FLASH NEWS
Breaking News
സെനറ്റിൽ ബഡ്ജറ്റ് പാസാക്കാനായില്ല, യുഎസ് ട്രഷറി പൂട്ടി
India

വേഗമേറിയ രാജധാനി വൈകിയത് 47 മിനിട്ട്

Wednesday, Oct 18, 2017,17:59 IST By മെട്രൊ വാർത്ത A A A

ന്യൂഡൽഹി: വേഗമേറിയ തീവണ്ടി എന്ന പേരിൽ പുറത്തിറക്കിയ രാജധാനി എക്സ്പ്രസ് വൈകിയത് 47 മിനിട്ട്. മുംബൈ ഡൽഹി റൂട്ടിലോടുന്ന രാജധാനി എക്സ്പ്രസാണ് കന്നിയാത്രയിൽ തന്നെ റെയിൽവേയ്ക്ക് നാണക്കേടുണ്ടാക്കിയത്.

നിശ്ചയിച്ച സമയക്രമം അനുസരിച്ച 14 മണിക്കൂർ കൊണ്ടാണ് ഡൽഹിയിൽ നിന്നും മുംബൈയിലേക്ക് എത്തേണ്ടത്. വഡോദരയ്ക്കും റത്നമിനും ഇടയിൽ ഒരു മണിക്കൂറിലേറെ വൈകി. പിന്നീട് വേഗത കൂട്ടി ഓടിയ ട്രെയിൻ 47 മിനിട്ടിലേക്ക് സമയം ചുരുക്കുകയായിരുന്നു,.