FLASH NEWS
Breaking News
ശശീന്ദ്രന്‍റെ മന്ത്രിസ്ഥാനം: തീരുമാനം എൽഡിഎഫിന് വിട്ട് സിപിഎം
Cinema

വില്ലൻ കാണണമെന്ന് രജനീകാന്ത്

Tuesday, Oct 17, 2017,18:05 IST By മെട്രൊ വാർത്ത A A A

മോഹൻലാൽ ബി. ഉണ്ണികൃഷ്ണൻ കൂട്ടുകെട്ടിൽ പിറക്കുന്ന വില്ലൻ കാണണമെന്ന ആഗ്രഹം പ്രകടിപ്പിച്ച് സൂപ്പർ സ്റ്റാർ രജനീകാന്ത്.ചിത്രത്തിന്‍റെ സംവിധായകനോട് ഫോണിലൂടെയാണ് താരം ഇക്കാര്യം ആവശ്യപ്പെട്ടത്. രജനിക്കായി ചെന്നൈയിൽ പ്രത്യേക പ്രദർശനം ഒരുക്കാമെന്ന ഉറപ്പും നൽകിയിട്ടുണ്ട്.

മാടമ്പി,ഗ്രാന്‍റ് മാസ്റ്റർ, മി.ഫ്രോഡ് തുടങ്ങിയ ചിത്രങ്ങൾക്ക് ശേഷം ഇവർ ഒന്നിക്കുന്ന ചിത്രത്തിന് പ്രേക്ഷകപ്രതീക്ഷകളും ഏറെയാണ്. വിശാൽ, ഹൻസിക, ശ്രീകാന്ത്, റാഷി ഖന്ന, മഞ്ജു വാര്യർ, തുടങ്ങി വലിയ താരനിരയാണ് ചിത്രത്തിൽ അണി നിരക്കുന്നത്. ഒക്‌ടോബർ 27 നാണ് ചിത്രം പ്രദർശനത്തിനെത്തുന്നത്.