FLASH NEWS
Breaking News
അണ്ണാഡിഎംകെയുടെ രണ്ടില ചിഹ്‌നം പളനിസ്വാമിക്ക്
kerala

ക​രി​മ്പാ​റ​ക്കെ​ട്ടു​ക​ളി​ലെ കാ​ഴ്ച​യു​ടെ വി​സ്മ​യം

Wednesday, Oct 18, 2017,3:25 IST By പി.​കെ. ജ്യോ​തി A A A

കൂ​റ്റ​ൻ പാ​റ​ക്കൂ​ട്ട​ങ്ങ​ൾ​ക്ക് ആ​ല​ഭാ​ര​ങ്ങ​ൾ പോ​ലെ വെ​ള്ളി​രേ​ഖ​ക​ളാ​യി ഇ​ട​വി​ട്ടൊ​ഴു​കു​ന്ന നീ​ര്‍ച്ചോ​ല​ക​ൾ. പ​ല നി​റ​ങ്ങ​ള്‍ വാ​രി​യ​ണി​ഞ്ഞ് കൂ​ട്ടം​കൂ​ടി നി​ല്‍ക്കു​ന്ന കൊ​ച്ചു പൂ​ച്ചെ​ടി​ക​ൾ. ഇ​തു ചേ​പ്പാ​റ. ഒ​രു കി​ലോ​മീ​റ്റ​റോ​ളം ദൂ​ര​ത്തി​ല്‍ പ​ര​ന്നു കി​ട​ക്കു​ന്ന ശ്യാ​മ​ഭം​ഗി, ചു​റ്റും ഹ​രി​ത​സ​മൃ​ദ്ധി​യു​ടെ നി​ത്യ വ​സ​ന്തം. പാ​റ​ക്കൂ​ട്ട​ങ്ങ​ൾ അ​തി​രി​ട്ടു കി​ട​ക്കു​ന്ന പ​ച്ച​പ്പ് ക​ണ്ടാ​ല്‍, ഉ​യ​ര​ങ്ങ​ള്‍ താ​ണ്ടി​യി​റ​ങ്ങി വ​രു​ന്ന മ​ല​ഞ്ചെ​രി​വു​ക​ള്‍ ചേ​പ്പാ​റ​യു​ടെ അ​ടി​വാ​രം​തൊ​ട്ട് മ​ട​ങ്ങി​പ്പോ​വു​ക​യാ​ണെ​ന്നു തോ​ന്നും. ഇ​ട​തു​വ​ശം ചേ​ര്‍ന്ന് മ​ല​ഞ്ചെ​രി​വു​ക​ളി​ലൂ​ടെ വ​ല​ത്തേ​ക്കു നീ​ങ്ങി​യാ​ല്‍ താഴ് വാര​ങ്ങ​ളു​ടെ അ​ഭൗ​മ സൗ​ന്ദ​ര്യം. പ്ര​കൃ​തി​സൗ​ന്ദ​ര്യം ആ​സ്വ​ദി​ക്കു​ന്ന​വ​ര്‍ക്കു മാ​ത്ര​മ​ല്ല, സാ​ഹ​സി​ക സ​ഞ്ചാ​രി​ക​ൾ​ക്കും പ്രി​യ​പ്പെ​ട്ട ഇ​ട​മാ​യി മാ​റി​ക്ക​ഴി​ഞ്ഞു ചേ​പ്പാ​റ.
സൂ​ര്യ​കി​ര​ണ​ങ്ങ​ള്‍ ത​ട്ടി പാ​റ പൂ​ക്കു​ന്ന പു​ല​ര്‍കാ​ല​ങ്ങ​ളി​ലും, അ​സ്ത​മ​യ​രേ​ഖ​ക​ളി​ൽ ചു​വ​ന്നു തു​ടു​ക്കു​ന്ന സ​ന്ധ്യാ​നേ​ര​ങ്ങ​ളി​ലും സ​ഞ്ചാ​രി​ക​ൾ ധാ​രാ​ളം ഒ​ഴു​കു​ന്നു​ണ്ടി​വി​ടേ​ക്ക്. മ​ല​മു​ക​ളി​ല്‍ നി​ന്നു നോ​ക്കി​യാ​ല്‍ താഴ് വാ​ര​ങ്ങ​ളും കോ​ള്‍പ്പാ​ട​ങ്ങ​ളും പി​ന്നി​ട്ട് തൃ​ശൂ​ര്‍ ന​ഗ​ര​ത്തി​ന്‍റെ ദൂ​ര​ക്കാ​ഴ്ച​ക​ൾ വ​രെ കാ​ണാം. ന​ഗ​ര​ത്തി​ൽ​നി​ന്ന് 20 കി​ലോ​മീ​റ്റ​ർ അ​ക​ലെ, തൃ​ശൂ​ര്‍-​വ​ട​ക്കാ​ഞ്ചേ​രി റൂ​ട്ടി​ലെ അ​ത്താ​ണി​ക്ക​ടു​ത്താ​ണ് ചേ​പ്പാ​റ. ഗ്രാ​മ​വി​ശു​ദ്ധി സ​മൃ​ദ്ധ​മാ​യ അ​ന്ത​രീ​ക്ഷം. കേ​ര​ള​ത്തി​ലെ ത​ന്നെ ഏ​റ്റ​വും വ​ലി​യ പാ​റ​ക്കൂ​ട്ട​ങ്ങ​ളാ​ണി​തെ​ന്ന് ടൂ​റി​സം ഡി​പ്പാ​ര്‍ട്ട്മെ​ന്‍റി​ന്‍റെ ത​ന്നെ വി​ല​യി​രു​ത്ത​ല്‍.
ഇ​നി ഇ​ക്കൊ ടൂ​റി​സം
ജി​ല്ലാ ടൂ​റി​സം പ്രൊ​മോ​ഷ​ന്‍ കൗ​ണ്‍സി​ലി​ന്‍റെ പു​തി​യ ഇ​ക്കൊ ടൂ​റി​സം പ​ദ്ധ​തി​യാ​ണ് ചേ​പ്പാ​റ​യി​ല്‍ വ​രാ​നി​രി​ക്കു​ന്ന​ത്. 45 ല​ക്ഷം രൂ​പ​യു​ടെ പ്ര​ത്യേ​ക പ​ദ്ധ​തി​ക​ൾ ചേ​പ്പാ​റ ടൂ​റി​സം വി​ക​സ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി ന​ട​പ്പാ​ക്കു​ന്നു. ഇ​തോ​ടെ ചേ​പ്പാ​റ കൂ​ടു​ത​ല്‍ ആ​ക​ര്‍ഷ​ണീ​യ​മാ​വും. റോ​ഡ് അ​റ്റ​കു​റ്റ​പ്പ​ണി മു​ത​ൽ, പ്ര​കൃ​തി സൗ​ഹൃ​ദ ടോ​യ്‌​ല​റ്റു​ക​ള്‍, പാ​റ​യ്ക്കു മു​ക​ളി​ല്‍ അ​മ്പ​തോ​ളം സോ​ളാ​ര്‍ ലൈ​റ്റു​ക​ള്‍, പാ​റ​ക്ക​ല്ലു​ക​ളി​ല്‍ തീ​ര്‍ത്ത ഇ​രി​പ്പി​ട​ങ്ങ​ള്‍ തു​ട​ങ്ങി വി​വി​ധ വി​ക​സ​ന നി​ർ​ദേ​ശ​ങ്ങ​ൾ ഇ​തി​ന്‍റെ ഭാ​ഗ​മാ​യി പൂ​ർ​ത്തീ​ക​രി​ക്കും. പാ​റ​ക്കെ​ട്ടു​ക​ള്‍ക്ക് താ​ഴെ​യാ​യി പാ​ര്‍ക്കി​ങ് സൗ​ക​ര്യ​വും വി​ശ്ര​മ മു​റി​ക​ളും ഒ​രു​ക്കും. മ​ഴ​വെ​ള്ളം സം​ഭ​രി​ക്കാ​ൻ ഒ​രു കു​ള​വും കു​ഴി​ക്കും.
മ​ഹാ​ശി​ലാ​യു​ഗ കാ​ല​ഘ​ട്ട​ത്തി​ലെ മു​നി​യ​റ​ക​ളും ചേ​പ്പാ​റ​യി​ല്‍ ക​ണ്ടെ​ത്തി​യ​തി​നാ​ല്‍ ച​രി​ത്ര​ത്തി​ലും ഇ​ടം നേ​ടി​യി​ട്ടു​ണ്ട് ഈ ​പ്ര​ദേ​ശം. വേ​ണ്ട​ത്ര ശ്ര​ദ്ധ​കി​ട്ടാ​ത്ത​തി​നാ​ല്‍ ച​രി​ത്ര​സാ​ധ്യ​ത​ക​ള്‍ പ​ല​തും ന​ശി​പ്പി​ക്ക​പ്പെ​ട്ടെ​ങ്കി​ലും ഉ​ള്ള​ത് സം​ര​ക്ഷി​ക്കാ​നു​ള്ള ശ്ര​മം വൈ​കി​യെ​ങ്കി​ലും തു​ട​ങ്ങി​ക്ക​ഴി​ഞ്ഞു.
ടൂ​റി​സം ഇ​ട​നാ​ഴി
പ്ര​ധാ​ന വി​നോ​ദ സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ളാ​യ പൂ​മ​ല ഡാ​മും പ​ത്താ​ഴ​ക്കു​ണ്ട് ഡാ​മും ചേ​പ്പാ​റ​യ്ക്ക് അ​ടു​ത്താ​യി തൊ​ട്ടു തൊ​ട്ടു കി​ട​ക്കു​ന്ന പ്ര​ദേ​ശ​ങ്ങ​ളാ​ണ്. മു​ള​ങ്കു​ന്ന​ത്തു​കാ​വ്-​തെ​ക്കും​ക​ര പ​ഞ്ചാ​യ​ത്തു​ക​ളി​ലാ​യാ​ണ് ഈ ​സ്ഥ​ല​ങ്ങ​ളു​ള്ള​ത്.
ചേ​പ്പാ​റ – പൂ​മ​ല, പ​ത്താ​ഴ​ക്കു​ണ്ട് – ചേ​പ്പാ​റ, പൂ​മ​ല-​പ​ത്താ​ഴ​ക്കു​ണ്ട് തു​ട​ങ്ങി​യ ടൂ​റി​സം ഡെ​സ്റ്റി​നേ​ഷ​നു​ക​ളെ കോ​ര്‍ത്തി​ണ​ക്കി ഒ​രു ഇ​ക്കൊ ടൂ​റി​സം ഇ​ട​നാ​ഴി​യും ഭാ​വി പ​ദ്ധ​തി​യി​ലു​ണ്ട്. വ​ട​ക്കാ​ഞ്ചേ​രി​യി​ലെ വാ​ഴാ​നി ഡാ​മും അ​സു​ര​ന്‍കു​ണ്ട് ഡാ​മും കൂ​ടി ചേ​ര്‍ന്നാ​ല്‍ മേ​ഖ​ല​യി​ലെ ടൂ​റി​സം സാ​ധ്യ​ത​ക​ള്‍ വ​ര്‍ധി​ക്കു​മെ​ന്നു​റ​പ്പ്.
മാ​ടി വി​ളി​ക്കു​ന്നു സാ​ഹ​സി​ക​രെ
സാ​ഹ​സി​ക സ​ഞ്ചാ​രി​ക​ള്‍ക്ക് ചേ​പ്പാ​റ​യെ ഇ​ഷ്ട​പ്പെ​ടാ​തി​രി​ക്കാ​നാ​വി​ല്ല. അ​ല്‍പ്പം സാ​ഹ​സി​ക​മാ​യി ത​ന്നെ പാ​റ​ക്കൂ​ട്ട​ങ്ങ​ളി​ല്‍ ക​യ​റി​യി​റ​ങ്ങേ​ണ്ട​തി​നാ​ല്‍ യു​വ സ​ഞ്ചാ​രി​ക​ളാ​ണ് ചേ​പ്പാ​റ തേ​ടി​യെ​ത്തു​ന്ന​വ​രി​ല്‍ അ​ധി​ക​വും. ചെ​ങ്കു​ത്താ​യ പാ​റ​ക്കെ​ട്ടു​ക​ളി​ലൂ​ടെ ക​യ​റി​യി​റ​ങ്ങാ​ന്‍ ഇ​ത്തി​രി ധൈ​ര്യ​മൊ​ക്കെ വേ​ണം. ഇ​തൊ​ന്നും ഒ​രു പു​തു​മ​യ​ല്ലെ​ന്ന മ​ട്ടി​ല്‍ ഒ​രു ഊ​ന്നു വ​ടി​യു​ടെ ബ​ല​ത്തി​ല്‍ ചെ​ങ്കു​ത്താ​യ മ​ല​ഞ്ചെ​രി​വ് ക​യ​റി പോ​കു​ന്ന നാ​ട്ടു​കാ​രാ​യ സ്ത്രീ​ക​ളെ പോ​ലും സാ​ഹ​സി​ക​രാ​ക്കി​യ​തി​ന്‍റെ ക്രെ​ഡി​റ്റും ചേ​പ്പാ​റ​യ്ക്കാ​ണ്.
500 മീ​റ്റ​റി​ല്‍ പ​ര​ന്നു കി​ട​ക്കു​ന്ന പാ​റ​ക്കെ​ട്ടു​ക​ളി​ലൂ​ടെ ട്ര​ക്കി​ങ്, റോ​ക്ക് ക്ലൈം​ബി​ങ് തു​ട​ങ്ങി​യ സാ​ഹ​സി​ക വി​നോ​ദ സാ​ധ്യ​ത​ക​ളും ഭാ​വി പ​ദ്ധ​തി​ക​ളി​ലു​ണ്ട്. റോ​ഡി​നോ​ടു ചേ​ര്‍ന്നു കി​ട​ക്കു​ന്ന മ​ല​ഞ്ചെ​രി​വ് അ​ത്ര പ്ര​ശ്ന​മ​ല്ലെ​ങ്കി​ലും കാ​ടു​മൂ​ടി​ക്കി​ട​ക്കു​ന്ന അ​പ​ക​ട​ക​ര​മാ​യ താ​ഴ്ച​യാ​ണ് പാ​റ​ക്കെ​ട്ടു​ക​ളു​ടെ വ​ല​തു വ​ശ​ത്ത്. സാ​ഹ​സി​ക സ​ഞ്ചാ​രി​ക​ളെ ആ​ക​ർ​ഷി​ക്കു​ന്ന​തി​നാ​യി ഓ​ണം സ​മ​യ​ത്ത് ഡി​ടി​പി​സി സാ​ഹ​സി​ക പ്ര​ക​ട​ന​ങ്ങ​ളു​ടെ പ​രീ​ക്ഷ​ണ​ങ്ങ​ളും വി​ജ​യ​ക​ര​മാ​യി സം​ഘ​ടി​പ്പി​ച്ചി​രു​ന്നു.
സ​ഞ്ചാ​രി​ക​ളെ കാ​ത്ത് പു​തു​സാ​ധ്യ​ത​ക​ള്‍
ഇ​ക്കൊ ടൂ​റി​സം പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി പൂ​മ​ല ഡാ​മി​ലേ​ക്കു​ള്ള സ​ഞ്ചാ​രി​ക​ള്‍ക്ക് ഭ​ക്ഷ​ണ-​താ​മ​സ സൗ​ക​ര്യ​ങ്ങ​ളൊ​രു​ക്കു​ന്ന ബേ​സ് ക്യാം​പാ​യി ചേ​പ്പാ​റ​യെ വി​ക​സി​പ്പി​ക്കാ​നാ​ണ് ഉ​ദ്ദേ​ശി​ക്കു​ന്ന​ത്. ടെ​ന്‍റു​ക​ള​ടി​ച്ചു താ​മ​സി​ക്കാ​നും ക്യാം​പ് ഫ​യ​റി​നും ഒ​ക്കെ​യു​ള്ള സൗ​ക​ര്യ​ങ്ങ​ളു​ണ്ടാ​കും. ഹൈ​ക്കി​ങ് പോ​ലു​ള്ള സാ​ഹ​സി​ക​ത​ക​ള്‍ക്കും പ്ര​ത്യേ​ക സൗ​ക​ര്യ​ങ്ങ​ളൊ​രു​ക്കും. ഓ​ഫ് റോ​ഡ് സൈ​ക്ലി​ങ്ങി​നാ​യു​ള്ള പ്ര​ത്യേ​ക പാ​ത​ക​ളും പ​ത്താ​ഴ​ക്കു​ണ്ട് ഡാ​മി​ല്‍ ഒ​രു​ക്കും. ഡാ​മി​ന്‍റെ വ​ശ​ങ്ങ​ളി​ലൂ​ടെ സൈ​ക്ലി​ങ് ട്രാ​ക്കി​നു സൗ​ക​ര്യ​ങ്ങ​ളൊ​രു​ക്കു​ന്ന​തു സം​ബ​ന്ധി​ച്ചും ആ​ലോ​ച​ന​യു​ണ്ട്.