FLASH NEWS
Breaking News
അണ്ണാഡിഎംകെയുടെ രണ്ടില ചിഹ്‌നം പളനിസ്വാമിക്ക്
Cinema

വീ​ശി​യ​ടി​ക്കാ​തെ കാ​റ്റ്

Sunday, Oct 15, 2017,5:20 IST By സ്വ​ന്തം ലേ​ഖ​ക​ന്‍ A A A

കാ​റ്റ്, പ്ര​തീ​ക്ഷ​ക​ൾ ഏ​റെ​യാ​യി​രു​ന്നു. കോ​ക് ടെ​യി​ൽ, ഈ ​അ​ടു​ത്ത കാ​ല​ത്ത്, ലെ​ഫ്റ്റ് റൈ​റ്റ് ലെ​ഫ്റ്റ് എ​ന്നീ വേ​റി​ട്ട സി​നി​മ​ക​ളൊ​രു​ക്കി​യ അ​രു​ൺ​കു​മാ​ർ അ​ര​വി​ന്ദി​ന്‍റെ സം​വി​ധാ​നം. പി. ​പ​ത്മ​രാ​ജ​ന്‍റെ ക​ഥ​യെ ആ​സ്പ​ദ​മാ​ക്കി അ​ദ്ദേ​ഹ​ത്തി​ന്‍റെ മ​ക​ൻ അ​ന​ന്ത​പ​ത്മ​നാ​ഭ​ൻ ഒ​രു​ക്കി​യ തി​ര​ക്ക​ഥ. എ​ന്നാ​ൽ ഇ​ത്ര​യേ​റെ പ്രൗ​ഢ​മാ​യ പ​ശ്ചാ​ത്ത​ല​മു​ണ്ടാ​യി​ട്ടും പ്ര​തീ​ക്ഷ​ക്കൊ​ത്തു​യ​രാ​ൻ കാ​റ്റ് എ​ന്ന ചി​ത്ര​ത്തി​നാ​യി​ല്ല. എ​ഴു​പ​തു​ക​ളാ​ണ് ക​ഥ​യു​ടെ കാ​ല​ഘ​ട്ടം. സി​നി​മ​യു​ടെ പ​ശ്ചാ​ത്ത​ലം ത​മി​ഴ്നാ​ടും കേ​ര​ള​വു​മാ​ണ്. അ​നാ​ച​ര​ങ്ങ​ളും ജാ​തി​വി​വേ​ച​ന​വും നി​ല​നി​ൽ​ക്കു​ന്ന ത​മി​ഴ്നാ​ട്ടി​ലെ ഒ​രു ഗ്രാ​മ​ത്തി​ൽ നി​ന്നാ​ണ് ക​ഥ​യു​ടെ ആ​രം​ഭം. അ​വി​ടെ നി​ന്നും ക​ഥ കേ​ര​ള​ത്തി​ലേ​ക്കെ​ത്തു​ന്ന ക​ഥ, ഒ​രു സം​ഘം വെ​ടി​ക്കെ​ട്ടു​കാ​രു​ടെ ഇ​ട​യി​ലാ​ണ് പു​രോ​ഗ​മി​ക്കു​ന്ന​ത്. പ്ര​ണ​യ​വും പ്ര​തി​കാ​ര​വും നി​റ​ഞ്ഞു നി​ൽ​ക്കു​ന്ന സി​നി​മ ചെ​ല്ല​പ്പ​ൻ എ​ന്ന പ​ച്ച​യാ​യ മ​നു​ഷ്യ​ന്‍റെ ക​ഥ പ​റ​യു​ന്നു. ക​ർ​മ്മ​യു​ഗ് ഫി​ലിം​സാ​ണ് ചി​ത്ര​ത്തി​ന്‍റെ നി​ർ​മ്മാ​ണം.
ആ​ദ്യ​കാ​ഴ്ച്ച​യി​ൽ പ​രു​ക്ക​നാ​യി​ത്തോ​ന്നു​ന്ന ക​ഥാ​പാ​ത്ര​മാ​ണ് ചെ​ല്ല​പ്പ​ന്‍റേ​ത്. എ​ങ്കി​ലും പ​ച്ച​യാ​യ മ​നു​ഷ്യ​നാ​ണ് ചെ​ല്ല​പ്പൻ.
ചെ​ല്ല​പ്പ​നാ​യി മു​ര​ളി ഗോ​പി പ​തി​വു പോ​ലെ ഗം​ഭീ​ര​മാ​യ അ​ഭി​ന​യം കാ​ഴ്ച്ച​വ​ച്ചി​രി​ക്കു​ന്നു. നൂ​ഹു​ക്ക​ണ്ണ് എ​ന്ന ക​ഥാ​പാ​ത്രം ആ​സി​ഫ​ലി​യു​ടെ കൈ​യ്യി​ൽ ഭ​ദ്ര​മാ​യി​രു​ന്നു. പ്ര​തീ​ക്ഷി​ച്ച​തി​ലും ഭം​ഗി​യാ​യി ഈ ​ക​ഥാ​പാ​ത്ര​ത്തെ ആ​സി​ഫ​ലി കൈ​കാ​ര്യം ചെ​യ്തി​രി​ക്കു​ന്നു. ഇ​തു​വ​രെ ചെ​യ്ത​തി​ൽ നി​ന്നും തീ​ർ​ത്തും വ്യ​ത്യ​സ്ത​മാ​ണ് ഈ ​ക​ഥാ​പാ​ത്രം. മു​ത്തു​ല​ക്ഷ്മി എ​ന്ന ക​ഥാ​പാ​ത്ര​മാ​യി വ​ര​ല​ക്ഷ്മി ശ​ര​ത്കു​മാ​റും, പോ​ളി എ​ന്ന ക​ഥാ​പാ​ത്ര​മാ​യി രാ​ജ​ൻ പി. ​ദേ​വി​ന്‍റെ മ​ക​ൻ ഉ​ണ്ണി പി. ​ദേ​വും തി​ക​വാ​ർ​ന്ന അ​ഭി​ന​യ​മാ​ണ് കാ​ഴ്ച്ച​വ​ച്ച​ത്.

സി​നി​മ മു​ന്നോ​ട്ടു പോ​കു​ന്തോ​റും വ​ല്ലാ​ത്ത ഇ​ഴ​ച്ചി​ലും വി​ര​സ​ത​യും അ​നു​ഭ​വ​പ്പെ​ടു​ന്നു​ണ്ട്. പ്രേ​ക്ഷ​ക​നെ പി​ടി​ച്ചി​രു​ത്താ​ൻ പ​റ്റി​യ മു​ഹൂ​ർ​ത്ത​ങ്ങ​ളോ സാ​ഹ​ച​ര്യ​ങ്ങ​ളോ ചി​ത്ര​ത്തി​ലി​ല്ല. ക​ണ്ടു പ​രി​ച​യി​ച്ച ക​ഥാ​സ​ന്ദ​ർ​ഭ​ങ്ങ​ൾ ത​ന്നെ​യാ​ണ് കാ​റ്റി​ലു​മു​ള്ള​ത്. ആ​ഖ്യാ​ന​രീ​തി​യി​ലും പു​തു​മ​യൊ​ന്നും പ​രീ​ക്ഷി​ച്ചി​ട്ടി​ല്ല.

പ്ര​ശാ​ന്ത് ര​വീ​ന്ദ്ര​ന്‍റെ ഛായാ​ഗ്ര​ഹ​ണം മി​ക​വു​റ്റ​താ​യി​രു​ന്നു. ന​ല്ല ഫ്രെ​യ്മു​ക​ളൊ​രു​ക്കാ​ൻ അ​ദ്ദേ​ഹ​ത്തി​നു സാ​ധി​ച്ചു. ദീ​പ​ക് ദേ​വ് ഒ​രു​ക്കി​യ പ​ശ്ചാ​ത്ത​ല സം​ഗീ​തം മി​ക​ച്ച​താ​ണെ​ന്നു പ​റ​യാ​ൻ സാ​ധി​ക്കി​ല്ല. ചി​ത്ര​ത്തി​ൽ ഉ​ണ്ണി​കൃ​ഷ്ണ​ൻ ആ​ല​പി​ച്ച ഏ​ക​യാ​യ് നീ ​ഇ​ന്നെ​ന്‍റെ മ​ൺ​പാ​ത​യി​ൽ എ​ന്നു തു​ട​ങ്ങു​ന്ന ഗാ​നം മ​നോ​ഹ​ര​മാ​യി​രു​ന്നു. എ​ഴു​പ​തു​ക​ളു​ടെ പ​ശ്ചാ​ത്ത​ല​മൊ​രു​ക്കാ​ൻ ക​ലാ​സം​വി​ധാ​യ​ക​നു ക​ഴി​ഞ്ഞു. പ്ര​തി​കാ​ര​വും പ്ര​ണ​യ​വും പ​റ​യു​ന്ന ചി​ത്രം ഒ​രു ഗൗ​ര​വ​സി​നി​മ​യു​ടെ ത​ല​ത്തി​ലേ​ക്ക് പൂ​ർ​ണ്ണ​മാ​യും എ​ത്തു​ന്നു​മി​ല്ല.