FLASH NEWS
Breaking News
അണ്ണാഡിഎംകെയുടെ രണ്ടില ചിഹ്‌നം പളനിസ്വാമിക്ക്
kerala

കോടതി വിധി കഠിനം: അവകാശങ്ങള്‍ക്കായി പോരാട്ടം തുടരുമെന്ന് ശ്രീശാന്ത്

Tuesday, Oct 17, 2017,17:47 IST By മെട്രൊ വാർത്ത A A A

കൊച്ചി: തനിക്ക് ബി.സി.സി.ഐ ഏർപ്പെടുത്തിയിരുന്ന ആജീവനാന്ത വിലക്ക് പുന:സ്ഥാപിച്ച ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് വിധി തികച്ചും കഠിനമായ തീരുമാനമാണെന്ന് ശ്രീശാന്ത്. തന്‍റെ അവകാശങ്ങള്‍ക്കായി പോരാട്ടം തുടരുമെന്നും വിട്ടുകൊടുക്കില്ലെന്നും ശ്രീശാന്ത് വ്യക്തമാക്കി.

‘തനിക്കു മാത്രം പ്രത്യേക നിയമമാണോ? എന്തുകൊണ്ടാണ് ചെന്നൈ സൂപ്പര്‍ കിങ്‌സിനും രാജസ്ഥാന്‍ റോയല്‍സിനും ഇതേ നിയമം ബാധകമാകാത്തത്” എന്നും ശ്രീശാന്ത് ചോദിച്ചു.  ഐപിഎല്‍ ഒത്തുകളി വിവാദത്തില്‍ ഏര്‍പ്പെടുത്തിയ ആജീവനാന്ത വിലക്ക് ശരിവച്ച ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് വിധിയോട് പ്രതികരിക്കുകയായിരുന്നു ശ്രീശാന്ത്.