FLASH NEWS
Breaking News
ശശീന്ദ്രന്‍റെ മന്ത്രിസ്ഥാനം: തീരുമാനം എൽഡിഎഫിന് വിട്ട് സിപിഎം
Top News

സാമ്പത്തികനയം കൂടുതൽ ഉദാരമാക്കും:ചൈന

Wednesday, Oct 18, 2017,15:20 IST By മെട്രൊ വാർത്ത A A A

ബെയ്ജിങ് : രാജ്യത്തിന്‍റെ സാമ്പത്തികനയം കൂടുതൽ ഉദാരമാക്കുമെന്ന് ചൈനീസ് പ്രസിഡന്‍റ് ഷിചിൻപിങ്. ബെയ്ജിങിൽ ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ 19ാം പാർട്ടി കോൺഗ്രസിൽ സംസാരിക്കുകയായിരുന്നു അദേഹം. ചൈനയെ ആധുനിക സോഷ്യലിസ്റ്റ് രാജ്യമാക്കി മാറ്റാനാണ് ശ്രമം. സേവനമേഖലകളിൽ കൂടുതൽ വിദേശനിക്ഷേപം കൊണ്ടു വരും. ധനകാര്യപരിഷ്കരണങ്ങൾ നടപ്പാക്കും.

കമ്മ്യൂണിസ്റ്റ് പാർട്ടി നേരിടുന്ന ഏറ്റവും വലിയ ഭീഷണി അഴിമതിയാണ്. പാർട്ടിയിലും ഭരണത്തിലും അഴിമതിയോട് സഹിഷ്ണുത ഉണ്ടാകില്ല.അഴിമതിക്കെതിരെ പോരാട്ടം എപ്പോഴും ഉണ്ടാകും എന്നും അദേഹം കൂട്ടിച്ചേർത്തു.