FLASH NEWS
Breaking News
അണ്ണാഡിഎംകെയുടെ രണ്ടില ചിഹ്‌നം പളനിസ്വാമിക്ക്
India

ഗുജറാത്തില്‍ ബി.ജെ.പിക്കെതിരായ വിശാല സഖ്യത്തിന് കോൺഗ്രസ് കരുനീക്കം

Wednesday, Oct 18, 2017,17:57 IST By മെട്രൊ വാർത്ത A A A

ഗാന്ധിനഗർ: രാജ്യം ഉറ്റുനോക്കുന്ന ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ ബി.ജെ.പി ഉയർത്തുന്ന വെല്ലുവിളി നേരിടുന്നതിന് പ്രതിപക്ഷ കക്ഷികളുടെ വിശാല സഖ്യം രൂപീകരിക്കുന്നതിനായി കോൺഗ്രസ് കരുനീക്കം തുടങ്ങി.

ജനതാദൾ യുണൈറ്റഡ് വിമത നേതാവ് ഛോട്ടു വാസവ, പട്ടേൽ സമുദായ പ്രക്ഷോഭ നേതാവ് ഹർദിക് പട്ടേൽ, ഒ.ബി.സി നേതാവ് അൽപേഷ് ഠാക്കൂർ, ദളിത് സമരങ്ങൾക്ക് ചുക്കാൻ പിടിച്ച ജിഗ്നേഷ് മേവാനി തുടങ്ങിയവരുമായി ഗുജറാത്തിലെ കോൺഗ്രസ് നേതൃത്വം ചർച്ചകൾ ആരംഭിച്ചതായി പ്രമുഖ ദേശീയ മാധ്യമമാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

സഖ്യം രൂപീകിക്കുന്നതുമായി ബന്ധപ്പെട്ട ചർച്ചകൾ പുരോഗമിക്കുകയാണെന്ന് ഗുജറാത്തിലെ മുതിരന്ന കോൺഗ്രസ് നേതാവ് പ്രതികരിച്ചു. നവംബർ ആദ്യവാരത്തിൽ നിശ്ചയിച്ചിരിക്കുന്ന രാഹുൽ ഗാന്ധിയുടെ ഗുജറാത്ത് സന്ദരശനത്തോടെ വിശാല സഖ്യത്തിന്‍റെ കാര്യത്തിൽ അന്തിമ തീരുമാനമുണ്ടാകുമെന്നാണ് സൂചന.