FLASH NEWS
Breaking News
വനംവകുപ്പിനെതിരെ മധുവിന്‍റെ സഹോദരി
India

അമെരിക്കയിലേക്കും ബ്രിട്ടനിലേക്കും ജോലിതേടുന്ന ഇന്ത്യക്കാരുടെ എണ്ണത്തില്‍ വന്‍ ഇടിവ്

Wednesday, Oct 18, 2017,19:05 IST By മെട്രൊ വാർത്ത A A A

മുംബൈ: മികച്ച ജീവതം കെട്ടിപ്പടുക്കാമെന്ന പ്രതീക്ഷയോടെ അമെരിക്കയിലേക്കും ബ്രിട്ടനിലേക്കും ജോലി തേടുന്ന ഇന്ത്യക്കാരുടെ എണ്ണത്തിൽ വൻ ഇടിവെന്ന് സർവെ ഫലം. മുൻ വർഷത്തെ അപേക്ഷിച്ച് യഥാക്രമം 42, 38 ശതമാനം പേരുടെ കുറവാണ് ഈ രണ്ടു രാജ്യങ്ങളിലേക്കും ജോലി തേടിയെത്തുന്നവരുടെ എണ്ണത്തിൽ ഉണ്ടായിരിക്കുന്നതെന്ന് പ്രമുഖ വെബ്‌സൈറ്റായ ഇൻ ഡീഡിനെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

ഇരു രാജ്യങ്ങളിലെയും മാറിയ രാഷ്ട്രീയ സാഹചര്യങ്ങളാണ് ഇന്ത്യക്കാരെ പിന്നോട്ട് വലിക്കുന്നതെന്ന് സർവെയിൽ ചൂണ്ടിക്കാണിക്കുന്നു. ഇതിനോടൊപ്പം ഗൾഫ് രാജ്യമായ യു.എ.ഇയിലേക്ക് തൊഴിലന്വേഷിച്ച് പോകുന്നവരുടെ എണ്ണത്തിലും കുറവുണ്ടായതായും റിപ്പോർട്ട് വ്യക്തമാക്കുന്നു. എണ്ണവില ഇടിഞ്ഞതും പശ്ചിമേഷ്യയിലെ സാമ്പത്തിക മാന്ദ്യവുമാണ് കാരണം. 

അതേസമയം, ജർമനി, അയർലൻഡ് തുടങ്ങിയ രാജ്യങ്ങളിലേക്കുള്ള തൊഴിൽ അന്വേഷകരുടെ എണ്ണത്തിൽ യഥാക്രമം 10, 20 ശതമാനത്തിന്‍റെ വർധനയുണ്ടെന്നും സർവെ ഫലം സൂചിപ്പിക്കുന്നു.