FLASH NEWS
Breaking News
വനംവകുപ്പിനെതിരെ മധുവിന്‍റെ സഹോദരി
kerala

മന്ത്രി തോമസ് ചാണ്ടി അവധിയിൽ പ്രവേശിക്കുന്നു

Wednesday, Oct 18, 2017,12:20 IST By മെട്രൊ വാർത്ത A A A

തിരുവനന്തപുരം: ഗതാഗത മന്ത്രി തോമസ് ചാണ്ടി അവധിയില്‍ പ്രവേശിക്കുന്നു. ആരോഗ്യ പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി ചികിത്സയുടെ ഭാഗമായി വിദേശത്ത് പോകുന്നതിനാണ് അവധി അപേക്ഷിച്ചിരിക്കുന്നത്. നവംബര്‍ ആദ്യം മുതല്‍ 15 ദിവസത്തേക്കാണ് തോമസ് ചാണ്ടി അവധിയില്‍ പ്രവേശിക്കുന്നത്.

തോമസ് ചാണ്ടിയുടെ ഉടമസ്ഥതയിലുള്ള ലേക് പാലസ് റിസോര്‍ട്ട് കായല്‍ സ്ഥലം മണ്ണിട്ടു നികത്തിയാണ് നിര്‍മിച്ചതെന്ന് കളക്ടറുടെ റിപ്പോര്‍ട്ടില്‍ കണ്ടെത്തിയിരുന്നു. റിപ്പോര്‍ട്ട് നാളെ റവന്യു മന്ത്രിക്ക് സമര്‍പ്പിക്കാനിരിക്കെയാണ് അദ്ദേഹം അവധിക്ക് അപേക്ഷിച്ചിരിക്കുന്നത്. മന്ത്രിമാര്‍ ഏഴു ദിവസത്തിലധികം അവധിയില്‍ പോകുമ്പോള്‍ വകുപ്പ് ചുമതല മറ്റൊരു മന്ത്രിക്ക് കൈമാറാറുണ്ട്.