FLASH NEWS
Breaking News
അണ്ണാഡിഎംകെയുടെ രണ്ടില ചിഹ്‌നം പളനിസ്വാമിക്ക്
Crime

മയക്കുമരുന്നിന് അടിമയായ മകനെ വെട്ടിക്കൊന്ന ശേഷം അച്ഛൻ ജീവനൊടുക്കി

Wednesday, Oct 18, 2017,17:26 IST By മെട്രൊ വാർത്ത A A A

കൊച്ചി: എറണാകുളം വടക്കൻ പറവൂരിൽ മകനെ വെട്ടിക്കൊന്ന ശേഷം പിതാവ് ആത്മഹത്യ ചെയ്തു. ദേവസ്വം നടയ്ക്ക് സമീപം കാക്കനാട് വീട്ടില്‍ പവനൻ (56) ആണ് മകന്‍ മനോജിനെ (22) കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കിയത്. പവനൻ സൈന്യത്തിൽ നിന്നും വിരമിച്ച ഉദ്യോഗസ്ഥനായിരുന്നു.

മനോജിന്‍റെ മയക്കുമരുന്ന് ഉപയോഗത്തെ ചൊല്ലിയുള്ല തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത് എന്നാണ് പൊലീസ് നിഗമനം. മനോജിന്‍റെ കഴുത്തിലാണ് വെട്ടേറ്റത്. തുടർന്ന് പവനൻ തൂങ്ങി മരിക്കുകയായിരുന്നു.