതെന്നും” അമിത് ഷാ പറഞ്ഞു.

മകന് ഈടില്ലാതെ വായ്പ ലഭിച്ചുവെന്ന വാര്‍ത്തകളും അദ്ദേഹം നിഷേധിച്ചു. ജയ് ഷായുടെ ഉടമസ്ഥതയിലുള്ള കമ്പനിയായ ടെമ്പിള്‍ എന്‍റര്‍പ്രൈസസ്, വിറ്റുവരവ് ഒരു വര്‍ഷംകൊണ്ട് 16,000 മടങ്ങു വര്‍ധിച്ചുവെന്ന റിപ്പോർട്ട് ‘ദ് വയര്‍’ എന്ന വാര്‍ത്താ വെബ്സൈറ്റാണ് പ്രസിദ്ധീകരിച്ചത്.